Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേരുന്നാണ് ഇപ്പോഴത്തെ ട്രന്‍ഡ്. ആ ട്രെന്‍ഡ് കണ്ട് ഇടത് സഹയാത്രികനായ സംവിധായകന്‍ ആഷിഖ് അബുവിന് കടുത്ത നിരാശ

14 MARCH 2019 06:53 PM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയില്‍ ചേരുന്നാണ് ഇപ്പോഴത്തെ ട്രന്‍ഡ്. ആ ട്രെന്‍ഡ് കണ്ട് ഇടത് സഹയാത്രികനായ സംവിധായകന്‍ ആഷിഖ് അബുവിന് കടുത്ത നിരാശ. മുന്‍ കോണ്‍ഗ്രസ് വക്താവും മലയാളിയുമായ ടോംവടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ചിത്രം ഫെയിസ്ബുക്കില്‍ പങ്കുവെച്ചിട്ട് 'നിരാശപ്പെടുത്തുന്ന ചിത്രം' എന്നാണ് ആഷിഖ് അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസ് തകരരുതെന്നാണ് ആഗ്രഹമെന്നും സംവിധായകന്‍ പറയുന്നു. കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ രവിശങ്കര്‍ പ്രസാദില്‍ നിന്ന് അംഗത്വം സ്വീകരിക്കുന്ന ടോം വടക്കന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വയറലായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ബംഗാളിലെ കോണ്‍ഗ്രസ് എം.എല്‍.എ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് കോണ്‍ഗ്രസ് വക്താവായി പ്രവര്‍ത്തിക്കുയായിരുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത് വടക്കനായിരുന്നു. മുമ്പ് തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ആലോചിച്ചിരുന്നെങ്കിലും അന്തരിച്ച പ്രഭാഷകന്‍ സുകുമാര്‍ അഴീക്കോടിന്റെ ഉള്‍പ്പെടെ ശക്തമായ എതിര്‍്പപിനെ തുടര്‍ന്ന് അത് ഉപേക്ഷിച്ചു. മുന്‍ എഐസിസി സെക്രട്ടറിയാണ് ടോം വടക്കന്‍. പ്രധാനമന്ത്രിയുടെ വികസന അജണ്ടയോട് യോജിപ്പാണെന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു കൊണ്ട് വടക്കന്‍ പറയുന്നു.

കോണ്‍ഗ്രസില്‍ നിരവധി അധികാര കേന്ദ്രങ്ങളാണെന്നും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് കോണ്‍ഗ്രസിലുള്ളത്. അതിനാലാണ് പാര്‍ട്ടി വിട്ടത്. പുല്‍വാമ ആക്രമണത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതും വടക്കന്‍ പറഞ്ഞു. റാഫേല്‍ ഇടപാടിലും മറ്റും വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യാതെയാണ് നേതാക്കള്‍ വാര്‍ത്താസമ്മേളനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത.് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ ഭാവിക്ക് കരുത്തേകുന്നു. അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് . താമസിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുമെന്നും പറഞ്ഞു.

കേരളത്തെ കുറിച്ച് വളരെ വ്യക്തമായ ധാരണയാണ് അമിത്ഷാക്കുള്ളത്. അദ്ദേഹം ആഴത്തില്‍ സംസ്ഥാനത്തെ കാര്യങ്ങള്‍ പഠിക്കുന്നുണ്ട്. ചിലപ്പോള്‍ കേരളത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. നിരുപാധിക പിന്തുണയാണ് ബിജെപിക്ക് നല്‍കുന്നതെന്നും ടോം വടക്കന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് ദിവസമായി പാര്‍ട്ടിക്കുള്ളില്‍ വലിയ സംഭവവികാസങ്ങളാണ് നടന്നതെന്നും അതേക്കുറിച്ച് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തല്‍ക്കാലം താന്‍ അതേക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും പ്രതികരിച്ചു. അതേസമയം ടോംവടക്കന്റെ മറുകണ്ടം ചാട്ടത്തെ കുറിച്ച് കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രതികരിച്ചില്ല. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (3 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (4 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (4 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (5 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (5 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (6 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (6 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (7 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (7 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (7 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (8 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (8 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (8 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (8 hours ago)

Malayali Vartha Recommends