Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭയിൽ നിന്ന് പുറത്ത് പോകാൻ നോട്ടീസ്; സന്യാസം തുടരുമെന്ന് സിസ്റ്റര്‍ ലൂസി

15 MARCH 2019 09:59 AM IST
മലയാളി വാര്‍ത്ത

സിസ്റ്റര്‍ ലൂസി കളപ്പുരക്ക്സഭയിൽ നിന്നും പുറത്തു പോകണമെന്നാവശ്യപ്പെട്ടുകൊണ്ട് വീണ്ടും നോട്ടീസ് . നോട്ടീസ്. പുറത്തു പോയില്ലെങ്കിൽ പുറത്താക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. സിനഡ് തിരുമാനം ലംഘിച്ച് ചാനൽ ചർച്ചകളിൽ പങ്കെടുത്തുവെന്നതാണ് സിസ്റ്റര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന പ്രധാന കുറ്റം.

കാറുവാങ്ങിയതും ശമ്പളം മഠത്തിന് നൽകാത്തതും ദാരിദ്ര്യവ്രതത്തിനു വിരുദ്ധമാണെന്നും നോട്ടീസിൽ പറയുന്നുണ്ട്. പുറത്തു പോകുന്നില്ലെങ്കിൽ കാരണം ഏപ്രിൽ 16ന് മുമ്പ് അറിയിക്കണമെന്നും നോട്ടീസിൽ പറയുന്നുണ്ട്.

എന്നാൽ , കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തുവെന്ന കുറ്റം ഇത്തവണത്തെ നോട്ടീസിലില്ല. ലൂസി കളപ്പുര കാനോൻ നിയമപ്രകാരം കന്യാസ്ത്രീകൾ പാലിക്കേണ്ട ചട്ടങ്ങൾ ലംഘിച്ചെന്നും നോട്ടീസ് വ്യക്തമാക്കുന്നു.

നേരത്തെ , കന്യാസ്ത്രീ സമരങ്ങളിൽ പങ്കെടുത്തു എന്നാണ് ഇതിന് മുൻപ് രണ്ട് തവണ നൽകിയ നോട്ടീസിലും പ്രധാന കുറ്റമായി ആരോപിച്ചിരുന്നത്. ഈ രണ്ട് നോട്ടീസിനും സിസ്റ്റര്‍ ലൂസി കളപ്പുര മറുപടിയും നൽകിയിരുന്നു.എന്നാലിപ്പോൾ സിനഡ് തീരുമാനം ലംഘിച്ച് ചാനൽ ചര്‍ച്ചകളിൽ പങ്കെടുക്കുന്നു എന്നതടക്കമുള്ള കുറ്റങ്ങളാണ് മൂന്നാം തവണ നൽകിയ നോട്ടീസിൽ പറയുന്നത്.

പതിനെട്ട് പേജുള്ള വിശദമായ നോട്ടീസിൽ സഭയിൽ നിന്ന് പുറത്ത് പോകുന്നില്ലെങ്കിൽ അതിന് കാരണം കാണിക്കണമെന്നാണ് സന്യാസിനി സഭ ആവശ്യപ്പെടുന്നത്. സ്വയം ഒഴിഞ്ഞു പോകാൻ തയ്യാറാണെങ്കിൽ വ്രത മോചനത്തിനുള്ള സൗകര്യങ്ങളെല്ലാം സന്തോഷത്തോടെ ചെയ്ത് തരാമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം , സന്യാസം വിട്ട് പോകാനല്ല സന്യാസ വ്രതം തുടരാൻ തന്നെയാണ് തീരുമാനമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. മുൻപ് നൽകിയ നോട്ടീസിനെല്ലാം കനോൻ നിയമങ്ങളും ചട്ടങ്ങളും ഉദ്ധരിച്ച് തന്നെയാണ് മറുപടി നൽകിയതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. സഭയുടെ നടപടി ഖേദകരമെന്ന് സിസ്റ്റര്‍ കൂട്ടിച്ചേർത്തു 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (2 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (22 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (40 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends