അട്ടപ്പാടിയില്‍ സൈലന്റ്വാലി ഓഫീസിനു നേരെ മാവോയിസ്റ്റ് ആക്രമണം

അട്ടപ്പാടി മുക്കാലിയിലെ സൈലന്റ്‌വാലി ഓഫിസില്‍ മാവോയിസ്റ്റ് ആക്രമണം. ഇന്നുരാവിലെ ഒന്നരയോടെയാണ് ഒരുസംഘം അക്രമികള്‍ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് ഇരച്ചു കയറിയത്. ഓഫിസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വനംവകുപ്പിന്റെ ജീപ്പ് ഇവര്‍ കത്തിച്ചു.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണം നടത്തിയത് 19 പേരടങ്ങിയ സംഘമെന്നാണ് സൂചന. വാതില്‍ പൊളിച്ച് അകത്തു കടന്ന സംഘം ഓഫിസിനകത്തെ ഫര്‍ണിച്ചറുകളും പേപ്പറുകളും നശിപ്പിച്ചു. ഇതിന് തീയിടാനും ശ്രമം നടന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തും മുന്‍പേ അക്രമിസംഘം കടന്നുകളഞ്ഞിരുന്നു.
സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ സ്ഥലത്ത് പതിപ്പിച്ചിട്ടുണ്ട്. സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട സമിതിയുടെ പേരിലാണ് പോസ്റ്ററുകള്‍. ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ലെന്ന് പ്രാഥമിക നിഗമനം. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് സംഘം എത്തിയതായാണ് റിപ്പോര്‍ട്ട്.
അതേസമയം, അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ആക്രമണമാണോ ഉണ്ടായതെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വിശദമായ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം പറയാനാകൂ. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 300 മീറ്ററകലെ തണ്ടര്‍ബോള്‍ട്ട് സംഘം ഉണ്ടായിരുന്നു. ഓഫീസില്‍ നിന്ന് വോക്കി ടോക്കി, ക്യാമറ ഉള്‍പ്പെടെയുള്ളവ മാവോയിസ്റ്റ് സംഘം കൊണ്ടുപോയി. ഓഫിസ് വളപ്പിനുള്ളില്‍ കയറിയതു മുതല്‍ ഇവര്‍ മാവോ അനുകൂല മുദ്രാവാക്യം മുഴക്കിയതായി സമീപ വാസികള്‍ പറഞ്ഞു. മുദ്രാവാക്യം വിളിച്ച ശേഷം, സമീപത്തെ വനമേഖലയിലേക്കാണ് സംഘം പോയത്. പൊലീസും വനംവകുപ്പും പരിശോധന തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha