ബലം പിടിച്ച് നടക്കുന്നവര്‍ നേതാവല്ലന്ന് പന്ന്യന്‍ രവീന്ദ്രന്‍

ഒന്നും മിണ്ടാതെ, സംസാരിക്കുന്നവരോട് രൂക്ഷനോട്ടവും നോക്കി മസിലുപിടിച്ച് നടന്നാലേ നേതാവായി അംഗീകരിക്കു എന്നാണ് ചിലരുടെ ധാരണയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. കേരള ഇലക്ട്രിസിറ്റി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എഐടിയുസി) മധ്യമേഖലാ ഓഫിസ് കെട്ടിടം മുന്‍ ജനറല്‍ സെക്രട്ടറി എം. സുകുമാരപിള്ളയുടെ സ്മാരകമായി സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബലംപിടിച്ചു നടന്നാലേ ജനം നേതാവായി അംഗീകരിക്കൂ എന്ന ധാരണയാണ് ഇന്നത്തെ പല രാഷ്ട്രീയ നേതാക്കള്‍ക്കു മുള്ളതെന്നും അതുകൊണ്ട് മിക്കവരും ആ മട്ടിലാണു നടക്കുന്നതെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ബലംപിടിത്തം മൂലം നേതാക്കളും ജനങ്ങളുമായുള്ള അകല്‍ച്ച കൂടിയിരിക്കുകയാണ്.
കേരളത്തില്‍ ഒരുപാട് മുഖ്യമന്ത്രിമാര്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ വേറിട്ടയാളായിരുന്നു സി. അച്യുതമേനോന്‍. ജന്മിത്വത്തെ തകര്‍ത്തെറിഞ്ഞ പരശുരാമനാണ് അദ്ദേഹം. സ്വന്തം മണ്ണില്‍ തല ചായ്ക്കാന്‍ കഴിയാത്തവര്‍ക്കായി ഭൂമി നല്‍കിയത് അദ്ദേഹമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിപ്ലവമായിരുന്നു അത്. എന്നാല്‍ കേരള ചരിത്രത്തിലെ ചില വര്‍ഷങ്ങള്‍ പലരും വിസ്മരിക്കുകയാണന്ന് പന്ന്യന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha