ഉമ്മന്‍ ചാണ്ടിയെ വെട്ടിലാക്കാന്‍ സുധീരന്‍, കെപിസിസി - സര്‍ക്കാര്‍ ഏകോപന സമിതിയില്‍ അഴിച്ചുപണി

കെപിസിസി - സര്‍ക്കാര്‍ ഏകോപനസമിതി നാലു നേതാക്കളെ കൂടി ഉള്‍പ്പെടുത്തി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ തിരിച്ചടിക്കുന്നു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, ലോക്‌സഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ്, ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി വിപ്പ് കെ.സി. വേണുഗോപാല്‍, കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ് എന്നിവരാണു പുതിയ അംഗങ്ങള്‍. കേരളത്തിനു പുറത്തു പ്രവര്‍ത്തിക്കുന്നവരാണ് ഇതില്‍ മൂന്നുപേരും. ഇവരെ ഉള്‍പ്പെടുത്തിയതിനു പിന്നില്‍ ഗൂഢ ലക്ഷ്യമുണ്ടെന്ന് എ, ഐ ഗ്രൂപ്പ് നേതാക്കല്‍ ആരോപിക്കുന്നു. ഇവരെകൂടി ഉള്‍പ്പെടുത്തിയതോടെ സമിതിയിലെ അംഗങ്ങളുടെ എണ്ണം 16 ആയി.
സുധീരനെതിരെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ച അതേ ദിവസമാണു പാര്‍ലമെന്റില്‍ പാര്‍ട്ടി ചുമതല വഹിക്കുന്നവരെ സംസ്ഥാനത്തു പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനസമിതിയില്‍ ഉള്‍പ്പെടുത്തിയത്.
രു ഗ്രൂപ്പുകളും തനിക്കെതിരെ നീങ്ങിയ പശ്ചാത്തലത്തില്‍ തന്റെ അധികാരം ഉപയോഗിച്ചു ചില തീരുമാനങ്ങളെടുക്കാന്‍ കഴിയും എന്ന സന്ദേശം കൂടിയാണ് ഇതുവഴി സുധീരന്‍ നല്‍കുന്നത്. ഏകോപനസമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ചു ചെയ്യുന്നതാണു കീഴ്്‌വഴക്കം.
പി.ജെ. കുര്യനും കൊടിക്കുന്നില്‍ സുരേഷും എ വിഭാഗക്കാരും കെ.സി. വേണുഗോപാലും ലാലി വിന്‍സന്റും ഐ വിഭാഗക്കാരുമാണ.് അതേസമയം എല്ലാവരും സുധീരനുമായി വ്യക്തിബന്ധം പുലര്‍ത്തുന്നവരുമാണ്. മദ്യനയത്തില്‍ സുധീരന്റെ വക്താക്കളിലൊരാളാണു ലാലി വിന്‍സന്റ്. പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്ന മൂന്നുപേരെ ഏകോപനസമിതിയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നിയമസഭാകക്ഷി പ്രതിനിധികളെ കൂടി അംഗങ്ങളാക്കണമെന്ന ആവശ്യം പ്രസിഡന്റിനു മുന്നില്‍ ഉന്നയിക്കാന്‍ എ, ഐ വിഭാഗങ്ങള്‍ ധാരണയായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha