സണ്‍മേധാവി പീഡിപ്പിച്ച മലയാളി പെണ്‍കുട്ടി ആരാണ്?

സണ്‍ടി.വിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറും മലയാളിയുമായ സി. പ്രവീണ്‍നെ ലൈംഗികാരോപണത്തില്‍ കുടുക്കിയ മലയാളി പെണ്‍കുട്ടി ആരാണ്? മലയാളിവാര്‍ത്ത അതാരാണെന്ന് ഇതാദ്യമായി പുറത്തുവിടുന്നു. പരാതി നല്‍കിയ യുവതി നേരത്തെ സൂര്യ ടി.വിയുടെ പ്രോഗ്രാം വിഭാഗം മേധാവിയായിരുന്നു. മലയാളത്തിലെ സുപ്രസിദ്ധമായ ചലച്ചിത്രതാരമാണ് അവര്‍. ഒരുസിനിമയില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും താരം ഏറെ പ്രസിദ്ധയായി മാറി. മലയാളത്തിലെ ഒരു സൂപ്പര്‍ താരമായിരുന്നു ചിത്രത്തിലെ നായകന്‍. നടനും സംവിധായകനുമായിരുന്ന ഒരാളാണ് ആ ചിത്രം സംവിധാനം ചെയ്തത്. അദ്ദേഹം അടുത്തകാലത്ത് അന്തരിച്ചു.
ചലച്ചിത്രനടിയുടെ ഭര്‍ത്താവ് മലയാളത്തിലെ പ്രസിദ്ധമായ സിനിമാ കുടുംബത്തിലെ അംഗമാണ്. കുടുംബത്തില്‍ എല്ലാവരും സിനിമക്കാരാണ്. താരത്തിന്റെ ഭര്‍ത്താവും സിനിമ രംഗത്താണുളളത്. താരം സൂര്യ ടി.വിയിലെത്തിയത് ഭര്‍ത്താവിന്റെ കുടംബം ചെലുത്തിയ സ്വാധീനത്തെ തുടര്‍ന്നാണ്. ഭര്‍ത്താവിന്റെ സഹോദരന്‍ ആഗോള പ്രശസ്തനായ ഛായാഗ്രാഹകനാണ്. അദ്ദേഹമാണ് താരത്തിന്‌വേണ്ടി സണ്‍ ടി.വിയില്‍ ചരടുവലിച്ചത്. അക്കാലത്ത് സണ്‍ ടി.വിയുടെ മേധാവിയായിരുന്നത് ഛായാഗ്രാഹകന്റെ അടുത്ത സുഹൃത്താണ്.
സൂര്യ ടിവിയില്‍ പ്രവേശിച്ച താരം വളരെപെട്ടെന്ന് സൂര്യടിവിയിലെ നിര്‍ണായകസ്ഥാനത്തെത്തി. ഇപ്പോള്‍ പിടിയിലായ സി. പ്രവീണ്‍ അന്ന് സൂര്യയുടെ മേധാവിയായിരുന്നു. സൂര്യടിവി മലയാളത്തില്‍ ആരംഭിച്ചകാലം മുതല്‍ അതിന്റെ ചുമതലക്കാരനായിരുന്നു പ്രവീണ്‍. സണ്‍ മനേജ്‌മെന്റിന് ഏറെ പ്രിയപ്പെട്ടവന്‍. ഏതാനും മാസങ്ങള്‍കൊണ്ട് താരത്തെ സണ്‍ മാനേജ്‌മെന്റിന് മടുത്തു. ഇവര്‍ താരത്തെ പുറത്താക്കാനുളള കരുക്കള്‍ നീക്കി. താരത്തെ പുറത്താക്കാന്‍ പ്രവീണിനെ കരുവാക്കുകയായിരുന്നു കമ്പനി. ഒടുവില്‍ ചെന്നെയില്‍ നിന്നും താരത്തെ കേരളത്തിലേക്ക് സ്ഥലം മാറ്റി. ഇതിന് ചരടുവലിച്ചത് പ്രവീണാണെന്ന് അറിയുന്നു. ഇതിനെതുടര്‍ന്ന് താരം ജോലി രാജിവെച്ചു.
താരത്തിന്റെ രാജിയെ തുടര്‍ന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. താരത്തിന്റെ ശമ്പളകുടിശ്ശിക കമ്പനി നല്‍കിയിരുന്നില്ല. തന്നെ പുറത്താക്കിയ പ്രവീണിനെ വകവരുത്തുമെന്ന് താരം ഭീഷണി മുഴക്കിയതായി സൂര്യടിവിയിലെ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പ്രവീണ്‍ താരത്തെ ലൈംഗിക പീഡനത്തിന് നിര്‍ബന്ധിച്ചു എന്നാണ് താരവുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിടുന്ന വിവാദം. അതേസമയം പ്രവീണുമായി വര്‍ഷങ്ങളുടെ ബന്ധമുളളവര്‍ ഇക്കാര്യം നിഷേധിക്കുന്നു. ജയലളിതയുടെ ശത്രുക്കളായ സണ്‍ടിവിക്കാരെ ഒരു പാഠം പഠിപ്പിക്കാനുളള അവസരമായി പ്രവീണിന്റെ അറസ്റ്റു മാറും. ഏതായാലും ജീവിതത്തെ \'കളിപ്പാട്ട\'മായി കണ്ട പ്രവീണ്‍ കുടുങ്ങിയെന്ന് പറഞ്ഞാല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha