Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആര്‍.എസ്.എസിനോടും ശബരിമല കര്‍മസമിതിയോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കയറാനെത്തിയ നിരീശ്വരവാദിയായ ലിബിയെ പൊലീസ് അറസ്റ്റ് ചെയ്തു

01 APRIL 2019 06:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ആര്‍.എസ്.എസിനോടും ശബരിമല കര്‍മസമിതിയോടുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ശബരിമല കയറാനെത്തിയ നിരീശ്വരവാദിയായ ലിബിയെ പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്തിയതിനാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി ലിബിയെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി ഉത്തരവ് പ്രകാരമായിരുന്നു അറസ്റ്റെന്ന് പൊലീസ് അറിയിച്ചു. ശബരിമല യുവതീപ്രവേശനം അനുവദിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ മലകയറാന്‍ കെട്ടുംകെട്ടി എത്തിയത്. നിരീശ്വരവാദിയായ താന്‍ പ്രതിഷേധക്കാരോടുള്ള വെല്ലുവിളി ഏറ്റെടുത്താണ് ശബരിമല കയറുന്നതെന്ന് ലിബി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. അതിനെതിരെ പീപ്പിള്‍സ് ലീഗല്‍ വെല്‍ഫെയര്‍ ഫോറം വര്‍ക്കിംഗ് പ്രസിഡന്റ് സി എസ് സുമേഷ് കൃഷ്ണന്‍ പരാതി നല്‍കിയിരുന്നു.

ലിബി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി ജാമ്യം തള്ളുകയായിരുന്നു. ജാമ്യമില്ലാ വകുപ്പായ ഐപിസി 295 അ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ശബരിമലയിലേക്ക് ചാടിക്കയറിപ്പോയത് രഹസ്യമായിട്ടല്ലെന്നും രാത്രി വീട്ടില്‍ നിന്ന് പുറപ്പെടും മുമ്പ് ചേര്‍ത്തല പൊലീസില്‍ വിവരം അറിയിച്ചിരുന്നെന്ന് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിനെ വെല്ലുവിളിച്ച സംഘപരിവാറുകാര്‍ പത്തനംതിട്ട സ്റ്റേഷനില്‍ വെച്ച് തന്നെ തടയുകയായിരുന്നെന്നും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നുമാണ് അവര്‍ അന്ന് പറഞ്ഞിരുന്നത്. പൊലീസ് തനിക്ക് ചെങ്ങന്നൂര്‍ വരെ സുരക്ഷ ഒരുക്കിയിരുന്നു. ചങ്ങനാശേരിയില്‍ ഭീഷണി ഉണ്ടായെങ്കിലും പൊലീസ് അന്വേഷണം നടത്തിയെങ്കിലും സുരക്ഷിതമായി ചെങ്ങന്നൂരില്‍ എത്തിച്ചിരുന്നു. 

പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ വെച്ച് ലിബിയെ തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയാവുന്ന അന്‍പതോളം പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു. ഞാന്‍ ഒരു നിയമ ലംഘനവും നടത്തിയിട്ടില്ല. സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ പോയ എന്റെ വീട്ടിലേക്കും ഓഫീസിലേക്കും ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചു. ഓഫീസ് ഒഴിയണമെന്ന് ഉടമയും ആവശ്യപ്പെട്ടിരുന്നു. ആര്‍ക്കും എങ്ങിനെയും വ്യാഖ്യാനിക്കാം. എനിക്ക് എന്റെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. എനിക്ക് ഇതില്‍ പ്രത്യേകിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒന്നുമില്ല. ഞാന്‍ ഭാവിയില്‍ ഒരു പഞ്ചായത്തിലേക്കോ പാര്‌ലമെന്റിലെക്കോ മത്സരിക്കാനും പരിപാടിയിട്ടിട്ടില്ല, എല്ലാവരെയും പോലെ ഉപ്പിനും മുളകിനുമൊക്കെ ടാക്‌സ് കൊടുക്കുന്ന ഒരു സാധാരണ പൗരി എന്ന നിലയിലുള്ള എന്റെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, അതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് ലിബി പറഞ്ഞത്. 

ഹൈക്കോടതി ഉള്‍പ്പെടെ സര്‍ക്കാരിനോട് സ്ത്രീകള്‍ക്ക് എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദീകരണവും ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ലെന്നും ലിബി ആരോപിച്ചിരുന്നു. 144 പ്രഖ്യാപിച്ചിട്ടുപോലും പൊലീസിന്റെ നിയന്ത്രണത്തിലല്ല കാര്യങ്ങള്‍ കേരളത്തില്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. ഈശ്വരവിശ്വാസിയല്ലാത്ത ലിബി മറ്റുള്ള വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും അക്കാര്യം ഫെയിസ്ബുക്കിലൂടെ അറിയിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ലിബിയുടെ അറസ്റ്റ്. കാരണം ശബരിമലയില്‍ പോകാനെത്തിയ ലിബിയെ തടഞ്ഞത് അവരായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends