Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇടതു വലതു സംഘ പോരാളികൾ അടക്കി വാഴുന്ന സൈബർ ഇടം; ദുരൂഹതകൾ ബാക്കിയാക്കി സംഘപരിവാറിന് വേണ്ടി വർഷങ്ങളായി സൈബർ പോരാട്ടം നടത്തി വന്ന യുവാവ് അപകടത്തിൽ മരിച്ചു; 'പോരാളി ഷാജി'യായി അറിയപ്പെടുന്ന രഞ്ജിത്തിന്റെ അപകടം എസ് ഡി പി ഐ ആസൂത്രണം ചെയ്ത കൊലപാതകം എന്ന് ആരോപിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ

01 APRIL 2019 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഷ്‌ടീയ നേതാക്കളുടെ വളർച്ചയിൽ ഏറെ പങ്കു വഹിക്കുന്ന ഒന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ. സൈബർ ലോകത്തെ പോരാളികളുടെ പ്രവർത്തനങ്ങൾ പല അവസരങ്ങളിലും നേതാക്കന്മാരുടെ വളർച്ചയെയും സ്വാധീനിച്ചിട്ടുണ്ടെന്നു റിപ്പോർട്ടുകൾ വ്യകതമാക്കുന്നു. ഇടത് വലത് പോരാളികളും സംഘ പോരാളികളും സൈബർ ലോകത്തെ അടക്കി വാഴുമ്പോൾ ഇവരെത്തേടി മറഞ്ഞിരിക്കുന്ന അപകടങ്ങളെപ്പറ്റി ആരും മനസിലാക്കുന്നില്ലെന്നതാണ് വാസ്തവം. അത്തരത്തിലൊരു ദുരൂഹതയെപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

സൈബർ ലോകത്തെ ഇടത് വലത് പോരാളികൾക്ക് സംഘപരിവാറിന്റെ മറുപടിയായിരുന്നു രഞ്ജിത്. വീറും വാശിയുമോടെ പരിവാറുകാരുടെ ആശയങ്ങൾ സൈബർ ലോകത്ത് എത്തിച്ച പ്രചാരകൻ. രഞ്ജിത് പിബിയുടെ ബൈക്കിനെ കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. ഈ അപകടത്തിൽ നാൽപതുകാരൻ മരിച്ചു. അപകടമുണ്ടാക്കിയ കാർ നിർത്താതെ ഓടിച്ചു പോയി. ഇതാണ് മരണത്തിലെ ദുരൂഹത ചർച്ചയാകാൻ കാരണം.

വിവിധ ഹിന്ദുത്വ ഗ്രൂപ്പുകളിൽ എസ് ഡി പി ഐയാണ് ഇതിന് പിന്നിലെന്ന് ആരോപിക്കുന്നു. തൊടുപുഴയിലെ ഏഴ് വയസ്സുകാരനുണ്ടായ ക്രൂര പീഡനത്തിന് ശേഷം ഇയാൾ ചില പോസ്റ്റുകൾ ഇട്ടിരുന്നു. കൊച്ചിനെ തൊട്ടവനെ സംഘപരിവാർ പിള്ളേർ പണിയും.. അപ്പോ മനുഷ്യാവകാശം പറഞ്ഞ് കൊണ്ട് വന്നേക്കരുത്. തെറിവിളി സഹിതമായിരുന്നു പോസ്റ്റ്. തൊടുപുഴ സംഭവത്തിലാണ് പോസ്റ്റ് എന്നാണ് സൂചന. ഇതിനൊപ്പം അരുൺ ആനന്ദ് സംഘപരിവാറുകാരനല്ലെന്ന് വരുത്താനും ചില പോസറ്റുകൾ ഇട്ടിരുന്നു. ഐഡി ബ്ലോക്കഡ് പേജുകളിൽ പോസ്റ്റിടാൻ പറ്റുന്നില്ലേ.. എന്ന പോസ്റ്റായിരുന്നു അവസാനമായി ഇട്ടത്. അതിന് ശേഷമാണ് ബൈക്കപകടം ഉണ്ടായത്. ഇതിന് പിന്നിൽ വിലയ ദുരൂഹതയാണ് സംഘപരിവാറുകാർ കാണുന്നത്.

രഞ്ജിത്തിന്റെ മരണത്തെ സംശയത്തോടെ കണ്ട് പലരും സോഷ്യൽ മീഡിയയിൽ പ്രതികരണമെത്തുന്നു. അതിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത് എസ് ഡി പി ഐയെയാണ്. അതിലൊരു പോസ്റ്റ് ഇങ്ങനെ...

ഒരുപാട് വേദനയോടെ ആണ് ഇ പോസ്റ്റ് ഇടുന്നത്.. നമ്മുടെ എല്ലാരുടേം പ്രിയങ്കരനായ Ren Nair വിടവാങ്ങി.. SDPI ആക്‌സിഡന്റ് എന്ന വ്യാജേന കൊലപ്പെടുത്തിയതാണ് എന്ന് സംശയം ഉണ്ട്. ആദ്യ കാലത്ത് തീവ്ര ഹൈന്ദവ നിലപാടുകൾ സോഷ്യൽ മീഡിയയിൽ ആദ്യമായി ഞാൻ കാണുന്നത് ren nair 4 you എന്ന പേജ് വഴി രഞ്ജിത് ജിയുടെ വാക്കുകളിൽ ആരുന്നു.ഉള്ളിൽ ഉണ്ടായിരുന്ന പ്രതിഷേധം ആദ്യമായി പ്രകടിപ്പിക്കാൻ പഠിപ്പിച്ച ആൾ.. അതിനു ചുവടുപറ്റി പിന്നീട് we love ശശികല ടീച്ചർ പേജ് വന്ന് ഇതേ നിലപാടുകൾ ആയി.. പിൻകാലത്ത് വന്ന ശകത്മായ ഹൈന്ദവ നിലപാടുകൾ എടുത്ത പല ഗ്രൂപ്പുകളും.. നമ്മൾ ആരംഭിച്ച അഘോരിയും ആരംഭിക്കുമ്പോൾ എന്റെ മനസ്സിൽ ഞാൻ കൊണ്ട് സ്‌നേഹിച്ച ഒരു സൈബർ സംഘി ആണ് രഞ്ജിത് ജി. സംഘത്തിന് ഒപ്പം നിൽക്കുന്ന കഴിവുള്ള യുവാക്കൾ പലരും ആക്സിഡന്റ് ൽ മരിക്കുന്നു.. ഒരു പേര് കൂടി ഒരുപാട് വേദനയോടെ.. രഞ്ജിത്.

ഇന്ന് ധാരാളം ആളുകൾ സംഘപരിവാറിന് വേണ്ടി സോഷ്യൽ മീഡിയ ഉപയോഗപ്പെട്ടു ത്തുമ്പോൾ ആരും മറക്കാൻ പാടില്ലാത്ത പേരാണ് റെൻ നായർ എന്ന രഞ്ജിത്ത്. ഒരു ദിവസം 15 മണിക്കുർ വരെ സോഷ്യൽ മീഡിയയിൽ പരിവാറിന് വേണ്ടി പ്രവർത്തിച്ചിരുന്നു . പിന്നീട് ജോലി സംബന്ധമായി തിരക്കുകൾ കാരണം സോഷ്യൽ മീഡിയയിലും പ്രവർത്തിച്ചിരിന്ന സംഘടനയിലും സജീവമല്ലാതായി . നിരവധി ശത്രുക്കൾ ഉള്ള റെൻ സാധാരണ ആക്‌സിഡന്റിൽ മരിച്ചു എന്ന് പറയുന്നത് വിശ്വാസയോഗ്യമല്ല .

രാത്രി 11. മണിക്ക് നടന്ന ആക്‌സിഡന്റ് മനഃപൂർവ്വം ഉണ്ടാക്കിയതാണോ എന്ന് ഞാൻ സംശയിക്കുന്നു . അടുത്ത കാലത്ത് ഭീഷണികൾ കൂടുതലായി ഉണ്ടായിരിന്നു എന്ന് പോസ്റ്റുകളിൽ നിന്നും മനസ്സിലാക്കിയിരിന്നു , തിരക്കുകൾ കാരണം വിളിക്കാൻ സാധിച്ചില്ല , റെന്നിന്റെ മരണം പരിവാറിന് വലിയ നഷ്ടം തന്നെയാണ്-ഇങ്ങനെയാണ് സുഹൃത്തുക്കൾ മരണത്തെ കാണുന്നത്.

സിപിഎമ്മിനേയും കോൺഗ്രസിനേയും മുസ്ലിം ലീഗിനുമെതിരെ നിരന്തരം സൈബർ ആക്രമണത്തിന് വിധേയനാക്കിയ വ്യക്തിയാണ് രഞ്ജിത്. ബിജെപിക്ക് അനുകൂലമായ പരസ്യ നിലപാടുകൾ. ശബരിമല വിഷയത്തിലും മറ്റും പരിവാറുകാരുടെ സൈബർ ഇടത്തെ നായകനായിരുന്നു രഞ്ജിത്. എല്ലാ വിഷയങ്ങളിലും തെറിവിളിയോടെയായാൽ പോലും അതിശക്തമായ ഇടപെടൽ. ബിജെപിയെ പ്രതിരോധിക്കാനും വോട്ട് പിടിക്കാനുമെല്ലാം സൈബർ ഇടത്തെ ഉപയോഗിച്ചു. മന്ത്രി എംഎം മണിയുടെ ആശുപത്രി വാസവവും മറ്റും രസകരമായി അവതരിപ്പിച്ചു. സിപിഎമ്മിന്റെ ഹിന്ദുക്കളോടുള്ള ഇരട്ടമുഖത്തെ തുറന്നു കാട്ടിയും പോസ്റ്റുകൾ ഇട്ടു. അങ്ങനെ രഞ്ജിത് സൈബർ ഇടത്തെ പരിവാർ പോരാളിയായി മാറുകയായിരുന്നു. ഐഡി ബ്ലോക്കായതിന് പിന്നാലെയാണ് അപകടവും മരണവും. അതുകൊണ്ട് തന്നെയാണ് ദുരൂഹത കാണുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends