ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുബാങ്ക് സമവാക്യങ്ങള്‍ സജീവമാക്കി ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ലക്ഷ്യമിട്ട് ബി.ജെ.പി... രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വന്നതോടെ ഹിന്ദുത്വകാര്‍ഡിറക്കി നേരിടാന്‍ ബി.ജെ.പി. തീരുമാനം

ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടുബാങ്ക് സമവാക്യങ്ങള്‍ സജീവമാക്കി ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ലക്ഷ്യമിട്ട് ബി.ജെ.പി. രാഹുല്‍ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം വന്നതോടെയാണ് ഹിന്ദുത്വകാര്‍ഡിറക്കി നേരിടാനുള്ള ബി.ജെ.പി. തീരുമാനം.
ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നെന്നും ഹിന്ദുക്കള്‍ ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ അവര്‍ പരക്കം പായുകയാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം ഇതിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഈ വിഷയം ഉന്നയിക്കാനാണ് പാര്‍ട്ടി തീരുമാനം.
മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ബി.ജെ.പി ശിവസേന പാര്‍ട്ടികളുടെ യോഗത്തിലാണ് രാഹുല്‍ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വ വിഷയം അവതരിപ്പിച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് അമേഠിയിലെ തോല്‍വി ഭയന്നാണെന്നായിരുന്നു ഞായറാഴ്ച ബി.ജെ.പി. നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ തിങ്കളാഴ്ച ഈ വിഷയത്തില്‍ തന്ത്രപരമായി ഹിന്ദുത്വ രാഷ്ട്രീയം കലര്‍ത്തി. കോണ്‍ഗ്രസ് ന്യൂനപക്ഷ വോട്ട് ബാങ്ക് പ്രീണനം തുടരുകയാണെന്നും ഇതിന്റെ ഭാഗമാണ് രാഹുല്‍ഗാന്ധിയുടെ മണ്ഡലം മാറ്റം എന്നുള്ള പ്രചാരണത്തിനാണ് ബി.ജെ.പി. ഒരുങ്ങുന്നത്. സര്‍ക്കാര്‍ നയങ്ങളെത്തുടര്‍ന്ന് ബി.ജെ.പി.യില്‍നിന്ന് അകന്ന ചില ഹിന്ദുവിഭാഗങ്ങളെ ഉണര്‍ത്തി അനുകൂലമാക്കാനിത് സഹായിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതോടൊപ്പം, മറ്റു പാര്‍ട്ടികളിലെ ഹിന്ദുവോട്ടര്‍മാരെ ആകര്‍ഷിക്കാമെന്നും അതുവഴി ഹിന്ദുത്വ വോട്ടുബാങ്കിന്റെ ഏകീകരണത്തിന് വഴിവയ്ക്കാമെന്നും ബി.ജെ.പി. കരുതുന്നു. ഉത്തരേന്ത്യയില്‍ ഈ നീക്കം കാര്യമായി ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.
ഭൂരിപക്ഷത്തോടുള്ള അവഗണന, ന്യൂനപക്ഷപ്രീണനം, ഹിന്ദു ഭീകരരെന്ന ആരോപണം തുടങ്ങിയ വിഷയങ്ങള്‍ പ്രചാരണത്തില്‍ ഉടനീളം ഉയര്‍ത്താനാണ് തീരുമാനം. ഇതോടൊപ്പം രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയാക്കും. സംത്ധൗത എക്‌സ്പ്രസ് തീവണ്ടി സ്‌ഫോടനം ഹിന്ദു ഭീകരവാദമായിരുന്നെന്ന് കോണ്‍ഗ്രസ് മന്ത്രിമാര്‍ ആരോപണമുന്നയിച്ചെന്നും ഇത് ഹിന്ദു സമൂഹത്തെ അധിക്ഷേപിക്കലാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതല്‍ ബി.ജെ.പി. ആരോപിക്കുന്നുണ്ട്.
ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഭയമാണെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. കാരണം, ഹിന്ദുഭീകരത എന്ന പദം ഉപയോഗിച്ച് രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ ഇവര്‍ അപമാനിച്ചിരിക്കുന്നു. അതിനാല്‍ ഹിന്ദുക്കള്‍ കോണ്‍ഗ്രസിനെ ശിക്ഷിക്കുമെന്ന് നേതാക്കള്‍ക്ക് അറിയാം. അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിന് മേധാവിത്വമുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാതെ, ഭൂരിപക്ഷ വിഭാഗക്കാര്‍ ന്യൂനപക്ഷമായ മണ്ഡലങ്ങളില്‍ മത്സരിക്കാനായി നേതാക്കള്‍ പരക്കംപായുകയാണെന്ന്് മോദി പരിഹസിച്ചു.
സംത്ധൗത തീവണ്ടി സ്‌ഫോടനത്തില്‍ ഉള്‍പ്പെട്ട ലഷ്;കര്‍ ഇ തൊയ്ബയ്ക്ക്&ിയുെ;കോണ്‍ഗ്രസ് ക്ലീന്‍ ചിറ്റ് നല്‍കിയെന്നും ഹിന്ദുക്കള്‍ക്ക് ഭീകരവാദികളുടെ മുദ്രചാര്‍ത്തിയെന്നും അമിത് ഷായും ആരോപിച്ചു.
https://www.facebook.com/Malayalivartha





















