Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കോണ്‍ഗ്രസ് അങ്കലാപ്പില്‍... തുഷാര്‍ വെള്ളാപ്പള്ളി രാഹുലിനെതിരെ വന്നതോടെ കളി മാറി; രാഹുലിനെ വയനാട്ടില്‍ തളയ്ക്കാന്‍ തുഷാര്‍ ധാരാളം; സിപിഐ ജയിച്ചില്ലെങ്കിലും വേണ്ടില്ല തുഷാര്‍ ജയിക്കരുത്

02 APRIL 2019 02:30 PM IST
മലയാളി വാര്‍ത്ത

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയ്ക്ക് എതിരായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെള്ളാപ്പള്ളി എത്തിയതോടെ ചിത്രം മാറുകയാണ്. സിപിഎമ്മിനെ സംബന്ധിച്ച് സിപിഐ ജയിച്ചില്ലെങ്കിലും വേണ്ടില്ല രാഹുല്‍ ഗാന്ധി ജയിക്കരുതെന്ന ഉറച്ച നിലപാടിലാണ്. ആ നിലയ്ക്ക് വോട്ട് മറിച്ചാണെങ്കിലും രാഹുലിനെ തോല്‍പ്പിക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാര്‍ വെള്ളാപ്പള്ളി വന്നതോടെ ഇടതു മുന്നണിയ്ക്കും സ്വീകാര്യനായി. ബാക്കി മണ്ഡലങ്ങളില്‍ ഇടതിനെ എസ്എന്‍ഡിപി സഹായിച്ചാല്‍ തിരിച്ച് വയനാട്ടില്‍ സഹായിക്കുമെന്നാണ് ഇടതുമുന്നണിയുടെ വാഗ്ദാനം. അതിനാല്‍ തന്നെയാണ് തുഷാറിനെ തൃശൂര്‍ മാറ്റി വയനാട്ടിലെത്തിച്ചത്. തോല്‍ക്കുന്നെങ്കിലും അതിനൊരന്തസുണ്ട് എന്നാണ് അച്ഛന്‍ വെള്ളാപ്പള്ളി പറയുന്നത്. 

ഇത് മുന്നില്‍ കണ്ടാണ് വയനാട്ടില്‍ മത്സരം താനും രാഹുല്‍ ഗാന്ധിയും തമ്മിലാണെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. വയനാട്ടില്‍ മത്സരിക്കാനിറങ്ങുന്ന രാഹുല്‍ ഗാന്ധി ഇവിടെ നിന്ന് വിജയിച്ച് പോകില്ലെന്നും ശക്തമായ പോരാട്ടം കാഴ്ച വയ്ക്കുമെന്നും തുഷാര്‍ പറഞ്ഞു. മലയാളി അല്ലാത്തൊരാള്‍ എന്തിന് കേരളത്തില്‍ വന്ന് മത്സരിക്കുന്നു. മത്സരിക്കാന്‍ കേരളത്തില്‍ ഇഷ്ടം പോലെ മലയാളികള്‍ ഇല്ലേയെന്നും തുഷാര്‍ ചോദിച്ചു.

രാഹുല്‍ വയനാട്ടില്‍ നിന്ന് ഒരു കാരണവശാലും വിജയിച്ചു പോകില്ല. അറിയാത്ത ഒരാള്‍ക്ക് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലതല്ലേ അറിയുന്നവര്‍ക്ക് വോട്ട് ചെയ്യുന്നത്. വയനാട്ടില്‍ താനും രാഹുല്‍ ഗാന്ധിയും തമ്മിലാണ് മത്സരമെന്നും തുഷാര്‍ പറഞ്ഞു. 

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായാണ് തുഷാറിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഊര്‍ജസ്വലനായ യുവനേതാവാണ് തുഷാറെന്ന് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് അമിത് ഷാ ട്വീറ്റ് ചെയ്തു. എന്‍.ഡി.എ കേരളത്തിലെ രാഷ്ട്രീയ ബദലാകുമെന്നും അമിത് ഷാ പറഞ്ഞു. 
അതേസമയം വെള്ളാപ്പള്ളി നടേശനും മകന് വേണ്ടി അവസരത്തിനൊത്ത് കാലുമാറി. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന യോഗം ഭാരവാഹികള്‍ അവരുടെ സമുദായത്തിലെ പദവി രാജിവയ്ക്കണമെന്നാണ് വെള്ളാപ്പള്ളി ആദ്യം കല്‍പ്പന പുറപ്പെടുവിച്ചത്. ബിഡിജെഎസ് ലേബലില്‍ മല്‍സരിക്കാന്‍ മണ്ഡലവും കണ്ടു വച്ച് ഉടുപ്പും തയ്പിച്ച് കാത്തിരുന്ന എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ഇതോടെ മനസു മാറ്റി. മനസില്ലാ മനസോടെ അവര്‍ പിന്മാറുകയും ഇവര്‍ കണ്ണു വച്ചിരുന്ന സീറ്റില്‍ ബിഡിജെഎസ് വേറെ ആളിനെ പ്രഖ്യാപിക്കുകയും ചെയ്തു. അതിന് ശേഷമാണ് തുഷാര്‍ തൃശൂരില്‍ മല്‍സരിക്കാന്‍ കച്ച കെട്ടിയത്. ഇതോടെ വെള്ളാപ്പള്ളി മുന്‍പ് പറഞ്ഞത് വിഴുങ്ങി. യോഗം ഭാരവാഹികള്‍ക്ക് മല്‍സരിക്കാം. സമുദായത്തിലെ സ്ഥാനം രാജിവയ്ക്കുകയും വേണ്ട. വെള്ളാപ്പള്ളിയുടെ വാക്ക് കേട്ട സീറ്റ് മോഹികള്‍ ഇപ്പോഴാണ് ശരിക്കും ഞെട്ടിയത്. സീറ്റു പോയതിന്റെ കലിപ്പ് പല യോഗം ഭാരവാഹികള്‍ക്കും ഉണ്ട്. അവര്‍ പുറമേ കാണിക്കുന്നില്ല എന്നു മാത്രം.

ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും എസ്എന്‍ഡിപി യോഗം പത്തനംതിട്ട യൂണിയന്‍ ചെയര്‍മാനുമായ കെ പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം സുഭാഷ് വാസു എന്നിവര്‍ ബിഡിജെഎസിന്റെ പ്രഥമ സ്ഥാനാര്‍ഥി പട്ടികയില്‍ ഉണ്ടായിരുന്നു. ഇടുക്കിയിലേക്ക് പത്മകുമാറിനെയാണ് പരിഗണിച്ചത്. ആറ്റിങ്ങലാണ് സുഭാഷ് വാസുവിന് വേണ്ടി കണ്ടു വച്ചിരുന്നത്. ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന കേട്ട് ഭയന്നു പോയ ഇരുവരും സ്വമേധയാ മല്‍സര രംഗത്തു നിന്ന് പിന്മാറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുഭാഷ് വാസു കുട്ടനാട്ടിലും പത്മകുമാര്‍ റാന്നിയിലും മല്‍സരിച്ചിരുന്നു.

ഇതാദ്യമായല്ല, വെളളാപ്പള്ളി ഈ പണി കാണിക്കുന്നത്. ശബരിമല യുവതി പ്രവേശനത്തിനെതിരേ ബിഡിജെഎസ് ആദ്യം രംഗത്തു വന്നിരുന്നു. അന്നും സിപിഎമ്മിനെ സുഖിപ്പിക്കാന്‍ വേണ്ടി വെള്ളാപ്പള്ളി പ്രസ്താവന നടത്തിയിരുന്നു. യുവതി പ്രവേശന വിരുദ്ധ സമരത്തില്‍ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ ആരും പങ്കെടുക്കരുതെന്നായിരുന്നു നിര്‍ദേശം. ഇതോടെ ബിഡിജെഎസിന്റെ നേതാക്കളും പ്രവര്‍ത്തകരും സമരത്തില്‍ നിന്ന് വിട്ടു നിന്നു. നവോഥാന മതിലിനായി സ്ത്രീകളെ അണിനിരത്തുകയും ചെയ്തു. ഇപ്പോള്‍ എല്ലാം മാറ്റി മറിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മോനെ അണിനിരത്തുകയും ചെയ്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (10 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (10 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (11 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (11 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (11 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (11 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (13 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (13 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (13 hours ago)

Malayali Vartha Recommends