Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛന്‍ ഛര്‍ദ്ദിച്ചു... അമ്മ ആശുപത്രിയിൽ കൊണ്ടുപോയെന്ന് ഇളയകുഞ്ഞ് ഫോൺ വിളിച്ചുപറഞ്ഞു, അഞ്ജനയുടെ മടിയിൽ തലവച്ചാണ് അവൻ കിടന്നത്, പിന്നാലെ അറിഞ്ഞത് പൊന്നുമോൻ മരിച്ച വാർത്ത: പത്തുവര്‍ഷം ഒന്നിച്ചു താമസിച്ച ഭര്‍ത്താവ് മരിച്ച് ചിതയുടെ ചൂടാറുമുമ്പേ അരുണിനൊപ്പം ജീവിക്കണമെന്ന് പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു:- അരുണിനെ വിവാഹം കഴിക്കരുതെന്ന് ഞങ്ങള്‍ പലകുറി മുന്നറിയിപ്പ് നൽകിയിട്ടും എല്ലാ ബന്ധവും ഉപേക്ഷിച്ച് അവൾ പോയി- കൊച്ചുമക്കളെ കൊല്ലാനായിരുന്നു അവരുടെ പ്ലാൻ... ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

02 APRIL 2019 09:22 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

തൊടുപുഴയില്‍ അമ്മയുടെ കാമുകനിൽ നിന്നു ക്രൂരമായി മര്‍ദനമേറ്റ കുട്ടിയുടെ പിതാവിന്റെ മരണത്തില്‍ ദുരൂഹതയേറുമ്പോൾ ഒരു അസുഖവും ഇല്ലാതിരുന്ന ബിജു മരിച്ചതില്‍ തങ്ങള്‍ക്ക് സംശയം തോന്നിച്ചിരുന്നതായി മര്‍ദനത്തിന് ഇരയായ ഏഴുവയസുകാരന്റെ മുത്തച്ഛന്‍. അത്രയുംകാലം വീട്ടില്‍ പോലും എത്താതിരുന്ന അരുണിന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടലും സംശയം വര്‍ധിപ്പിച്ചു. എന്നാല്‍ പിന്നീട് യുവതി കുട്ടികള്‍ക്കും അമ്മയ്ക്കുമൊപ്പം ഉടുമ്പന്നൂരിലെ വീട്ടിലേക്ക് മടങ്ങിയതോടെ കാര്യമായ അന്വേഷണം നടത്തിയില്ലെന്നും തിരുവനന്തപുരം കമലേശ്വരം സ്വദേശിയായ പിതാവ് ബാബു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

മേയ് 23ന് രാവിലെ 10.30ഓടെയാണ് ഇളയകുട്ടി വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്. അച്ഛന്‍ ഛര്‍ദിച്ചെന്നും അമ്മ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നുമാണ് പറഞ്ഞത്. ഞങ്ങള്‍ മരുമകളെ തിരിച്ചുവിളിച്ചെങ്കിലും കിട്ടിയില്ല. പിന്നീടാണ് ബിജു മരിച്ചെന്ന് അവള്‍ വിളിച്ചുപറയുന്നത്. സമീപത്തുള്ള പൊന്നപ്പന്‍ എന്നൊരാളുടെ വാഹനത്തിലാണ് ബിജുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. അവളുടെ മടിയില്‍ തലവച്ചാണ് ബിജു കിടന്നിരുന്നത്.

അന്ന് രാത്രി ഒന്‍പതുവരെ ബിജുവിന്റെ മൃതദേഹം ഉടുമ്പന്നൂരിലെ ഭാര്യവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീടാണ് തിരുവനന്തപുരത്തെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുമ്പു മാധ്യമങ്ങളില്‍ നിന്ന് വന്നതില്‍ നിന്ന് വ്യത്യസ്തമായി മറ്റൊരു വെളിപ്പെടുത്തലും ബാബു നടത്തുന്നു. ബിജുവിന്റെ മൃതദേഹം ദഹിപ്പിച്ചിട്ടില്ല. നെയ്യാറ്റിന്‍കരയിലെ കുടുംബവീട്ടില്‍ അടക്കം ചെയ്യുകയാണ് ചെയ്തത്. ബിജുവിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തുന്നതിനടക്കം സാധിക്കും.

സംസ്‌കാരം കഴിഞ്ഞതിന്റെ പിറ്റേദിവസം അരുണ്‍ വീട്ടിലെത്തിയിരുന്നു. അവിടെവച്ച് ബന്ധുക്കളില്‍ ചിലരോട് അവളെ സ്വീകരിക്കാമെന്ന് പറഞ്ഞിരുന്നു. അവള്‍ക്കും അതിനു താല്പര്യമായിരുന്നു. പത്തുവര്‍ഷം ഒന്നിച്ചു താമസിച്ച ഭര്‍ത്താവ് മരിച്ച് ചിതയുടെ ചൂടാറുമുമ്പേ അവള്‍ അങ്ങനെ പറഞ്ഞത് ഞങ്ങളെ ഞെട്ടിച്ചു. ഗുണ്ടയായ അരുണിനെ വിവാഹം കഴിക്കരുതെന്ന് ഞങ്ങള്‍ പലകുറി മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ അവള്‍ അടുത്തദിവസം തന്നെ മക്കളോടോപ്പം ഉടുമ്പന്നൂരിലേക്ക് തിരിച്ചുപോയി.

ബിജുവും കുടുംബവും ഇടയ്ക്ക് ആലുവയില്‍ കുടുംബസമേതം താമസിച്ചിരുന്നു. അവിടത്തെ ജോലി പോയതോടെയാണ് ഉടുമ്പന്നൂരിലെ ഭാര്യവീട്ടിലേക്ക് പോയത്. ടീച്ചറായിരുന്ന അമ്മായിയമ്മ തനിച്ചായതു കൊണ്ടാണ് അവിടെ പോയി നില്ക്കാന്‍ തീരുമാനിച്ചത്. തൊടുപുഴയില്‍ ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങുകയും ചെയ്തു. അതു നല്ലരീതിയില്‍ പോകുന്നുണ്ടായിരുന്നു. സാമ്പത്തികമായി നല്ലനിലയിലായിരുന്നു ബിജു. എന്റെ മകന്‍ മരിച്ചശേഷം അവള്‍ ഞങ്ങളുമായി വലിയ അടുപ്പമില്ലായിരുന്നു. ഫോണ്‍വിളി പോലും മുറിഞ്ഞു. ഇടയ്ക്ക് അരുണിനൊപ്പം ഒളിച്ചോടിയകാര്യം ഞങ്ങളറിഞ്ഞിരുന്നു.

ഇപ്പോള്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. എല്ലാം അവനും അവളുംകൂടി മുന്‍കൂട്ടി നിശ്ചയിച്ചപോലെ നടപ്പിലാക്കിയ പദ്ധതിപോലെ തോന്നുന്നു. എന്റെ മകന്റേതായ എല്ലാം നശിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. മക്കളെ രണ്ടുപേരെയും കൊല്ലാനുള്ള നീക്കമാണ് നടന്നത്. എല്ലാറ്റിനും അവളുടെ ഒത്താശയുണ്ടെന്ന കാര്യം ഉറപ്പാണ്.

കോലഞ്ചേരിയിലെ ആശുപത്രിയില്‍ വച്ച് അവളെ കണ്ടിരുന്നു. ഒന്നും സംസാരിച്ചില്ല. എന്റെ കൊച്ചുമക്കളെ ഇത്തരത്തിലാക്കിയവളോടു സംസാരിക്കാന്‍ താല്പര്യവുമില്ല. അവളുടെ അമ്മയോട് കാര്യങ്ങള്‍ തിരക്കുന്നുണ്ട്. എന്റെ കൊച്ചുമക്കള്‍ക്ക് ആപത്തൊന്നും വരാതെ ഇനി നോക്കണം. മകന്റെ മരണത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരികയും വേണമെന്ന് ബാബു പറയുന്നു.

പത്തു വര്‍ഷം മുന്‍പാണ് ബിജു വിവാഹിതനായത്. സിഡിറ്റിലെ ജീവനക്കാരനായിരുന്നപ്പോഴായിരുന്നു വിവാഹം. പിന്നീട് ടെക്‌നോപാര്‍ക്കിലായിരുന്നു ജോലി. വിവാഹത്തിന് അരുണ്‍ ആനന്ദ് പങ്കെടുത്തിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിജു, അരുണിന് പണം കടം നല്‍കിയിരുന്നു. ഇതു തിരിച്ചു നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ബിജുവിന്റെ കല്ലാട്ട്മുക്കിലെ വീട്ടില്‍ വച്ച് വഴക്കുണ്ടായിരുന്നു.

ഇതിനു ശേഷം ആനന്ദ് കല്ലാട്ടുമുക്കിലെ വീട്ടില്‍ വന്നത് ബിജു മരിച്ചപ്പോള്‍ മാത്രമായിരുന്നു. ഇതിനിടയിൽ ബിജുവിന്റെ മക്കൾക്ക് വേണ്ടി സുഹൃത്തുക്കൾ ചേർന്ന് പണം സ്വരൂപിച്ച് ബാങ്കിൽ ഇട്ടിരുന്നത് അരുണും, യുവതിയും ചേർന്ന് എടുക്കുകയും ചെയ്‌തെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തുന്നു. മലയാളത്തിൽ കുഞ്ചാക്കോബോബാന്റെ ചിത്രമായ മഴവിൽ എന്ന സിനിമയിലെ ക്യാമറാമാനും കന്നഡയിലെ പ്രശസ്തനായ സംവിധയകനുമായ ദിനേശ് പണിക്കരാണ് അഞ്ജനയുടെ അച്ഛൻ. ബിജുവിൻറെയും, അഞ്ജനയുടെയും അമ്മമാർ ഒരുസ്കൂളിലെ അദ്ധ്യാപികമാരായിരുന്നു. തുടർന്നുണ്ടായ സൗഹൃദമാണ് പ്രണയവിവാഹത്തിലെത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends