തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു, ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതുരംഗത്ത് നില്‍ക്കുന്നത്, വ്യക്തിഹത്യ നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്

വ്യക്തിഹത്യ നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. അധിക്ഷേപം വലിയ പ്രയാസമുണ്ടാക്കി. ഈ നിലയിലെത്തിയത് ഒരുപാട് പ്രതിസന്ധികളെ തരണംചെയ്താണ്. തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതുരംഗത്ത് നില്‍ക്കുന്നത്.
ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ല. നവോത്ഥാനമുദ്രാവാക്യമുയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. സ്ത്രീ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. താന്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂര്‍ ജനതയ്ക്കറിയാം. എത്ര പ്രതിസന്ധിയുണ്ടായാലും തളരില്ലെന്നും ആലത്തൂരില്‍ ജയിക്കുമെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു.
ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവന്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവന്‍ മോശം രീതീയില്‍ പരാമര്‍ശിച്ചത്. പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം
മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ വേദിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവന്‍ ആലത്തൂര്‍ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ മോശം ഭാഷയില്‍ ആണ് പരാമര്‍ശിച്ചത്
ബിരിയാണിയെന്നു കേട്ടാല്‍ പാര്‍ലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. രമ്യ ഹരിദാസിനെതിരായ പരാമര്‍ശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.
https://www.facebook.com/Malayalivartha





















