ഇനിമുതല്‍ ജനന- മരണ സര്‍ട്ടിഫിക്കറ്റുകളിലേയും തെറ്റുകള്‍ തിരുത്താനാവും

പള്ളിപ്പോട്ട് കുരിശുപറമ്പില്‍ വീട്ടില്‍ മാനുവല്‍ -ട്രീസാ ദമ്പതികളുടെ മകളായ മാര്‍ഗരറ്റിനെ ആശുപത്രി അധികൃതര്‍ ആണ്‍കുട്ടിയെന്നു തെറ്റായി രേഖപ്പെടുത്തിയതിന്റെ ദുരിതം നഴ്‌സിങ് പഠനത്തിനു ചേര്‍ന്ന നാള്‍ മുതല്‍ മാര്‍ഗരറ്റിനൊപ്പമുണ്ട്.
കാനഡയില്‍ ജോലി ലഭിച്ചെങ്കിലും ജനനസര്‍ട്ടിഫിക്കറ്റില്‍ മാര്‍ഗരറ്റിന്റെ പേരിന് നേരെയുള്ള കോളം പറയുന്നത് ആണ് എന്നായതിനാല്‍ പാസ്‌പോര്‍ട്ട് ലഭിക്കാതായതോടെ കാനഡയില്‍ ലഭിച്ച ജോലിയും നഷ്ടമായി.
ജോലി ലഭിക്കാത്തതു മൂലം പഠിക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാനും മാര്‍ഗരറ്റിനു കഴിഞ്ഞില്ല. ആറു വര്‍ഷത്തോളം വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങിയിട്ടും ഫലമില്ലാതായതോടെ മാര്‍ഗരറ്റ് മുഖ്യമന്ത്രിക്ക് അരികിലെത്തി.
നിലവിലുള്ള കീഴ്‌വഴക്കമനുസരിച്ചു നിയമപരമായി ഇത്തരം സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തു വരുത്താന്‍ കഴിയില്ല. പ്രശ്‌നം പരിഹരിച്ചു നല്‍കുന്നതിലെ പ്രായോഗിക തടസ്സം തിരിച്ചറിഞ്ഞതോടെ പ്രശ്‌നപരിഹാരത്തിനു സംസ്ഥാനതലത്തില്‍ പ്രത്യേക സംവിധാനം ഉണ്ടാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച പരാതി പരിഹാരത്തിനു പ്രത്യേക അതോറിറ്റിയെ നിയമിക്കുമെന്നറിയിച്ചു. ഇതിനായി സംസ്ഥാനതലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതോറിറ്റിയെ നിയമിക്കുന്നതോടെ സമാനപ്രശ്‌നവുമായി കഴിയുന്ന ആയിരക്കണക്കിനു പേരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും. ഇത്തരം നൂറുകണക്കിനു നിവേദനങ്ങളാണ് മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഉള്ളത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha