അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ പ്രതിയുടെ വീട്ടിൽ നിന്നും പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്; പെൺകുട്ടിയെ തട്ടികൊണ്ടുവന്ന് പീഡനത്തിനിരയാക്കിയ വിഷ്ണുവിനെതിരെ ബലാത്സംഗ കേസ് ചുമത്തി

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിയിൽ കരമന സ്വദേശിയായ അനന്തു ഗിരീഷിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്നും പൊലീസ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മോചിപ്പിച്ചു. അനന്തു വധക്കേസിന്‍െറ അന്വേഷണവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്‍െറ വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. തുടര്‍ന്ന് വിഷ്ണുവിനെതിരെ ബലാല്‍സംഗ കേസും ചുമത്തി.
പത്താംക്ലാസുകാരിയെ തട്ടികൊണ്ടുവന്ന് പീഡിപ്പെച്ചെന്നാണ് കേസ്. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും നേമം പൊലീസ് ചുമത്തിയിട്ടുണ്ട്. അനന്തു കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്‍െറ വീട്ടിലെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ പൊലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പത്താംക്ലാസുകാരിയായ കുട്ടിയെ വിഷ്ണു തട്ടിക്കൊണ്ട് വന്ന് വീട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്ക് കൈമാറി. പീഡനം നടന്നിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പറഞ്ഞു. വൈദ്യപരിശോധനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. അനന്തു കൊലക്കേസില്‍ വിഷ്ണുവിന്‍െറ രണ്ട് സഹോദങ്ങളും റിമാന്‍ഡിലാണ്. അടുത്ത ബന്ധുവും നേരത്തെ കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















