പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള... പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പിള്ള

പ്രിയങ്കാ ഗാന്ധിക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി പി എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കയ്ക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് 'യുവ സുന്ദരി' എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഇടതുമുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം പുറത്തുവരുന്നത്. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ ആയിരുന്നു ശ്രീധരന്‍ പിള്ളയുടെ മോശം വാക്കുകള്‍.
രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ പ്രചരിപ്പിക്കുമെന്നും മണ്ഡലത്തിന്റെ പേര് വയനാട് എന്നാണെങ്കിലും അതിലെ നാല് മണ്ഡലങ്ങളും മലപ്പുറത്താണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. മണ്ഡലത്തിലെ ന്യൂനപക്ഷ സ്വാധീനം പരാമര്‍ശിച്ചായിരുന്നു ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ദൈവം തന്ന കനകാവസരം ആണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമല വിവാദം ബിജെപിയുടെ സുവര്‍ണ്ണാവസരം ആണെന്ന ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ നേരത്തേ വലിയ വിവാദമായിരുന്നു.
യുഡിഎഫ് ആലത്തൂര്‍ സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെതിരായ എ വിജയരാഘവന്റെ വിവാദ പരമാര്‍ശം പരിശോധിക്കുമെന്ന് വനിതാകമ്മീഷന്‍. പ്രസ്താവനയുടെ സാഹചര്യവും സന്ദര്‍ഭവും പരിശോധിക്കുമെന്ന് വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറ!ഞ്ഞു.
ഇന്നലെ പൊന്നാനിയില്‍ പിവി അന്‍വറിന്റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുത്തു സംസാരിക്കുന്നതിനിടെയാണ് വിജയരാഘവന്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ഥിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ പെണ്‍കുട്ടിയുടെ കാര്യം എന്താവുമെന്ന് എനിക്കിപ്പോള്‍ പറയാനാവില്ല... ഇതായിരുന്നു എ വിജയരാഘവന്റെ വാക്കുകള്‍.
"
https://www.facebook.com/Malayalivartha





















