Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല യുവതീപ്രവേശനത്തെ കണ്ടതെന്ന് എന്‍.എസ്.എസിന്റെ രൂക്ഷവിമര്‍ശനം

02 APRIL 2019 08:39 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഷ്ട്രീയ വിജയം കൊയ്യാനുള്ള അവസരമായിട്ടാണ് ബി.ജെ.പിയും കോണ്‍ഗ്രസും ശബരിമല യുവതീപ്രവേശനത്തെ കണ്ടതെന്ന് എന്‍.എസ്.എസിന്റെ രൂക്ഷവിമര്‍ശനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖപത്രമായ സര്‍വ്വീസസിന്റെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെയും വെറുതെ വിടുന്നില്ല. നാമജപഘോഷയാത്രയെ പരാജയപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ അധികാരവും ഖജനാവും ഉപയോഗിച്ചു. പക്ഷെ, വിശ്വാസികളെ കീഴടക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി നിയമനടപടി ശക്തമാക്കാതെ പ്രക്ഷോഭങ്ങളിലൂടെ യുവതീപ്രവേശനം തടയാനാണ് ശ്രമിച്ചത്. യു.ഡി.എഫ് നിയമനടപടി സ്വീകരിക്കുകയും പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈശ്വരവിശ്വാസവും ആചാരഅനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന വിശ്വാസികളുടെ മൗലിക അവകാശം സംരക്ഷിക്കനാവശ്യമായ യാതൊരു നിയമനടപടികളും സ്വീകരിച്ചില്ല. ഇനി കോടതി മാത്രമാണ് വിശ്വാസികള്‍ക്ക് അഭയം. ഇക്കഴിഞ്ഞ ശബരിമല ഉത്സവത്തിന് ഭക്തജനത്തിരക്ക് തീരെ കുറവായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെയോ, സംസ്ഥാന സര്‍ക്കാരിന്റെയോ മുമ്പുണ്ടായിരുന്ന ഇടപെടലുകളൊന്നും അവിടെ കണ്ടുമില്ല. അതിന് കാരണം പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെന്ന് എല്ലാവര്‍ക്കും അറിയാം. സംസ്ഥാനത്തെ മൂന്ന് മുന്നണികളും പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വിജയം നേടാന്‍ ശബരിമലയും വിശ്വാസസംരക്ഷണവും വിഷയമാക്കി എടുത്തിരിക്കുകയാണെന്നും എന്‍.എസ്.എസ് ചൂണ്ടിക്കാട്ടുന്നു.

വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചോദിക്കാന്‍ ഇവരില്‍ ആര്‍ക്കാണ് അവകാശമുള്ളതെന്ന് തീരുമാനിക്കേണ്ടതെന്ന് ജീതി-മതഭേദമന്യേ വിശ്വാസസമൂഹമാണ് തീരുമാനിക്കേണ്ടത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എന്‍.എസ്.എസ് സമദൂരനിലപാട് തുടരും.. എങ്കിലും ഈശ്വരവിശ്വാസത്തിന്റെയും ആചാരഅനുഷ്ഠാനങ്ങളുടെയും സംരക്ഷണത്തിനായി വിശ്വാസ സമൂഹത്തോടൊപ്പം നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു. ചില അവസരങ്ങളില്‍ സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് വരേണ്ടിവന്നിട്ടുണ്ടെങ്കില്‍ അതൊക്കെ സമൂഹിക അനീതിക്കെതിരെയും നീതിക്കുവേണ്ടിയും മാത്രമായിരുന്നു. ആ പ്രശ്‌നങ്ങള്‍ പരിഹരിച്ചപ്പോള്‍ സമദൂരത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. 

സംസ്ഥാന ഗവണ്‍മെന്റുമായി എന്‍.എസ്.എസിന് നല്ല ബന്ധം ഉണ്ടായിരുന്നപ്പോഴാണ് യുവതീപ്രവേശന വിധി വന്നത്. റിവ്യൂഹര്‍ജി നല്‍കണമെന്നും സാവകാശ ഹര്‍ജി നല്‍കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പക്ഷെ, വഴങ്ങിയില്ല. ഈശ്വരവിശ്വാസവും ആചാരഅനുഷ്ഠാനങ്ങളും ശബരിമലയുടെ പേരില്‍ ഇല്ലാതാക്കാനുള്ള അവസരമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിനെ കണ്ടത്. ബി.ജെ.പിയും യു.ഡി.എഫും ആകട്ടെ യുവതീപ്രവേശനത്തെ സ്വാഗതം ചെയ്തുള്ള നിലപാടാണ് ആദ്യം സ്വീകരിച്ചത്. ആ അവസരത്തിലാണ് ജാതി-മതഭേദമന്യേയുള്ള വിശ്വാസികളെ സംഘടിപ്പിച്ച് എന്‍.എസ്.എസ് ആചാരസംരക്ഷണത്തിനായി നാമജനഘോഷയാത്ര നടത്തിയതെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends