Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലിംഗസമത്വത്തിനും ലിംഗവിവേചനത്തിനും എതിരേ നവോത്ഥാന വനിതാ മതില്‍ തീര്‍ത്ത സി.പി.എമ്മിന്, നേതാക്കളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളും നിലപാടുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും

02 APRIL 2019 08:44 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ലിംഗസമത്വത്തിനും ലിംഗവിവേചനത്തിനും എതിരേ നവോത്ഥാന വനിതാ മതില്‍ തീര്‍ത്ത സി.പി.എമ്മിന്, നേതാക്കളുടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകളും നിലപാടുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായേക്കും. ആലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എ.വിജയരാഘവന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വ്യാപകപ്രതിഷേധം ഉയരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും വിജയരാഘവനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അതുപോലെ ആര്‍.എം.പി നേതാവ് കെ.കെ രമയെ പലതരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ സി.പി.എം സൈബര്‍ സഖാക്കള്‍ ആക്രമിക്കുകയാണ്. പൊലീസില്‍ കേസ് കൊടുത്താലും ഫലമില്ലാത്തതിനാല്‍ അവരതിന് മുതിരുന്നില്ല. 

താരതമ്യേന അത്ര വലിയ നേതാവല്ലാത്ത രമ്യ ഹരിദാസിനെ വളര്‍ത്താനും അവര്‍ക്ക് ജനപിന്തുണ നല്‍കാനും ഉതകുന്ന രീതിയിലാണ് സി.പി.എമ്മിന്റെ ഭാഗത്ത് നിന്ന് തുടക്കത്തിലേ പല കാര്യങ്ങളും ഉണ്ടായത്. ഇത് പരാജയഭീതിയില്‍ നിന്ന് ഉടലെടുത്തതാണെന്നും ആക്ഷേപമുണ്ട്. പാട്ട് പാടി വോട്ട് ചോദിച്ച രമ്യയ്‌ക്കെതിരെ ഇടത് സഹയാത്രിക ദീപാ നിശാന്താണ് ആദ്യം രംഗത്തെത്തിയത്. പാട്ട് പാടിയല്ല വോട്ട് പിടിക്കേണ്ടതും ഇത് ഐഡിയ സ്റ്റാര്‍സിംഗറുമല്ല, അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പുമല്ലെന്നാണ് ദീപാ നിശാന്ത് ആക്ഷേപിച്ചത്. എന്നാല്‍ താന്‍ പാട്ട് പാടി വോട്ട് പിടിക്കുമെന്നും ദീപ ടീച്ചറുടെ കുടുംബത്തിന്റെ വോട്ട് തനിക്കാണെന്നും ടീച്ചറുടെ വോട്ട് തനിക്ക് വേണമെന്നും രമ്യ പറഞ്ഞു. സംഭവം കൈവിട്ട് പോകുമെന്ന് ഉറപ്പായതോടെ സി.പി.എം ദീപയ്ക്ക് താക്കീത് നല്‍കി. 

മമ്യ ഹരിദാസിനെതിരെ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സ്ത്രീവിരുദ്ധവും ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന് നിരക്കാത്തതുമാണെന്ന് ഇടത്ചിന്തകന്‍ സുനില്‍ പി.ഇളയിടം ആരോപിച്ചു. സ്ത്രീയെ കേവലശരീരമായി കാണുന്ന പൊതുബോധത്തിന്റെ പ്രകാശനമാണത്. നിശ്ചയമായും തിരുത്തപ്പെടണമെന്നും അദ്ദേഹം ഫെയിസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. എഴുത്തുകാരിയും നിരൂപകയുമായ ശാരദക്കുട്ടിയും വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെ സി.പി.എം കൂടുതല്‍ പ്രതിരോധത്തിലായി. വിജയരാഘവനെ പിന്തുണയ്ക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനല്ലാതെ മറ്റ് നേതാക്കളാരും രംഗത്തെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. 

ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിലപാട് എടുക്കുകയും വനിതാമതില്‍ ഉള്‍പ്പെടെ തീര്‍ക്കുകയും ചെയ്തതോടെ, പൊതുവേ സ്ത്രീ സൗഹൃദ സര്‍ക്കാരാണെന്ന ഇമേജ് ഉണ്ടായിരുന്നു. എന്നാല്‍ രമ്യയ്ക്കും കെ.കെ രമയ്ക്കും എതിരായ നിലപാടുകളും പി.കെ ശശി എം.എല്‍.എയുടെ സ്ത്രീ വിരുദ്ധനിലപാടിനെതിരെ പൊലീസിന് പരാതി നല്‍കാത്തതും തിരിച്ചടിയായി. തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഇതിനെ എങ്ങനെ മറികടക്കാനാകുമെന്ന് കാത്തിരുന്ന് കാണാം. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ സാധാരണ ഇടത്പക്ഷം വ്യക്തിഹത്യനടത്താറില്ലായിരുന്നു. കഴിഞ്ഞ ദിവസം സി.പി.എം മുഖപത്രം ദേശാഭിമാനി രാഹുല്‍ഗാന്ധിയെ പപ്പു സ്‌ട്രൈക്ക് എന്ന് പറഞ്ഞ് അധിക്ഷേപിക്കുകയും പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends