സ്ത്രീധനത്തിന്റെ പേരിൽ തുഷാരയെ പട്ടിണിക്കിട്ട് കൊന്ന ഭര്‍ത്താവും അമ്മയും കുറ്റം സമ്മതിച്ചു

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭര്‍ത്താവും ഭര്‍തൃമാതാവും കുറ്റംസമ്മതിച്ചു. തുഷാരയെ മര്‍ദിക്കാറുണ്ടായിരുന്നുവെന്ന് ഭർത്താവ് ചന്തുലാല്‍ പറഞ്ഞു. രണ്ടുലക്ഷം രൂപ സ്ത്രീധനം നല്‍കാമെന്ന് വാക്കുറപ്പിച്ചിരുന്നതായി ഭർതൃമാതാവ് ഗീതാലാല്‍ പറഞ്ഞു. പ്രതികളെ കൊട്ടാരക്കര റൂറല്‍ എസ്.പി ചോദ്യം ചെയ്യുന്നു
സ്ത്രീധന ബാക്കിയുടെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കിയിരുന്നു. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാര(27)യാണ് സ്ത്രീധന ബാക്കിയുടെ പേരിൽ ഭർതൃഗൃഹത്തിലെ കൊടിയ പീഡനങ്ങൾക്കൊടുവിൽ മരിച്ചത്.
കഴിഞ്ഞ 21നു രാത്രി 12ന് തുഷാര മരിച്ച വിവരമറിഞ്ഞപ്പോൾ തന്നെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. സ്ത്രീധന ബാക്കി നൽകാത്തതിന്റെ പേരിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീതാലാലും ചേർന്ന് മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകറ്റുകയായിരുന്നു.
https://www.facebook.com/Malayalivartha





















