Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊന്നാനിയില്‍ ഹാട്രിക്ക് അടിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. സി.പി.എം ഭൂമി ഇടപാടിലൂടെ വിവാദനായകനായ എം.എല്‍.എ പി.വി അന്‍വറിനെയും കളത്തിലിറക്കി. ഇടത്പക്ഷം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയും അതെല്ലാം അമ്പേ പാളിയിരുന്നു

02 APRIL 2019 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പൊന്നാനിയില്‍ ഹാട്രിക്ക് അടിക്കാനാണ് ഇ.ടി മുഹമ്മദ് ബഷീര്‍ ഇറങ്ങിയിരിക്കുന്നത്. സി.പി.എം ഭൂമി ഇടപാടിലൂടെ വിവാദനായകനായ എം.എല്‍.എ പി.വി അന്‍വറിനെയും കളത്തിലിറക്കി. ഇടത്പക്ഷം പലതരത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുകയും അതെല്ലാം അമ്പേ പാളുകയും ചെയ്ത മണ്ഡലമാണ് പൊന്നാനി. വി.ടി രമയാണ് ബി.ജെപി സ്ഥാനാര്‍ത്ഥി. രണ്ട് തവണ പൊന്നാനി എം.പിയായും അതിനു മുമ്പ് തിരൂരിലെ എം.എല്‍.എയായും രണ്ട് തവണ വിദ്യാഭ്യാസമന്ത്രിയായും തിളങ്ങിയ ബഷീറിനു വോട്ടര്‍മാരെ പേരെടുത്ത് വിളിക്കാന്‍ മാത്രം പരിചയമുണ്ട്. എണ്ണിപ്പറയാന്‍ ഏറെ വികസനങ്ങള്‍ ബഷീര്‍ ഇവിടെ കൊണ്ടു വന്നിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ല സ്വാധീനം ചെലുത്തുന്നതാണ് ഓരോ നേട്ടവും. 

സി.പി.ഐ മത്സരിച്ചിരുന്ന പൊന്നാനി സീറ്റ് 2009ലാണ് സി.പിഎം ഏറ്റെടുത്തത്. എന്നാല്‍ പരാജയഭീതിയില്‍ ഇതുവരെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സി.പി.എം തയ്യാറായിട്ടില്ല. സ്വതന്ത്രനെ തേടി ഓരോ തെരഞ്ഞെടുപ്പ് കാലത്തും സി.പി.എം നെട്ടോട്ടമോടുകയാണ് പതിവ്. പി.വി അന്‍വര്‍ നിലമ്പൂര്‍ എം,എല്‍എയാണ്, കഴിഞ്ഞ തവണ വയനാട് ലോക്‌സഭാ സീറ്റില്‍ മത്സരിച്ച് പരാജയപ്പെട്ടു. 2011ല്‍ ഏറനാട് നിയമ സഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടു. നിരവധി ക്രിമിനല്‍ കസുകളില്‍ അന്വേഷണം നേരിടുന്നു. സി.പി.എം സഹയാത്രികനായ പ്രവാസി എഞ്ചിനീയറില്‍ നിന്നും ബിസിനസില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ കേസില്‍ വഞ്ചനാ കുറ്റത്തിന് എ.ഡി.ജി.പിയുടെ മേല്‍നോട്ടത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ചിനോട് അന്വേഷണം നടത്താന്‍ കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ ഡി.ജി.പി ഉത്തരവിറക്കിയിട്ടുണ്ട്. ഇതെല്ലാം തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് യു.ഡി.എഫ് കരുതുന്നത്.

തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, കോട്ടയ്ക്കല്‍, ത്രിത്താല നിയമസഭാ മണ്ഡലങ്ങളാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിന് കീഴിലുള്ളത്. കോണ്‍ഗ്രസുകാരനും കേരള ഗാന്ധിയുമായ കെ. കേളപ്പനാണ് പൊന്നാനിയിലെ ആദ്യ എം.പി. 1952ല്‍ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം മത്സരിച്ചത്. 1962ല്‍ സി.പി.എമ്മിലെ ഇ.കെ ഇമ്പച്ചി ബാവ മണ്ഡലം തിരിച്ചുപിടിച്ചു. 67ല്‍ സി.പി.എമ്മിലെ ചക്രപാണിയും 1971ല്‍ സി.പി.എമ്മിലെ ചക്രപാണിയും വിജയിച്ചു. 77 മുതലുള്ള നാല് പതിറ്റാണ്ട് മുസ്്‌ലിംലീഗിന്റെ കോട്ടയാണ് പൊന്നാനി. തിരൂരങ്ങാടി, തിരൂര്‍, കോട്ടയ്ക്കല്‍, തൃത്താല മണ്ഡലങ്ങള്‍ യു.ഡി.എഫ് എം.എല്‍.എമാരാണുള്ളത്. താനൂര്‍, പൊന്നാനി, തവനൂര്‍ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് എം.എല്‍.എമാരും. പക്ഷെ, ലോക്‌സഭ തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടത്പക്ഷത്തിന് മേല്‍ക്കൈനേടാനാകുന്നില്ല. ഏഴ് നിയമസഭാ സീറ്റുകളില്‍ ഒരെണ്ണത്തിന്റെ ഭൂരിപക്ഷം മാത്രമാണ് യു.ഡി.എഫിനുള്ളത്.

വികസന പദ്ധതികളെയും കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളെയും മുന്‍നിര്‍ത്തിയാണ് ഇ.ടി പ്രചാരണം നടത്തുന്നത്. 605 പ്രവര്‍ത്തികളിലായി 33 കോടി രൂപയുടെ പ്രൊപ്പൊസല്‍ സമര്‍പ്പിക്കുകയും 27 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ചെയ്‌തെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 94% ചിലവഴിച്ചു. പൊന്നാനി മണ്ഡലത്തില്‍ 5000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര പദ്ധതികള്‍ കൊണ്ടു വന്നു. തീരദേശ ഹൈവേക്ക് 2000 കോടി രൂപ. ഒന്നാം ഘട്ടത്തിന് 117 കോടി. പൊന്നാനി പോര്‍ട്ടിന് 2000 കോടി രൂപയുടെ പദ്ധതികളും നിറമുള്ളവയാണ്. ജില്ലയുടെ ഗേറ്റ്‌വേ എന്ന് വിശേഷിപ്പിക്കുന്ന തിരൂര്‍ സ്റ്റേഷന് 8 കോടി രൂപ, പരപ്പനങ്ങാടി 3 കോടി രൂപ, കുറ്റിപ്പൂറം മൂന്ന് കോടി രൂപ, താനൂര്‍ 1 കോടി രൂപ, തിരുന്നാവായ 1.5 കോടി രൂപ, പള്ളിപ്പുറം 1.5 കോടി രൂപ, പേരശ്ശന്നൂര്‍ 50 ലക്ഷം രൂപ എന്നീ ക്രമത്തില്‍ അനുവദിച്ചെന്നും അദ്ദേഹം പറയുന്നു. 

ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പി.വി അന്‍വറുമായി രഹസ്യധാരണ ഉണ്ടാക്കിയെന്ന് ആക്ഷേപമുണ്ട്. അന്‍വറുമായി രഹസ്യ ചര്‍ച്ചയ്ക്ക് പോയ കോണ്‍ഗ്രസ് നേതാവിനെ ലീഗുകാര്‍ തടഞ്ഞിരുന്നു. അത് പോലെ എസ്.ഡി.പി.ഐ ഓഫീസില്‍ ഇടി വോട്ട് ചോദിച്ച് പോയതും വിവാദമായിരിക്കുകയാണ്. അതൊക്കെ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് കാത്തിരുന്ന് കാണാം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends