റോജി റോയിക്ക് പിന്നാലെ മഞ്ജുവും... അമൃത ആശുപത്രിയിലെ ഗസ്റ്റ് ഹൗസില്‍ നിന്നും ചാടി യുവതി മരിച്ചു; കൂട്ടുകാരിയെ പിരിയാനാവാത്തതിനാലെന്ന് പോലീസ്

കിംസ് ആശുപത്രിയുടെ മുകളില്‍ നിന്നും ചാടി മരിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥി റോജി റോയുടെ നൊമ്പരം മലയാളികളുടെ മനസില്‍ ഇപ്പോഴുമുണ്ട്. ആ മുറിവ് ഉണങ്ങും മുമ്പ് മറ്റൊരു പ്രശസ്ത ആശുപത്രിയില്‍ നിന്നും ഒരു സമാന വാര്‍ത്ത.
ഇടപ്പള്ളി അമൃത ആശുപത്രി ഗസ്റ്റ് ഹൗസിന്റെ പതിനഞ്ചാം നിലയില്‍ നിന്ന് ചാടി ഹരിപ്പാട് മണ്ണാറശാല തറയില്‍ കിഴക്കതില്‍ വീട്ടില്‍ മഞ്ജു (21) മരിച്ചു. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൂട്ടുകാരിയെ പിരിയാന്‍ കഴിയാത്ത വിഷമത്താലാണ് ആത്മഹത്യയെന്നാണ് പൊലീസ് പറയുന്നത്.
അമൃത ആശുപത്രിയിലെ ലാബ് ടെക്‌നീഷ്യനായ കൂട്ടുകാരിയെ കാണാന്‍ എത്തിയതായിരുന്നു മഞ്ജു. ഇരുവരും കോട്ടയത്ത് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിക്കുമ്പോള്‍ മുതല്‍ സൗഹൃദമായിരുന്നു. ഇതിനിടെ മഞ്ജുവിന്റെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്ന മഞ്ജു കൂട്ടുകാരിയോട് ഈ വിവരം പറയാനാണ് എത്തിയത്.
അമ്മ മണിയമ്മാളും സഹോദരന്റെ ഭാര്യ ജയശ്രീയും ഒപ്പമുണ്ടായിരുന്നു. ഇവരെ താഴത്തെ നിലയില്‍ നിറുത്തിയ ശേഷം മഞ്ജു മുകളില്‍ കൂട്ടുകാരിയെ കാണാന്‍ പോയതായിരുന്നു. തുടര്‍ന്നാണ് മഞ്ജു താഴെക്ക് ചാടിയത്.
അസ്വാഭാവിക മരണത്തിന് ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റോജി റോയിയുടെ നീതിക്കായി വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ചെറുതും വലുതുമായ എല്ലാ പത്രങ്ങളുടേയും സൈറ്റുകളിലും ഫേസ് ബുക്കിലും റോജിയുടെ പ്രതിഷേധം നിറഞ്ഞു നിന്നിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണവും പ്രഖ്യാപിച്ചു.
അമൃത ഗസ്റ്റ് ഹൗസിലെ മഞ്ജുവിന്റെ ഈ അസ്വഭാവിക മരണത്തെ പറ്റി കൂടുതല്‍ അന്വേഷിക്കണമെന്നാണ് ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും ആവശ്യം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha