Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യദ്രോഹക്കുറ്റം നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പത്രികയിലെ പ്രധാന പ്രഖ്യാപനം, കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും

02 APRIL 2019 08:28 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്തെല്ലാം? തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്ത് വിട്ടതിന് തൊട്ടുപിന്നാലെ പാര്‍ട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ജനംഇടിച്ചുകയറി. അതോടെ സൈറ്റ് പ്രവര്‍ത്തനരഹിതമായി. പരിധിയിലധികം ആളുകള്‍ സൈറ്റില്‍ കയറിയതാണ് പ്രശ്‌നത്തിന് കാരണമായതെന്ന് പാര്‍ട്ടിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്ന് ട്വീറ്റ് വന്നു. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് പത്രിക പുറത്തിറക്കിയത്. മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ആറ് മാസമെടുത്താണ് പത്രിക തയ്യാറാക്കിയത്.

https://manifesto.inc.in എന്ന വെബ്‌സൈറ്റിലൂടെയാണ് പ്രകടപത്രിക ജനങ്ങളിലേക്ക് എത്തിക്കാനായി കോണ്‍ഗ്രസ് തയ്യാറാക്കിയിരുന്നത്. അല്‍പ്പനേരത്തിനകം വെബ്‌സൈറ്റ് തകരാറുകള്‍ പരാഹരിക്കാന്‍ കോണ്‍ഗ്രസ് ഐടി വിഭാഗത്തിനായി. ജനപ്രിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ഷക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കും. ന്യായ് പദ്ധതിക്ക് പുറമേ അഞ്ച് വര്‍ഷം കൊണ്ട് മൂന്നര ലക്ഷം തൊഴില്‍ സൃഷ്ടിക്കുമെന്നും 22 ലക്ഷം സര്‍ക്കാര്‍ ജോലികള്‍ നികത്തുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു.

സമൃദ്ധിയും സാമൂഹികക്ഷേമവും എന്നതാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം. കാര്‍ഷിക കടം കാരണം ഇനി ആരും ജയിലില്‍ കഴിയേണ്ടിവരില്ലെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, പൊതുമേഖലയില്‍ മാത്രം 34ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, പാവപ്പെട്ടവരുടെ അക്കൗണ്ടില് 72000 രൂപ ഒരോവര്‍ഷവും നിക്ഷേപിക്കും, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങള്‍ 150 ആക്കും, 12ാം ക്ലാസുവരെ നിര്‍ബന്ധിത സൗജന്യ വിദ്യാഭ്യാസം, കടം തിരിച്ചടക്കാത്ത കര്‍ഷകര്‍ക്കുമേല്‍ ക്രിമിനല്‍ കേസ് എടുക്കില്ല എന്നിവയാണ് പ്രധാന പ്രഖ്യാപനങ്ങള്‍.

രാജ്യദ്രോഹക്കുറ്റം നിര്‍വചിക്കുന്ന 124 എ വകുപ്പ് എടുത്തുകളയുമെന്നതാണ് പത്രികയിലെ മറ്റൊരു പ്രധാന പ്രഖ്യാപനം. കസ്റ്റഡി പീഡനവും മൂന്നാം മുറയും തടയുന്ന പീഡനനിരോധന നിയമം കൊണ്ടുവരും. സൈന്യത്തിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന സായുധസേനാ പ്രത്യേക അധികാര നിയമം പരിഷ്‌കരിക്കുമെന്നും ഉറപ്പ് നല്‍കുന്നു. വ്യക്തിസ്വാതന്ത്ര്യവും പൗരന്റെ അന്തസും ഹനിക്കുന്ന നിയമങ്ങള്‍ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യും ദീര്‍ഘകാലമായി ഭരണകൂടം മര്‍ദ്ദനോപകരണങ്ങളായി ഉപയോഗിക്കുന്ന ഇത്തരം നിയമങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുണ്ട്. ആളുകള്‍ അപ്രത്യക്ഷരാകുന്നതിനും ലൈംഗിക അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇത്തരം നിയമങ്ങള്‍ വഴിവയ്ക്കുന്നുണ്ടെന്നും പ്രകടനപത്രിക ചൂണ്ടിക്കാട്ടുന്നു.

റോ, സിബിഐ, ഇന്റലിജന്‍സ് ബ്യൂറോ എന്നീ ഏജന്‍സികളെ നാഷണല്‍ സെക്യൂരിറ്റി എന്ന ഏജന്‍സി രൂപീകരിച്ച് അതിന് കീഴിലാക്കുമെന്നും പത്രിക വ്യക്തമാക്കുന്നു. പുതിയ ഏജന്‍സി പാര്‍ലമെന്റിനോട് അക്കൗണ്ടബിള്‍ ആക്കും. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വ്യക്തികളെയും നേതാക്കളെയും വേട്ടയാടുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്നത്. ജയില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. വിചാരണ കൂടാതെ നിരവധി പേരാണ് രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത്. അതില്‍ ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും ദളിതരും ആദിവാസികളുമാണ്. സോണിയാ ഗാന്ധി, ഡോ. മന്‍മോഹന്‍സിങ് തുടങ്ങിയവരുടെ സാന്നിദ്യത്തിലായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends