കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്കാനിയ ബസുകള്‍ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു

ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സിയുടെ മൂന്ന് സ്കാനിയ വാടക ബസുകള്‍ നികുതി അടയ്ക്കാത്തതിന്റെ പേരില്‍ ആര്‍.ടി.ഒ പിടിച്ചെടുത്തു. ബാംഗ്ലൂര്‍, മൂംകാംബിക റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകളാണ് തിരുവനന്തപുരം ആര്‍.ടി.ഒ പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ 30വരെയുള്ള നികുതി മാത്രമാണ് അടച്ചിട്ടുള്ളത്. നിലവില്‍ ബസുകള്‍ അട്ടക്കുളങ്ങരയിലുള്ള ഡിപ്പോയില്‍ തന്നെ കിടക്കുകയാണ്.
നികുതി അടച്ച ശേഷം മാത്രമേ ബസുകള്‍ സര്‍വ്വീസ് നടത്തുവെന്ന് കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ചു.അതേസമയം, നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി 2000 ലേറെ സര്‍വ്വീസുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കെ.എസ്.ആര്‍.ടി.സി വെട്ടിക്കുറച്ചിരുന്നു. ഗ്രാമീണ മേഖലകളില്‍ സര്‍വ്വീസ് നടത്തുന്ന സി.ഡി പൂളുകളുടെ ഷെഡ്യൂളുകളാണ് റദ്ദാക്കിയത്.
മുന്‍ സി.എം.ഡി ടോമിന്‍ തച്ചങ്കരി 700 ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ സിഎംഡി കൂടുതല്‍ ഷെഡ്യൂളുകള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. 1500ലേറെ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയതോടെ ശരാശരി 3500ഷെഡ്യൂളുകളാണ് ഒരു ദിവസം കെഎസ്‌ആര്‍ടിസി നടത്തുന്നത്. എന്നാല്‍ സാമ്ബത്തിക ഞെരുക്കം കാരണമാണ് സര്‍വീസുകള്‍ വെട്ടിചുരുക്കേണ്ടി വരുന്നതെന്നാണ് കെഎസ്‌ആര്‍ടിസി അധികൃതരുടെ ന്യായം.
https://www.facebook.com/Malayalivartha




















