വടക്കുംനാഥന്റെ മണ്ണില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും, സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി വരുന്നതോടെ തൃശ്ശൂര്‍ സീറ്റില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നു

തൃശൂരില് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി മത്സരിക്കും. തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെ തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുക്കുകയായിരുന്നു. നേരത്തേ തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും അല്‍പ്പ സമയം മുമ്പാണ് പ്രഖ്യാപനമുണ്ടായത്.
ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂര്‍. നിലവിലെ രാജ്യസഭാംഗമാണ് സുരേഷ് ഗോപി. തുഷാര്‍ മാറിയതോടെ പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി നേതൃത്വം തൃശ്ശൂരിനെ പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ അവിടെ നിര്‍ത്തണമെന്ന ആലോചനയാണ് സുരേഷ് ഗോപിയുടെ പേരില്‍ എത്തിയത്.
പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ സുരേഷ് ഗോപി. സുരേഷ് ഗോപി സ്ഥാനാര്‍ഥിയായി വരുന്നതോടെ തൃശ്ശൂര്‍ സീറ്റില്‍ ശക്തമായ ത്രികോണ മത്സരത്തിനാണ് വഴിയൊരുങ്ങുന്നത്. നിലവില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടിഎന്‍ പ്രതാപനും, എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജാജി മാത്യുവും പ്രചാരണത്തില്‍ ഏറെ ദൂരം പോയി കഴിഞ്ഞു.
തൃശൂരില് ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ബിജെപി സ്ഥാനാര്ഥിയാകും. ഇതുസംബന്ധിച്ച് സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില് ആശയവിനിമയം നടത്തി. അദ്ദേഹം സമ്മതം അറിയിച്ചതായാണ് റിപ്പോര്ട്ട്.
സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുവരുന്നുണ്ട്. ഇക്കാര്യം അദ്ദേഹം നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. പാര്ട്ടി ആവശ്യപ്പെട്ടാല് സ്ഥാനാര്ഥിയാകാന് തയ്യാറാണെന്ന് നേതാക്കളെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില് ഉടനടി തീരുമാനം ഉണ്ടാകും. ഇന്നോ നാളെയോ അമിത് ഷാ പ്രഖ്യാപനം നടത്തും. സുരേഷ് ഗോപി തൃശ്ശൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്.വ്യാഴാഴ്ചയാണ് നാമനിര്‌ദേശപത്രിക സമര്പ്പിക്കേണ്ട അവസാന തീയതി.
ബിഡിജെഎസ്സിനായിരുന്നു തൃശൂര് സീറ്റ് ബിജെപി നല്കിയത്. എന്നാല് അവിടെ മത്സരിക്കാന് തയ്യാറെടുത്ത തുഷാര് വെള്ളാപ്പള്ളി രാഹുല് ഗാന്ധി വയനാട്ടില് സ്ഥാനാര്ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സില് നിന്ന് ബിജെപി തൃശൂര് സീറ്റ് എറ്റെടുത്തത്. സംസ്ഥാന അധ്യക്ഷന് പി.എസ് ശ്രീധരന്പിള്ള, സംസ്ഥാന ജനറല് സെക്രട്ടറി എം.ടി രമേശ് എന്നിവരില് ഒരാള് സ്ഥാനാര്ഥിയാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും പാര്ട്ടി ദേശീയ നേതൃത്വം സുരേഷ് ഗോപിയെ തന്നെ പരിഗണിക്കുകയായിരുന്നു. അടിയന്തരമായി ഡല്ഹിയിലെത്താന് സുരേഷ് ഗോപിക്ക് കേന്ദ്രനേതൃത്വം നിര്‌ദേശം നല്കിയിട്ടുണ്ട്.
തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാല് സംസ്ഥാന നേതാക്കള് പലരും മത്സരിക്കാന് ആഗ്രഹിച്ച സീറ്റ് കൂടിയാണ് തൃശൂര്. ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയ സീറ്റ് കൂടിയാണ് തൃശൂര്. സുരേഷ് ഗോപിയെ പരിഗണിച്ചതില് സാമുദായിക സമവാക്യങ്ങളും ഘടകമായതായാണ് വിവരം.
"
https://www.facebook.com/Malayalivartha




















