കളിച്ചു കൊണ്ടിരിക്കെ പൂച്ചയുടെ പുറകെ ഓടിയ രണ്ടരവയസ്സുകാരന് കിണറ്റില്‍ വീണ് ദാരുണാന്ത്യം

കളിച്ചു കൊണ്ടിരിക്കെ പൂച്ചക്കൊപ്പം ഓടിയ ബാലന്‍ അബദ്ധത്തില്‍ വീടിന് സമീപത്തെ കിണറ്റില്‍ വീണ് മരിച്ചു. മണ്ണൂര്‍ വലിയകിഴക്കേവീട്ടില്‍ സുജേഷ്‌നിഷ ദമ്പതികളുടെ മകന്‍ ദേവനുഷ് (രണ്ടര) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ തൃശൂര്‍ ചേര്‍പ്പിലെ പെരിമ്പിള്ളിശ്ശേരി കൊരമ്പത്ത് ബന്ധുവീട്ടിലാണ് സംഭവം നടന്നത്. ഇവിടെ രണ്ടു കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. ഇതിനിടെയിലാണ് ദേവനുഷ് പൂച്ചയെ കണ്ടത്.
പൂച്ച പുറത്തേക്ക് ഓടിയതോടെ പിറകില്‍ ഓടിയ കുട്ടി സമീപത്തെ കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു. കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറില്‍ കണ്ടെത്തിയത്.അഗ്‌നിശമന രക്ഷാസേനയെത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സുജേഷും ഭാര്യ നിഷയും നാല് വര്‍ഷത്തോളമായി ബംഗളൂരുവിലാണ് താമസം. നാല് ദിവസം മുമ്പാണ് ദേവനുഷ് ബംഗളൂരുവില്‍ നിന്ന് അമ്മൂമ്മയുടെ കൂടെ തൃശൂരിലെ ചേര്‍പ്പിലെ ബന്ധുവീട്ടിലെത്തിയത്. സംഭവസമയത്ത് പിതാവും മാതാവും ബംഗളൂരുവിലായിരുന്നു. മൃതദേഹം മണ്ണൂരിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു
"
https://www.facebook.com/Malayalivartha




















