സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ നാലിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ നാലിന് കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടും. മുംബൈയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയാണ് തീരുമാനം അറിയിച്ചത്. നേരത്തെ പുറത്തിറക്കിയ ഷെഡ്യൂള്‍ പ്രകാരം കൊച്ചി ജൂലൈ നാല് മുതലുള്ള ഒന്നാം ഘട്ടത്തിലും കരിപ്പൂര്‍ ജൂലൈ 21 മുതല്‍ രണ്ടാംഘട്ടത്തിലുമായിരുന്നു. ഇക്കുറി കേരളത്തില്‍ നിന്നുള്ള മുഴുവന്‍ തീര്‍ഥാടകരും നേരിട്ട് മദീനയിലേക്കാണ് പുറപ്പെടുകയെന്ന പ്രത്യേകതയുമുണ്ട്.
മുന്‍വര്‍ഷങ്ങളില്‍ രണ്ടാംഘട്ടത്തില്‍ ജിദ്ദ വഴി മക്കയിലേക്കായിരുന്നു പുറപ്പെട്ടിരുന്നത്. പിന്നീട് ഹജ്ജിന് ശേഷം മദീന സന്ദര്‍ശനം നടത്തി അവിടെ നിന്ന് മടങ്ങുന്ന രീതിയായിരുന്നു വര്‍ഷങ്ങളായി കേരളത്തിന് അനുവദിച്ചിരുന്നത്. ഇത്തവണ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് മദീനയിലേക്കാണ് യാത്ര പുറപ്പെടുക. വ്യോമയാന മന്ത്രാലയത്തിന്റെ ആദ്യ ടെന്‍ഡര്‍ പ്രകാരം കൊച്ചിയില്‍ നിന്ന് മദീനയിലേക്കും കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്കുമായിരുന്നു.
കരിപ്പൂരിന് പിറകെ ജൂലൈ ആദ്യവാരത്തില്‍ കൊച്ചിയില്‍ നിന്നുള്ള തീര്‍ഥാടകരും പുറപ്പെടും. കരിപ്പൂരില്‍ നിന്ന് സൗദി എയര്‍ലൈന്‍സും കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യയുമാണ് സര്‍വിസ് നടത്തുക. തീര്‍ഥാടകരുടെ വാക്‌സിനേഷന്‍ റമദാനിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. സാധിക്കാതെ വന്നാല്‍ റമദാനിന് ശേഷവും നല്‍കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡോ. മഖ്‌സൂദ് അഹ്മദ് ഖാനുമായി ചെയര്‍മാന്‍, കമ്മിറ്റി അംഗം മുസ്‌ലിയാര്‍ സജീര്‍ എന്നിവര്‍ തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് എംബാര്‍ക്കേഷന്‍ പോയന്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമായത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha




















