Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വയനാട് ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും... പത്രികാ സമര്‍പ്പണത്തിന് രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും

03 APRIL 2019 09:20 AM IST
മലയാളി വാര്‍ത്ത

വയനാട് ലോക്‌സഭാ സീറ്റിലേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാത്രി കോഴിക്കോടെത്തുന്ന രാഹുല്‍ നാളെ രാവിലെ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് വയനാട്ടിലേക്ക് പോവുക. പത്രികാ സമര്‍പ്പണത്തിന് എത്തുന്ന രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഉണ്ടാകും.

രാത്രി എട്ട് മണിയോടെ രാഹുല്‍ ഗാന്ധി കരിപ്പൂരില്‍ വിമാനം ഇറങ്ങും. കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം. നാളെ രാവിലെ 9 മണിയോടെ വയനാട്ടിലേക്ക് തിരിക്കും. വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് കല്‍പറ്റയിലേക്ക് പോകുക. തുടര്‍ന്ന് കളക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിക്കും. അതിന് ശേഷം രാഹുല്‍ റോഡ് ഷോ നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന.

രാഹുല്‍ ഗാന്ധിയുടെ വരവിന് മുന്നോടിയായി എഐസിസി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍ എന്നിവ!ര്‍ കോഴിക്കോടെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി ഇവര്‍ ചര്‍ച്ച നടത്തി. വയനാട്, കോഴിക്കോട്, മലപ്പുറം ഡിസിസി അധ്യക്ഷന്മാരുമായി രാവിലെ നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. രാഹുല്‍ ഗാന്ധിയുടെ റോഡ് അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും.
'ദക്ഷിണേന്ത്യയില്‍ ചരിത്രമെഴുതാന്‍ രാഹുല്‍ ഗാന്ധി','മൃശേരഹലടലരശേീി': 'സലൃമഹമ','മൃശേരഹലആീറ്യ': 'അനിശ്ചിതത്വത്തിന് ഒടുവില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തുന്നു. ദക്ഷിണേന്ത്യയില്‍ നിന്നും രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് അത് കേരളത്തിലെ വയനാട്ടില്‍ നിന്നും മത്സരിക്കണമെന്ന് കേരളത്തിലെ നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടത്. ഇത് ദക്ഷിണേന്ത്യയിലെ മറ്റ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് സഹായകമാകുമെന്നായിരുന്നു നേതാക്കളുടെ വിശദീകരണം. എന്നാല്‍ അമേഠിക്ക് പുറമേ മറ്റൊരു സുരക്ഷിതമായ മണ്ഡലത്തില്‍ കൂടെ മത്സരിക്കുക എന്ന ഉദ്ദേശവും സ്ഥാനാര്‍ഥിത്വത്തിന് പിന്നിലുണ്ട്. വയനാട് മണ്ഡലം പൊതുവേ യുഡിഎഫ് അനുകൂല മണ്ഡലമായതിനാല്‍ അധികം വിയര്‍പ്പൊഴുക്കാതെ തന്നെ ജയിച്ചു കയറാമെന്ന പ്രതീക്ഷയും നേതാക്കള്‍ക്കുണ്ട്.


ഏറെക്കാലത്തിനു ശേഷം കോണ്‍ഗ്രസിന്റെ തലപ്പത്തേയ്ക്ക് എത്തുന്ന യുവാവാണ് രാഹുല്‍. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊച്ചുമകന്‍, രാജീവ് ഗാന്ധിയുടെയും സോണിയയുടെയും മകന്‍. സുരക്ഷ കാരണങ്ങളാല്‍ പല സ്‌കൂളുകളിലും വിദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയ രാഹുല്‍ 2004ലാണ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2004 മേയ് മാസത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് രാഹുല്‍ പ്രവേശിച്ചത്.

പിതാവ് രാജീവ് ഗാന്ധി സ്ഥിരമായി മത്സരിച്ച മണ്ഡലമായിരുന്ന ഉത്തര്‍പ്രദേശിലെ അമേട്ടിയില്‍ നിന്നും ആദ്യമായി ലോക്‌സഭയിലെത്തി. സോണിയ ഗാന്ധിയും അമേത്തിയില്‍ വിജയിച്ചിരുന്നു. രാഹുലിന് മത്സരിക്കാനായി വിട്ടുനല്‍കിയതോടെ പിന്നിടവര്‍ റായ് ബറേലിയിലേക്ക് മാറി. 2004 മുതല്‍ തുടര്‍ച്ചയായി രാഹുല്‍ ഗാന്ധി അമേട്ടി മണ്ഡലത്തില്‍ നിന്നും വിജയിക്കുന്നു. 2017 ഡിസംബറില്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റെ സ്ഥാനം രാഹുല്‍ ഏറ്റെടുത്തു.

ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നും മത്സരിക്കുന്ന രാഹുല്‍ ഗാന്ധി ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ നിന്നുകൂടി മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് വയനാട് സീറ്റെന്ന സാധ്യത കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിന് മുന്നില്‍ വെച്ചത്. മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ജില്ല എന്ന പ്രത്യേകതയും വയനാട് സീറ്റ് തെരഞ്ഞെടുക്കാന്‍ കാരണമായി. അമേഠിയോടൊപ്പം സുരക്ഷിതമായ മറ്റൊരു മണ്ഡലം കൂടി വേണമെന്നതിനാല്‍ യുഡിഎഫിന്റെ കോട്ടയായ വയനാട് സീറ്റ് തന്നെ തെരഞ്ഞടുക്കുകയായിരുന്നു.
കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ മത്സരിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. അതുകൊണ്ട് തന്നെ പ്രവര്‍ത്തകര്‍കര്‍ക്കിടയില്‍ ഉണ്ടായ ആവേശവും ചെറുതല്ല. ഇത് കേരളത്തിലെ യുഡിഎഫിന്റെ വിജയസാധ്യതക്ക് തിളക്കം കൂട്ടുമെന്ന പ്രതീക്ഷയാണ് നേതൃത്വം നല്‍കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends