ട്രോളന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം... തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്നും എല്ലാം തമാശയാക്കാതെ മലയാളി കുറച്ചു കൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണമെന്നും കണ്ണന്താനം

ട്രോളന്‍മാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. എല്ലാം തമാശയാക്കാതെ മലയാളി കുറച്ചു കൂടി ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കണമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. തൊഴിലില്ലാത്ത മലയാളി യുവാക്കളുടെ നിരാശയില്‍ നിന്നാണ് ട്രോളുകള്‍ ഉണ്ടാകുന്നതെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.
നല്ല ഉദ്ദേശത്തോടെ ചെയ്യുന്ന കാര്യങ്ങളെ പോലും പരിഹസിച്ച് ട്രോളുകളിറങ്ങിയതോടെയാണ് ട്രോളന്‍മാര്‍ക്കെതിരെ കണ്ണന്താനത്തിന്റെ വിമര്‍ശനം. പ്രളയകാലത്ത് ദുരതിശ്വാസ ക്യാംപില്‍ പോയതിനെയും അതിര്‍ത്തിയില്‍ മരിച്ച സൈനികന്റെ വീട്ടില്‍ പോയതിനെയുമൊക്കെ ട്രോളന്‍മാര്‍ തമാശയാക്കിയത് എന്തിനാണെന്ന് കണ്ണന്താനം ചോദിക്കുന്നു.
ഇതൊക്കെ.. ഹു കെയേര്‍സ്.... എന്നു പറയുന്നത് ഇടതും വലതും ഭരിച്ച് കുളമാക്കിയ കേരളത്തിലെ യുവാക്കളുടെ നിരാശയാണ് ട്രോളുകളുടെ പ്രധാനകാരണം. രാവിലെ ആരെ വധിക്കുമെന്നോര്‍ത്താണ് ട്രോളന്‍മാര്‍ എണീറ്റു വരുന്നതെന്നും കണ്ണന്താനം പരിഹസിചായക്കൊപ്പം ആരെ ട്രോളും എന്ന് ചിന്തിച്ചാണ് എണീററ് വരുന്നത് എന്ന് പറയുന്നത്. എന്നാല്‍ ഈ ട്രോളുകളൊന്നും താന്‍ കാണാറില്ലെന്നും ഇതൊന്നും തന്നെ ബാധിക്കില്ലെന്നും കണ്ണന്താനം പറഞ്ഞു
ഇതൊന്നും കാണാറില്ല... സോഷ്യല്‍ മീഡിയ അക്കൌണ്ട് ഡിറ്റെയില്‍സ് പോലും അറിയില്ല.
വോട്ടഭ്യര്‍ഥിക്കാന്‍ പറവൂരിലെത്തിയ എന്‍.ഡി.എ. സ്ഥാനാര്‍ഥി അല്‍ഫോന്‍സ് കണ്ണന്താനം പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയില്‍ കയറിയത് വിവാദത്തില്‍. വ്യാഴാഴ്ചയായിരുന്നു സംഭവം. രാവിലെ ബാര്‍ അസോസിയേഷന്‍ പരിസരത്തെത്തിയ സ്ഥാനാര്‍ഥി അവിടെ വോട്ടഭ്യര്‍ഥിച്ചശേഷം സമീപത്തുള്ള അഡീഷണല്‍ സബ് കോടതി മുറിയിലേക്ക്കയറുകയായിരുന്നു.
ഈസമയം കോടതി ചേരാനുള്ള സമയമായിരുന്നു. കേസിനായി എത്തിയവരും അഭിഭാഷകരും കോടതിമുറിയിലുണ്ടായിരുന്നു. സ്ഥാനാര്‍ഥി കോടതിമുറിയില്‍ കയറിയതും വോട്ടര്‍മാരെ കണ്ടതും ചട്ടലംഘനമാണെന്നാണ് ആക്ഷേപം.
സ്ഥാനാര്‍ഥികള്‍ ആരുംതന്നെ പ്രചാരണവുമായി ബന്ധപ്പെട്ട് കോടതിക്കുള്ളില്‍ കയറി വോട്ടുചോദിക്കുക പതിവില്ല. കണ്ണന്താനം എത്തിയ സമയത്ത് ജഡ്ജി എത്തിയിരുന്നില്ല. അദ്ദേഹം പുറത്തിറങ്ങിയശേഷമാണ് ജഡ്ജിയെത്തിയത്. കോടതിമുറിയില്‍ വോട്ടുതേടുക പതിവില്ലെന്നും കണ്ണന്താനം ചെയ്തത് ചട്ടലംഘനമാണെന്നും അഭിഭാഷകര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുസംബന്ധിച്ച് പരാതി കൊടുക്കുന്നത് പരിശോധിച്ചുവരികയാണെന്ന് ബാര്‍ അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. സ്ഥാനാര്‍ഥിക്കൊപ്പം ബി.ജെ.പി. നേതാക്കളുമുണ്ടായിരുന്നു. കോടതിയില്‍ കയറിയതല്ലാതെ വോട്ടഭ്യര്‍ഥിച്ചില്ലെന്നാണ് ബി.ജെ.പി. നേതാക്കള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha




















