Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തില്‍ വെട്ടിലായത് സിപിഎം , ആലത്തൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യത മങ്ങുന്നു

03 APRIL 2019 02:21 PM IST
മലയാളി വാര്‍ത്ത

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ നടത്തിയ അശ്ലീലച്ചുവയുള്ള പരാമര്‍ശത്തിലൂടെ വിവാദമായ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പൊന്നാനി പ്രസംഗത്തില്‍ മുസ്‌ലിം ലീഗിനെപ്പറ്റിയും അതിരുകടന്ന വാക്കുകള്‍.

പ്രസംഗത്തില്‍ നിന്ന്: ''കോണ്‍ഗ്രസ്സുകാര്‍ മുഴുവന്‍ പാണക്കാട്ട് പോയാണ് നോമിനേഷന്‍ കൊടുക്കാന്‍ പോണത്. കോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനമെവിടെ!. വെള്ളക്കാരനെതിരെ പോരടിച്ച ദേശീയ സ്വാതന്ത്ര്യ പൈതൃകത്തിന്റെ കണിക ഈ കോണ്‍ഗ്രസ്സിനുണ്ടോ. രാഹുല്‍ ഗാന്ധി തെളിയിച്ചത് അതല്ലേ. ഏത് കൊടിയാ രാഹുല്‍ ഗാന്ധി വന്നപ്പോ ഏറ്റവും കണ്ടത്, പച്ചക്കൊടി. രാഹുല്‍ ഗാന്ധി ആ പച്ചക്കൊടിയുടെ നടുവിലൂടെ പോവുന്ന രംഗം എനിക്ക് ആലോചിക്കാനേ പറ്റുന്നില്ല. രാഹുല്‍ ഗാന്ധി ഒരു കാര്യം മനസ്സിലാക്കണം. അദ്ദേഹം ധരിച്ച വെളുത്ത ഖദര്‍ കുപ്പായത്തിന് വെള്ളക്കാരന്റെ പീരങ്കിയുടെയും തോക്കിന്റെയും മുന്നിലേക്ക് നടന്നുപോയി രക്തസാക്ഷികളായ ആയിരക്കണക്കിന് ഇന്ത്യന്‍ പോരാളികളുടെ ജീവരക്തത്തിന്റെ ഭൂമിക കൂടിയുണ്ട് എന്ന് മനസ്സിലാക്കാനുള്ള ഉല്‍കൃഷ്ട ബോധം ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ പച്ചക്കൊടിയുടെ താഴേക്ക് വരാന്‍ ഒരിക്കലും തയാറാകുമായിരുന്നില്ല. അപമാനമാണിത്. ഈ രാജ്യത്തിന്റെ അപമാനമാണ്.കൊണ്ടോട്ടി കെ.ടി.ഡി.സി ഹോട്ടലില്‍ നടന്ന ലീഗ്എസ്.ഡി.പി.ഐ കൂടിക്കാഴ്ചയെ പരിഹസിക്കാന്‍ ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാനെയും പരാമര്‍ശിക്കുന്നുണ്ട് വിജയരാഘവന്‍. 'ടി.വിയില്‍ കണ്ടില്ലേ. ഇ.ടി മുഹമ്മദ് ബഷീറും പി.കെ. കുഞ്ഞാലിക്കുട്ടിയും എന്ത് വേഗതയിലാണ് നടക്കുന്നത്. അതിന് പിറ്റേന്നാണ് ആ വാര്‍ത്ത വരുന്നത്.കൊണ്ടോട്ടിക്കാരന്‍ ഇര്‍ഫാന്‍ നടത്തത്തില്‍ ഒളിമ്പിക്‌സ് യോഗ്യത മാര്‍ക്ക് കടന്നുവെന്ന്. എന്താ കാരണം. തലേന്ന് ടി.വിയില്‍ മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും കൂടി നടന്നുപോവുന്ന ദൃശ്യം കണ്ട് ആ കരുത്തോടുകൂടി ഊക്കില്‍ നടന്നു.അപ്പോള്‍ യോഗ്യത മാര്‍ക്ക് നേടി. ഈ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ തോറ്റ് മുഹമ്മദ് ബഷീര്‍ വീട്ടിലേക്ക് നടന്നുപോവുന്ന വേഗതയുടെ കരുത്തില്‍ ഇര്‍ഫാന്‍ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ നേടുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല'' എന്നായിരുന്നു വാക്കുകള്‍. അരീക്കോട് കുനിയില്‍ നിന്നുള്ള ഇര്‍ഫാനെ കൊണ്ടോട്ടിക്കാരന്‍ എന്നാണ് മലപ്പുറം സ്വദേശിയായ വിജയരാഘവന്‍ വിശേഷിപ്പിക്കുന്നത്.

വ്യക്തിഹത്യ നടത്തിയ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ്. അധിക്ഷേപം വലിയ പ്രയാസമുണ്ടാക്കി. ഈ നിലയിലെത്തിയത് ഒരുപാട് പ്രതിസന്ധികളെ തരണംചെയ്താണ്. തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതുരംഗത്ത് നില്‍ക്കുന്നത്.
ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ല. നവോത്ഥാനമുദ്രാവാക്യമുയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. സ്ത്രീ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. താന്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂര്‍ ജനതയ്ക്കറിയാം. എത്ര പ്രതിസന്ധിയുണ്ടായാലും തളരില്ലെന്നും ആലത്തൂരില്‍ ജയിക്കുമെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു.

ആലത്തൂര്‍ സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ഇന്നലെയാണ് എ. വിജയരാഘവന്‍ അധിക്ഷേപ വാക്കുകള്‍ ഉപയോഗിച്ചത്. രമ്യ മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെയാണ് എ.വിജയരാഘവന്‍ മോശം രീതീയില്‍ പരാമര്‍ശിച്ചത്. പൊന്നാനി ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് കണ്‍വന്‍ഷനിലായിരുന്നു എ.വിജയരാഘവന്റെ വിവാദ പരാമര്‍ശം

മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍.ഡി.എഫ് കണ്‍വന്‍ഷന്‍ വേദിയില്‍ എത്തുന്നതിന് തൊട്ടു മുന്‍പായിരുന്നു എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്റെ വിവാദ പ്രസംഗം. മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചായിരുന്നു പ്രസംഗം തുടങ്ങിയത്. പൊന്നാനിയില്‍ പി.വി.അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ നേതാക്കള്‍ പാണക്കാട് എത്തുകയാണെന്നു പറഞ്ഞ വിജയരാഘവന്‍ ആലത്തൂര്‍ സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ കണ്ടതിനെ മോശം ഭാഷയില്‍ ആണ് പരാമര്‍ശിച്ചത്

ബിരിയാണിയെന്നു കേട്ടാല്‍ പാര്‍ലമെന്റ് മറക്കുന്നവരാണ് ലീഗിന്റെ എം.പിമാരെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു. രമ്യ ഹരിദാസിനെതിരായ പരാമര്‍ശം പ്രചാരണ വിഷയമാക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends