ഇളയകുട്ടിയുടെ കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ ഇടങ്ങളിൽ ഒരാഴ്ചയോളം പഴക്കമുള്ള പതിനൊന്നോളം പരുക്കുകൾ; അമ്മയുടെ ദേഹത്തും പരിക്കുകൾ

തൊടുപുഴയിൽ 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഇളയ കുട്ടിയുടെയും അമ്മയുടെയും ദേഹത്ത് പരിക്കുകള്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാല്‍, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. കുട്ടിയുടെ അമ്മയെയും പരിശോധനയ്ക്ക് വിധേയമാക്കി.
അതേസമയം ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തില്‍ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തി. ഇതിനിടെ സംഭവത്തില്‍ റിമാന്‍ഡിലായ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയില്‍ വാങ്ങും.
https://www.facebook.com/Malayalivartha




















