Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപി ചെറുമീനല്ല... മുഴുനീളന്‍ തകര്‍പ്പന്‍ ഡയലോഗ്‌സ് അടിക്കുന്ന ജാഡതാരമല്ല സുരേഷ് ഗോപി; ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സുരേഷ് ഗോപി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തുണയാകുന്നത് അശരണരായ നിരവധി പേര്‍ക്ക്

03 APRIL 2019 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി സുരേഷ്‌ഗോപി കളത്തിലിറങ്ങുമ്പോള്‍ സംസ്ഥാനത്ത് ശ്രദ്ധേയമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായി തൃശൂര്‍ മാറും. വിജയം അനായാസമെന്ന് കരുതിയ ഇടതു വലതുമുന്നണികള്‍ക്ക് എന്‍.ഡി.എയുടെ രാഷ്ട്രീയ ശക്തിക്ക് പുറമെ സുരേഷ് ഗോപിയുടെ താരപ്രഭാവവും മറികടക്കേണ്ടി വരും. 

ഇടതുവലതു മുന്നണികള്‍ പ്രചാരണത്തില്‍ ബഹുദൂരം മുന്നേറിയെങ്കിലും സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയായാല്‍ ഒരു പരിചയപ്പെടുത്തലിന്റെ വെല്ലുവിളി എന്‍.ഡി.എ ജില്ലാ നേതൃത്വത്തിനില്ല. കുടുംബയോഗങ്ങളും സദസുകളുമായി നേരത്തേ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന മണ്ഡലത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ രണ്ടുദിവസത്തെ പ്രചാരണം കൂടുതല്‍ ഓളമുണ്ടാക്കിയെന്നാണ് എന്‍.ഡി.എ നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈഴവ, നായര്‍, െ്രെകസ്തവ വോട്ടുകള്‍ നിര്‍ണായക ശക്തിയായ തൃശൂരില്‍ സുരേഷ്‌ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം സാമുദായിക സമവാക്യങ്ങള്‍ക്ക് കൂടി അനുകൂലമാണെന്നാണ് വിലയിരുത്തല്‍.

സൂപ്പര്‍ താരത്തിനപ്പുറം സുരേഷ് ഗോപിയുടെ മനുഷ്യത്വമുഖം പലര്‍ക്കുമറിയില്ല. ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ സുരേഷ് ഗോപി നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പലര്‍ക്കും അറിയില്ല. പബ്ലിസിറ്റിക്ക് വേണ്ടിയല്ല ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതെന്ന സുരേഷ് ഗോപിയുടെ നിലപാടാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥനാക്കുന്നത്. 

നെയ്യാറ്റിന്‍ കരയില്‍ ഡിവൈഎസ്പിയുടെ മര്‍ദനത്തില്‍ മരിച്ച സനലിന്റെ കുടുംബത്തിന് സുരേഷ് ഗോപി താങ്ങായതാണ് അവസാനത്തെതാണ്. കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കുന്ന സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും പരിപാടിയില്‍ നിന്നും ലഭിക്കുന്ന തുകയ്ക്ക് പുറമെ സുരേഷ് ഗോപി സ്വന്തം നിലയ്ക്കു നല്‍കുന്ന സഹായങ്ങള്‍ ലക്ഷങ്ങള്‍ക്കുമപ്പുറമാണ്. മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന തുഛമായ തുകയുമായി മടങ്ങുന്ന പാവങ്ങള്‍ക്ക് ആശ്രയമായി മാറുകയാണ് ഈ സൂപ്പര്‍ താരം. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്ന കാര്യവും അധികം ആരുംഅറിഞ്ഞിട്ടില്ല.

ഏഷ്യാനെറ്റിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയിലെത്തിയ മത്സരാര്‍ത്ഥിയുടെ രക്ഷിതാവിന് ഹജ്ജിനുള്ള വിമാനടിക്കറ്റ് സുരേഷ് ഗോപി നല്‍കി.

തിരുവനന്തപുരം സ്വദേശിനിയായ തനൂജ ബീവിയുടെ പിതൃ സഹോദരനാണ് ഈ അപൂര്‍വഭാഗ്യം ലഭിച്ചത്. കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട തനൂജയെയും രണ്ട് സഹോദരിമാരേയും വളര്‍ത്തി പഠിപ്പിച്ച് നല്ല നിലയിലെത്തിച്ചത് പിതൃസഹോദരനാണ്.
സ്വകാര്യസ്‌കൂളിലെ അദ്ധ്യാപികയാണ് തനൂജ.കോടീശ്വരന്‍ പരിപാടിയില്‍ 1,60,000 രൂപ സമ്മാനമായി നേടിയ തനൂജ ഹോട്ട് സീറ്റില്‍നിന്നു ം വിടപറയുമ്പോഴാണ്തന്റെ സമ്മാനതുക പിതൃസഹോദരന് ഹജ്ജ് നിര്‍വഹിക്കാന്‍ നല്‍കാനുദ്ദേശിക്കുന്ന കാര്യം സുരേഷ് ഗോപിയോട് വ്യക്തമാക്കിയത് .

സമ്മാനതുക അതിനായി വിനിയോഗിക്കേണ്ടതില്ലെന്നും ഹജ്ജ് യാത്രയ്ക്കുള്ള ടിക്കറ്റ് താന്‍ എടുത്ത് നല്‍കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്യുകയായിരുന്നു. സുരേഷ് ഗോപിയുടെ കോടീശ്വരന്‍ പരിപാടിയുടെ ആദ്യ ഘട്ടവും, രണ്ടാം ഘട്ടവും ആരംഭിച്ചതു മുതല്‍സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മറ്റും സുരേഷ് ഗോപിയെ പരിഹസിച്ചിരുന്നു. പരിപാടിയുടെ ഇടവെളയില്‍ ദേ പോയി ദാ വന്നുവെന്ന കമന്റ് സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

ചിലര്‍ക്ക് സ്വന്തം ചികിത്സയും ഉറ്റവരുടെ ചികിത്സയും നടത്താനും മറ്റു ചിലര്‍ക്ക് വീടെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാനും ഉപകരിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളായ മറ്റ് ചിലര്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ കൊട്ടിഘോഷിക്കുന്നവര്‍ സുരേഷ് ഗോപി കഴിഞ്ഞ ഇരുപതിലേറെ വര്‍ഷമായി നടത്തുന്ന പൊതുപ്രവര്‍ത്തനങ്ങളും സാമൂഹ്യ സേവനങ്ങളും കണ്ടില്ലെന്ന് നടിക്കാനാവില്ല. 

ഇപ്പോള്‍ സ്ഥാനാര്‍ത്ഥിയായതിനു ശേഷവും സുരേഷ് ഗോപിയ്‌ക്കെതിരെ പല വമിര്‍ശനങ്ങള്‍ ഉയരുകയാണ്. പക്ഷെ താനാരാണെന്ന് ജനങ്ങള്‍ക്കറിയാമെന്നാണ് സുരേഷ് ഗോപി പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends