Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമേഠിയെ ആര്‍ക്ക് വേണം... രാഹുലിന്റെ ഒന്നാം മണ്ഡലമായ അമേഠി ഉപേക്ഷിച്ച് ദേശീയ മാദ്ധ്യമപ്പട വയനാട്ടിലേക്ക് കാലുമാറി; ഇനി വയനാടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കും; രാഹുലിനെ വെല്ലാന്‍ ബിജെപി കേന്ദ്ര നേതാക്കളുമെത്തുന്നതോടെ എല്ലാം ശുഭം

03 APRIL 2019 02:24 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുല്‍ ഗാന്ധിയുടെ ഒന്നാം മണ്ഡലമായ അമേഠിയോട് ഇപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് താത്പര്യമില്ല. രാഹുല്‍ കൂടുമാറിയ പോലെ എല്ലാവരും വയനാട്ടിലേക്ക് വണ്ടി കയറിയിരിക്കുകയാണ്. കേന്ദ്ര ബിജെപി നേതാക്കള്‍ രാഹുലിനെ എതിര്‍ക്കാനെത്തുന്നതോടെ ക്ലൈമാക്‌സാകും. വയനാട്ടിലെ രാഹുലിന്റെ നീക്കം ഇന്ത്യയില്‍ മൊത്തത്തില്‍ ചലനമുണ്ടാക്കും. 

സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന വയനാടന്‍ പോരിനെ നേരിടാന്‍ തൃശൂര്‍ വിട്ട് എത്തിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി ഇന്നലെ മണ്ഡലത്തില്‍ എത്തിയിരുന്നു. വളരെ ആവേശത്തോടെയാണ് തുഷാറിന്റെ പ്രവര്‍ത്തനവും. ലക്കിടിയിലായിരുന്നു ബി.ഡി.ജെ.എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ സ്വീകരണം. പിന്നെ, കരിന്തണ്ടന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന. വാഹനവ്യൂഹത്തിന്റെ അകമ്ബടിയോടെ കല്‍പ്പറ്റയിലെത്തി അയ്യപ്പക്ഷേത്ര ദര്‍ശനം. അവിടെ തുഷാറിനെ സ്വീകരിക്കാന്‍ ക്ഷേത്രം വൈസ് പ്രസിഡണ്ട് ഇ.എസ് സുരേഷ് സ്വാമിയും സെക്രട്ടറി സി.കെ മഹേഷ് കുമാറും മറ്റും കാത്തുനില്‍പ്പുണ്ടായിരുന്നു.

പതിനൊന്നരയോടെ റോഡ് ഷോ. തുറന്ന വാഹനത്തില്‍ കയറി തുഷാര്‍ വഴിയോരത്ത് നിരന്ന പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അഭിവാദ്യം ചെയ്തു. പൊരിവെയിലത്തും ആവേശം അലതല്ലിയ പ്രചാരണത്തുടക്കം. റോഡ് ഷോയ്ക്ക് വാദ്യവും മേളവും അമ്മന്‍കുടവും ചേര്‍ന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ പൂരപ്പൊലിമ. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ തുഷാറിന് അഭിവാദ്യമാര്‍പ്പിച്ച് റോഡ് ഷോയില്‍ പങ്കാളികളായി.

ഇന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. എന്‍.ഡി.എ സംസ്ഥാന നേതാക്കള്‍ക്കൊപ്പം കല്‍പ്പറ്റ എല്‍.ഐ.സി ഓഫീസ് പരിസരത്തു നിന്ന് ആഘോഷവും ആര്‍പ്പുവിളിയുമായി പ്രവര്‍ത്തകര്‍ തുഷാറിനെ ജില്ലാ കളക്ടറേറ്റിലേക്ക് അനുഗമിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലി വാത്യാട്ട്, സെക്രട്ടറി രാജേഷ് നെടുമങ്ങാട്, ജനറല്‍ സെക്രട്ടറിമാരായ ഫാ. റിജോ നിരപ്പുകണ്ടം, സുഭാഷ് വാസു, കെ. പത്മകുമാര്‍, വയനാട് ജില്ലാ പ്രസിഡണ്ട് എന്‍.കെ ഷാജി, അഡ്വ. സിനില്‍ മുണ്ടപ്പള്ളി തുടങ്ങി നേതാക്കളുടെ നിര തന്നെ ഇന്ന് തുഷാറിനൊപ്പമുണ്ടായിരുന്നു.

വയനാട്ടില്‍ താനും രാഹുലും തമ്മിലാണ് മത്സരമെന്ന് തുഷാര്‍ കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. അമേതിയില്‍ നിന്ന് ജനങ്ങള്‍ രാഹുലിനെ നിഷ്‌കാസിതനാക്കിയിരിക്കുകയാണ്. പരാജയഭീതി മൂലമാണ് ന്യൂനപക്ഷ വോട്ടില്‍ കണ്ണുനട്ട് രാഹുല്‍ ഇവിടെയെത്തുന്നത്. അമേതിയില്‍ ഒന്നും ചെയ്യാത്ത രാഹുല്‍ ഇവിടെ എന്തങ്കിലും ചെയ്യുമെന്ന് പറയുന്നതു തന്നെ മൗഢ്യമാണ്.

ലോകത്തിനു മാതൃകയായ നരേന്ദ്രമോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ വയനാട്ടിലെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുക തന്നെ ചെയ്യുമെന്നും അദേഹം പറഞ്ഞു. രാത്രിയാത്രാ നിരോധനം, ബദല്‍ പാത, റെയില്‍വേ, എയിംസ്, കര്‍ഷക ആദിവാസി ന്യൂനപക്ഷ പാക്കേജുകള്‍ തുടങ്ങി വയനാടിന്റെ മുഖച്ഛായ മാറ്റുന്ന പലതും ആസ്പിരേഷന്‍ ജില്ലാ പദ്ധതിയിലൂടെ നടപ്പാക്കാനാകും നിറഞ്ഞ കരഘോഷത്തിനിടെ തുഷാര്‍ പറഞ്ഞു. മണ്ഡലത്തിലെത്തിയ ഇന്നലെത്തന്നെ തുഷാര്‍ വിവിധ മതനേതാക്കളുമായും സാമൂഹിക സാംസ്‌കാരിക പ്രമുഖരുമായും ചര്‍ച്ച നടത്തി അനുഗ്രഹാശിസ്സുകള്‍ തേടി.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന വയനാട്ടില്‍, തുഷാറിന്റെ മത്സരം കൊഴുപ്പിക്കാനുള്ള ആവേശത്തിലാണ് എന്‍.ഡി.എ പ്രവര്‍ത്തകര്‍. ഇന്നു വൈകിട്ട് കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധി നാളെയാണ് പത്രിക സമര്‍പ്പിക്കുക. അതോടെ, വയനാട്ടിലെ പ്രചാരണരംഗം മാറിമറിയും. സംസ്ഥാനമെമ്ബാടും നിന്നുള്ള ബി.ഡി.ജെ.എസ് പ്രവര്‍ത്തകരാണ് തുഷാറിന് പിന്തുണയും സഹായവും നല്‍കാനും, പ്രചാരണ ജോലികള്‍ക്കുമായി വയനാട്ടില്‍ എത്തിയിരിക്കുന്നത്. രാഹുലിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പുറമേ, ദേശീയ ടിവി ചാനലുകളുടെ സംഘവും വന്‍ മാദ്ധ്യമപ്പടയും വയനാട്ടില്‍ തമ്പടിച്ചു കഴിഞ്ഞു. എന്തായാലും വയനാട് തീ പാറിക്കഴിഞ്ഞു. ആ തീ ദേശീയ തലത്തിലേക്ക് കത്തിക്കുകയാണ് മാധ്യമപ്പട. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends