Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്മ പട്ടികയില്‍ കൂട്ട വെട്ടിനിരത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ നിരവധി പ്രതിഭകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിഷപ്പ്മാര്‍ക്കും പുരസ്‌ക്കാരം നഷ്ടപ്പെട്ടു

03 APRIL 2019 07:17 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്മ പട്ടികയില്‍ കൂട്ട വെട്ടിനിരത്തല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാഷ്ട്രീയം കളിച്ചു. അങ്ങനെ നിരവധി പ്രതിഭകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ബിഷപ്പ്മാര്‍ക്കും പുരസ്‌ക്കാരം നഷ്ടപ്പെട്ടു. സംസ്ഥാന സര്‍ക്കാര്‍ അവരുമായി ബന്ധമുള്ളവരടക്കം അന്‍പത് പേരുടെ പട്ടികയാണ് നല്‍കിയത്. ആര്‍.എസ്.എസ് ഇടപെട്ട് അതെല്ലാം വെട്ടിനിരത്തിയെന്നാണ് സൂചന. സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍നായര്‍, നടന്‍ മമ്മൂട്ടി, നടി കെ.പി.എ.സി. ലളിത തുടങ്ങിയവരെ ഇതേ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി.

നോട്ട് നിരോധനത്തിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയതോടെയാണ് എം.ടി സംഘപരിവാറിന്റെ കണ്ണിലെ കരടായത്. പ്ലാസ്റ്റിക് മണി കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മമ്മൂട്ടി സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ടി.വിയുടെ ചെയര്‍മാനാണ്. കെ.പി.എ.സി ലളിത കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്‌സണാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നതുമാണ്. പ്രാദേശിക എതിര്‍പ്പ് കാരണമാണ് പിന്‍മാറിയത്. 

ഇവര്‍ക്കെല്ലാം പുറമേ ലത്തീന്‍ അതിരൂപത തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. എം. സൂസെപാക്യം, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, മാധ്യമപ്രവര്‍ത്തകന്‍ കെ. മോഹനന്‍ എന്നിവരും ഒഴിവാക്കപ്പെട്ടു. അതേസമയം മോഹന്‍ലാലിനു പത്മഭൂഷണും കെ.ജി. ജയനു പത്മശ്രീയും ലഭിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കാത്ത നമ്പി നാരായണന്‍, കെ.കെ. മുഹമ്മദ്, സ്വാമി വിശുദ്ധാനന്ദ എന്നിവര്‍ക്ക് പുരസ്‌കാരം ലഭിച്ചു. എം.ടിക്കു പത്മവിഭൂഷണും മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരടക്കം ഒന്‍പതുപേര്‍ക്കു പത്മഭൂഷണും കെ.പി.എ.സി. ലളിത, നെടുമുടി വേണു അടക്കം 41 പേര്‍ക്കു പത്മശ്രീയുമാണു പിണറായി സര്‍ക്കാര്‍ ശിപാര്‍ശ ചെയ്തത്. മുമ്പും പത്മ പുരസ്‌ക്കാര പട്ടികയില്‍ നിന്ന് മമ്മൂട്ടിയെ വെട്ടിനിരത്തിയിരുന്നു. അര്‍ഹരായ പലരുടെയും പേര് സംസ്ഥാന സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യാത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. നടന്‍ ജയറാമിന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്മപുരസ്‌ക്കാരം കിട്ടിയത്. 

സംസ്ഥാന സര്‍ക്കാര്‍ ഇത്തവം പത്മവിഭൂഷണ്‍ പുരസ്‌ക്കാരത്തിന് എം.ടി. വാസുദേവന്‍ നായരും പത്മഭൂഷണ്‍ പുരസ്‌ക്കാരത്തിന് സുഗതകുമാരി, മോഹന്‍ലാല്‍, മമ്മൂട്ടി, മധു, റസൂല്‍ പൂക്കുട്ടി, പെരുവനം കുട്ടന്‍ മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ. എം. ലീലാവതി, കലാമണ്ഡലം ഗോപി, പത്മശ്രീ സൂര്യ കൃഷ്ണമൂര്‍ത്തി, അന്നമനട പരമേശ്വര മാരാര്‍, ഇബ്രാഹിം വേങ്ങര, ചവറ പാറുക്കുട്ടി, സദനം കൃഷ്ണന്‍കുട്ടി നായര്‍, ഡോ. കെ. ഓമനക്കുട്ടി, രമേഷ് നാരായണ്‍, കെ.ജി. ജയന്‍, പി. ജയചന്ദ്രന്‍, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കെ.പി.എ.സി. ലളിത, ജി.കെ. പിള്ള, നെടുമുടി വേണു, എം.എന്‍. കാരശേരി, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസെപാക്യം, ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, അഷ്‌റഫ് താമരശേരി, മേരി എസ്തപ്പാന്‍, കെ.എന്‍. ഗോപാലകൃഷ്ണ ഭട്ട്, വാണിദാസ് ഇളയാവൂര്‍, ഡോ. ബി. ഇക്ബാല്‍, കെ. മോഹനന്‍, എം.എസ്. മണി, ടി. പത്മനാഭന്‍, ഡോ. എന്‍.വി.പി. ഉണിത്തിരി, ഡോ. ഖദീജ മുംതാസ്, സി. രാധാകൃഷ്ണന്‍, എം.കെ. സാനു, ഇ.പി. ഉണ്ണി, ഡോ വി.പി. ഗംഗാധരന്‍, കെ. രാമന്‍, മലയാറ്റൂര്‍ സുകുമാരന്‍ വൈദ്യര്‍, ഡോ. ടി.കെ. ജയകുമാര്‍, ഡോ. എന്‍. രാധാകൃഷ്ണന്‍, ഡോ. പി. രവീന്ദ്രന്‍, നിലമ്പൂര്‍ ആയിഷ, ഐ.എം. വിജയന്‍, അക്കിത്തം നാരായണന്‍, പി.എന്‍.സി. മേനോന്‍ എന്നിവരും അടങ്ങുന്ന പട്ടികയാണ് സമര്‍പ്പിച്ചത്. 

പത്മപുരസ്‌ക്കാരം ലഭിച്ച ചിലര്‍ തിരികെ നല്‍കുകയും ചെയ്തിരുന്നു. കേരളത്തിന് പുറത്തുള്ള എഴുത്തുകാരും സിനിമാ പ്രവര്‍ത്തകരുമാണ് ഇത്തരത്തില്‍ നിലപാട് സ്വീകരിച്ചത്. വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പൗരത്വബില്‍ അടക്കമുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് പത്മ പുരസ്‌ക്കാരം തിരികെ നല്‍കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends