Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ദിലീപിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍, ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് ഉടന്‍ കിട്ടില്ല

03 APRIL 2019 12:12 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ആധ്യമായി സംസ്ഥാന സര്‍ക്കാര്‍ ദിലീപിനെ പിന്തുണച്ചു. താരത്തിനെതിരെ ഉടന്‍ കുറ്റം ചുമത്തില്ല. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ തീരുമാനമാകുന്നതുവരെ ദിലീപിനെതിരെ കുറ്റം ചുമത്തില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിന് ഉടന്‍ കിട്ടില്ല. മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ജനുവരിയില്‍ കോടതി അന്തിമ തീരുമാനം എടുത്തിരുന്നില്ല.

ഹര്‍ജി ഇപ്പോള്‍ പരിഗണിക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മേയിലേക്ക് മാറ്റിവെച്ചത്. അതുവരെ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ദിലീപിന് നല്‍കിയാല്‍ ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ജനുവരിയില്‍ സുപ്രീംകോടതി ആശങ്ക അറിയിച്ചിരുന്നു. ഇക്കാര്യം ദിലീപിന്റെ അഭിഭാഷകനോട് സുപ്രിംകോടതി ആരാഞ്ഞിരുന്നു. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍, ജസ്റ്റിസ് ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

ദൃശ്യങ്ങള്‍ അടങ്ങുന്ന മെമ്മറി കാര്‍ഡ് പ്രതിയായ ദിലീപിന് നല്‍കുന്നതിന്റെ നിയമവശം പരിശോധിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. തെളിവുകള്‍ ലഭിക്കാന്‍ അവകാശമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചപ്പോള്‍, അതു രേഖയല്ല തൊണ്ടി മുതലാണെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. മെമ്മറി കാര്‍ഡ് നല്‍കേണ്ട കാര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞതവണ വ്യക്തമാക്കിയിരുന്നു. ഐ.ടി, തെളിവ്, നിയമങ്ങള്‍ പ്രകാരം ദിലീപിന് അവകാശമുണ്ടോ എന്നും പരിശോധിക്കുമെന്നും കോടതി പറഞ്ഞിരുന്നു. മെമ്മറി കാര്‍ഡ് കേസിലെ ഏറ്റവും വിലപ്പെട്ട രേഖയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ അത് വിട്ടു കിട്ടാന്‍ ദിലീപിന് അവകാശമുണ്ടെന്ന് അഭിഭാഷകന്‍ മുകുല്‍ രോഹത്ത്ഗി ആവശ്യപ്പെട്ടിരുന്നു മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് എങ്ങനെയാണ് എടുക്കാനാകുകയെന്ന് കോടതി ദിലീപിന്റെ അഭിഭാഷകനോട് ചോദിച്ചു. 

മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ദിലീപിനെ കാണിച്ചതാണെന്നും അതിലെ ചില സംഭാഷണങ്ങള്‍ കേസില്‍ ഉള്‍പെടുത്തിയിട്ടില്ലെന്നും രോഹത്ത്ഗി ചൂണ്ടിക്കാട്ടി. അത് പ്രത്യേക കാരണങ്ങളുണ്ടെന്നും അതുകൊണ്ടാണ് മെമ്മറി കാര്‍ഡ് പ്രതിക്ക് തരാത്തതെന്നും കോടതി മറുപടി നല്‍കി. മെമ്മറി കാര്‍ഡ് ഒരു രേഖയല്ല, മെറ്റീരീയല്‍ ആണ്. അത് ഏത് തരത്തിലുള്ള തെളിവാണെന്നുള്ള കാര്യത്തിലും കോടതിക്ക് വ്യക്തത ആവശ്യമുണ്ട്. മെമ്മറി കാര്‍ഡ് പൊലീസ് റിപ്പോര്‍ട്ടിന്റെ ഭാഗമാണോ എന്ന് കോടതി ചോദിച്ചു. മെമ്മറി കാര്‍ഡ് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. നടിയുടെ സ്വകാര്യതയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് നിരീക്ഷിച്ചാണ് കോടതി അന്ന് ഹര്‍ജി തള്ളിയത്. തുടര്‍ന്നാണ് താരം സുപ്രീംകോടതിയെ സമീപിച്ചത്. 

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സര്‍ സുനി അടക്കം നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിഡിയോ പകര്‍ത്തിയിരുന്നു. ദിലീപിന്റെ നിര്‍ദേശ പ്രകാരമാണിതെന്നാണ് പ്രൊസിക്യുഷന്‍ വാദം. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ തുടര്‍ച്ചയായി ഹര്‍ജികള്‍ നല്‍കി വിചാരണ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതായി നേരത്തേ കോടതി നിരീക്ഷിച്ചിരുന്നു. കഴിഞ്ഞയാഴ്ച സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇക്കാര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇത് വിചാരണ വൈകിപ്പിക്കാനാണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. മറ്റൊരു പ്രതിയായ മാര്‍ട്ടിനും വിചാരണ വൈകിപ്പിക്കാനുള്ള നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends