Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുന്നണി കണ്‍വീനര്‍ തന്നെ എല്‍.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുകയാണ്, അതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്

03 APRIL 2019 07:52 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി മുന്നണി കണ്‍വീനര്‍ തന്നെ എല്‍.ഡി.എഫിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതിനെതിരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം സി.പി.എമ്മിന് ചേര്‍ന്നതല്ലെന്ന് യെച്യൂരി തുറന്നടിച്ചു.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരണം നടത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു യെച്യൂരിയുടെ വിശദീകരണം. ഇതോടെ ഈ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു. വിജയരാഘവന്റെ ഭാഗത്ത് നിന്ന് ജാഗ്രത കുറവുണ്ടായതായി വനിതാ കമ്മീഷന്‍ അധ്യക്ഷ ജോസഫൈനും പറഞ്ഞു. അതോടെ മുന്നണിയും പാര്‍ട്ടിയും കൂടുതല്‍ പ്രതിരോധത്തിലായി. 

എ വിജയരാഘവന്റെ പ്രസംഗത്തില്‍ പിഴവ് പറ്റിയിട്ടുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും യെച്യൂരി കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്ത്രീപക്ഷനിലപാടുകളില്‍ വിട്ടുവീഴ്ചയില്ല. വിജയരാഘവന്റെ പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വം ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ലാത്തതിനാലാണ് യു.ഡി.എഫ് ഇക്കാര്യം ഊതിപ്പെരുപ്പിക്കുന്നതെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ബിജുവും ന്യായീകരിക്കുന്നു. അതേസമയം ഇടത് അനുഭാവിയായ എഴുത്തുകാരി ജെ. ദേവികയും ഇടത് ചിന്തകനായ സുനില്‍ പി. ഇളയിടവും ശക്തമായ ഭാഷയിലാണ് വിജയരാഘവനെതിരെ പ്രതികരിച്ചത്. കൂടെയുള്ളവര്‍ തന്നെ തിരിഞ്ഞതോടെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിവാദം ചര്‍ച്ച ചെയ്യും. ആലത്തൂരില്‍ എല്ലാ സാഹചര്യങ്ങളും അനുകൂലമായിട്ടും തുടക്കം മുതല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തുന്ന നീക്കമാണ് പലരുടെയും ഭാഗത്ത് നിന്നുണ്ടായത്.

അധികം അറിയപ്പെടാത്ത നേതാവായിരുന്ന രമ്യാഹരിദാസിന് ഇത്രയും വലിയ ജനപിന്തുണയും പബഌസിറ്റിയും നല്‍കിയത് പാര്‍ട്ടി അനുഭാവിയായ ദീപാ നിശാന്തും കണ്‍വീനര്‍ എ. വിജയരാഘവനുമാണെന്നാണ് പ്രവര്‍ത്തകരുടെ വികാരം. പ്രചരണത്തിനിടെ പാട്ട് പാടിയ രമ്യയെ വിമര്‍ശിച്ച് ദീപാ നിശാന്ത് ഫെയിസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് രമ്യ താരമായത്. പാട്ട് പാടി ജയിക്കാന്‍ ഇത് ഐഡിയ സ്റ്റാര്‍ സിംഗറല്ലെന്നും അമ്പലക്കമ്മിറ്റി തെരഞ്ഞെടുപ്പല്ലെന്നുമാണ് ദീപ പോസ്റ്റിട്ടത്. ദീപയ്‌ക്കെതിരെ വിമര്‍ശനവുമായി പൊതുസമൂഹവും രംഗത്തെത്തി. എന്നാല്‍ രമ്യ അതിനെ വളരെ തന്ത്രപരമായാണ് നേരിട്ടത്. ദീപ ടീച്ചറുടെ കുടുംബത്തിന്റെ വോട്ട് എനിക്കാണെന്നും ടീച്ചറുടെ വോട്ട് വേണമെന്നും രമ്യ പറഞ്ഞു. അതോടെ ഇടത് നേതാക്കള്‍ ദീപാനിശാന്തിന് താക്കീത് നല്‍കിയെന്നാണ് സൂചന. 

ദീപയുടെ പോസ്റ്റും കണ്‍വീനറുടെ പ്രസംഗവും തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്ന് സി.പി.ഐയില്‍ അടക്കം അഭിപ്രായവ്യത്യാസമുണ്ട്. വിജയരാഘവന്‍ സ്വന്തം മകള്‍ക്കെതിരെ ഇത്തരത്തില്‍ പരാമര്‍ശം നടത്തുമോ എന്ന് രമ്യ ചോദിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞിരിക്കുകയാണ്. വിജയരാഘവനെതിരെ ചെന്നിത്തല നല്‍കിയ പരാതി അന്വേഷിക്കാന്‍ തൃശൂര്‍ ഐജിക്ക് ഡി.ജി.പി നിര്‍ദേശവും നല്‍കി. പൊലീസ് അന്വേഷണത്തില്‍ കാര്യമായ നടപടികള്‍ ഉണ്ടാകില്ല. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ആലത്തൂരില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും തിരിച്ചടിയാകുന്ന പ്രസ്താവനയാണ് ഉണ്ടായിരിക്കുന്നത്. മാപ്പ് പറഞ്ഞ് തടിയൂരണ്ടതിന് പകരം ന്യായീകരിച്ച് കുളമാക്കാനാണ് പല നേതാക്കളും ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം പൊന്നാനിയിലെ പൊതുയോഗത്തിലാണ് എ വിജയരാഘവന്‍ രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends