Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സഹപ്രവര്‍ത്തകയെ കുറിച്ച് മോശം 'വോയ്സ് ക്ലിപ്' പ്രചരിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

03 APRIL 2019 02:15 PM IST
മലയാളി വാര്‍ത്ത

സംഭാഷണത്തിനിടെ സഹപ്രവര്‍ത്തകയെ കുറിച്ച് മോശമായി സംസാരിച്ച രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ഈ സംഭാഷണത്തിന്റെ ഓഡിയോ വാട്സ്ആപ്പ് വഴി പ്രചരിപ്പിച്ച മറ്റൊരു ഉദ്യോഗസ്ഥനെയും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.ജി. ഗിരീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ ആര്‍.എസ്.ആശ എന്നിവരെയാണ് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് സസ്‌പെന്റ് ചെയ്തത്.കേസിന് ആസ്പദമായ സംഭാഷണം നടന്നത് ആശയും ഗിരീഷ് കുമാറും തമ്മിലാണ്.

ഇവര്‍ ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ച് സംസാരിച്ചത് വാമനപുരം എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയെ കുറിച്ചാണ്. ആക്ഷേപിക്കപ്പെട്ട വനിതാ ഉദ്യോഗസ്ഥ ഇരുവര്‍ക്കുമെതിരെ എക്‌സൈസ് കമ്മിഷണര്‍ക്ക് നേരിട്ട് പരാതി നല്‍കി. തെളിവിനായി സംഭാഷണത്തിന്റെ ഓഡിയോ സിഡിയും കമ്മിഷണര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചു.

ദക്ഷിണ മേഖലാ ജോയിന്റ് എക്‌സൈസ് കമ്മിഷണറാണ് കേസ് അന്വേഷിച്ചത്. തങ്ങളാണ് സംഭാഷണം നടത്തിയതെന്ന് ആശയും ഗിരീഷ് കുമാറും സമ്മതിച്ചു. സ്വകാര്യ സംഭാഷണത്തില്‍ പോലും സഹപ്രവര്‍ത്തകയുടെ അഭിമാനത്തെ അവമതിക്കുന്നതും, സ്ത്രീത്വത്തെ ആക്ഷേപിക്കുന്നതുമായ ആരോപണങ്ങള്‍ അനുവദിക്കാനാവില്ലെന്നാണ് കമ്മിഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയത്.

സംഭാഷണത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കുറിച്ചും ഇരുവരും മോശമായി സംസാരിച്ചിരുന്നു. പരിഹാസത്തോടെയും പുച്ഛത്തോടെയുമായിരുന്നു ഇരുവരും സംസാരിച്ചതെന്ന് ആരോപണമുണ്ട്. സംഭാഷണം ഗിരീഷ് കുമാറാണ് റെക്കോര്‍ഡ് ചെയ്തത്. ഇതില്‍ ആറ്റിങ്ങല്‍ ബിവറേജസ് കോര്‍പ്പറേഷനിലെ പ്രിവന്റീവ് ഓഫീസര്‍ ഷാജിയുടെ സര്‍വ്വീസ് ബുക്ക് കീറിയതുമായി ബന്ധപ്പെട്ട് സംസാരിച്ചിരുന്നു. ഗിരീഷ് കുമാര്‍ അയച്ചുകൊടുത്ത ഓഡിയോ ഷാജി വാട്സ്ആപ്പിലൂടെ പ്രചരിപ്പിച്ചു. ഇതിനാണ് ഷാജിയെയും സസ്‌പെന്റ് ചെയ്തത്.

മൂന്ന് ഉദ്യോഗസ്ഥരുടെയും പ്രവര്‍ത്തി ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നാണ് കമ്മിഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്. ഇത് കടുത്ത അച്ചടക്ക ലംഘനമായി കണ്ടാണ് സസ്‌പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (4 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (7 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (7 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (8 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (8 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (9 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (9 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (9 hours ago)

IRAN നോവായി കൊച്ചുമകൾ  (10 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (10 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (10 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends