മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമുയര്‍ത്തുന്നു മാടക്കാല്‍ തൂക്ക് പാലത്തിന്റെ അവശിഷ്ടം

വലിയപറമ്പ് മാടക്കാല്‍ തൂക്ക് പാലത്തിന്റെ തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ അഞ്ചുവര്‍ഷത്തിലധികമായി കായലില്‍ കിടക്കുകയാണ്.
ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതമാകുകയാണ്. കവ്വായിക്കായലില്‍ മല്‍സ്യബന്ധനത്തിനിറങ്ങുന്ന തൊഴിലാളികളുടെ വലകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നിരന്തരം നശിക്കുന്നതായാണ് പരാതി.
നീക്കാന്‍ കരാര്‍ കൊടുത്തവരാകട്ടെ ഇരു ഭാഗത്തും തൂണുകള്‍ പൊളിച്ചു ഇരുമ്പ് കടത്തിയതിനു ശേഷം കോണ്‍ക്രീറ്റ് നിര്‍മിതികള്‍ കായലില്‍ തള്ളുകയായിരുന്നു.
മല്‍സ്യബന്ധനത്തിനിറങ്ങിയ മാടക്കാല്‍,തൃക്കരിപ്പൂര്‍ കടപ്പുറം, വടക്കേവളപ്പ്, കന്നുവീട് കടപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ നിരവധി തൊഴിലാളികളുടെ പതിനായിരക്കണക്കിന് രൂപയുടെ വലകളാണ് കോണ്‍ക്രീറ്റ് അവശിഷ്ടത്തില്‍ കുരുങ്ങി കീറി നശിച്ചത്.
വലകള്‍ നശിക്കുന്നതിനൊപ്പം മത്സ്യവും കിട്ടാത്ത അവസ്ഥയിലാണ് പ്രദേശത്തുള്ളവര്‍. 2014-ലാണ് കവ്വായി കായലിലെ മാടക്കാല്‍ -തൃക്കരിപ്പൂര്‍ വടക്കേവളപ്പ് കടവിന് കുറുകെ നിര്‍മിച്ച തൂക്ക് പാലം തകര്‍ന്നുവീണത്.
https://www.facebook.com/Malayalivartha




















