Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നഗരസഭയിൽ നിന്ന് ലോക്സഭയിലേക്ക് ..കുറിക്ക് കൊള്ളുന്ന മുദ്രാവാക്യവുമായി പാലക്കാടിന്റെ കൃഷ്ണകുമാർ ..വികസനം മുഖ്യ അജണ്ട

03 APRIL 2019 09:20 PM IST
മലയാളി വാര്‍ത്ത

പാലക്കാട് ഇത്തവണ തീ പാറുന്ന മത്സരത്തിന് അങ്കം കുറിച്ചിട്ടുള്ളത് ഇടതുപക്ഷവും ബിജെപിയും തമ്മിൽ . സംസ്ഥാനത്ത് ബി.ജെ.പി. പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന നാല് മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. ഇടതുപക്ഷമാവട്ടെ, പാലക്കാടിനെ കാണുന്നത് ഉരുക്കുകോട്ടയായാണ് . കഴിഞ്ഞ 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത് . കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കണമെന്ന ജാഗ്രതയോടെയാണ് യു.ഡി.എഫ്. കരുനീക്കം. അതെ , വേനൽ ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് പാലക്കാട്

ഇപ്പോള്‍ മണ്ഡലത്തിലെ ശക്തമായ സാന്നിധ്യമായി നിറഞ്ഞ് നില്‍ക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറാണ്. ജില്ലയിലെ ബിജെപിയുടെ ജനകീയ മുഖമാണു സി.കൃഷ്ണകുമാർ. പാർട്ടിക്ക് ഉപരിയായും രക്തബന്ധങ്ങൾ. നഗരസഭാ ഉപാധ്യക്ഷൻ. ബി ജെ പി യുടെ ശക്തനായ പോരാളിത്തന്നെയാണ് സി.കൃഷ്ണകുമാർ

ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ സംഘ്പരിവാര്‍ നേതാവ് കൂടിയാണ് ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് കൂടിയായ അദ്ദേഹം . കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ 26,000 വോട്ടാണ് ഇവിടെ ബിജെപി മുന്നണി നേടിയതെങ്കിൽ ഇത്തവണ അത് 40,000 കവിയുമെന്നാണ് ബി ജെ പി വിലയിരുത്തൽ . കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എം. ശക്തികേന്ദ്രമായ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനൊപ്പം മത്സരിച്ച് രണ്ടാംസ്ഥാനത്തെത്തിയിരുന്നു സി.കൃഷ്ണകുമാർ. അതുകൊണ്ട് തന്നെ ബി ജെ പി തികഞ്ഞ ആത്‌മ വിശ്വാസത്തിലാണ്

പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായിരിക്കേയാണ് പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള നിയോഗം സി.കൃഷ്ണകുമാറിനു വന്നു ചേർന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭയാണ് പാലക്കാട്. പക്ഷേ പാലക്കാട് ശ്രദ്ധേയമായ വികസനപ്രവര്‍ത്തനങ്ങളൊന്നും തന്നെ യുഡിഎഫിന്റെ ഭരണകാലഘട്ടത്തിൽ ഉണ്ടായിട്ടില്ല.

കോൺഗ്രസിന്റെ തട്ടകം തകർത്ത് പാലക്കാട് നഗരസഭയുടെ വൈസ് ചെയര്‍മാനായി കൃഷ്ണകുമാർ വന്ന കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് പാലക്കാട് നഗരത്തിന്റെ മുഖച്ഛായ മാറുന്നതരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിക്ക് കഴിഞ്ഞു എന്നത് ബി.ജെ.പിയുടെ കയ്യിലെ പ്രധാന തെരഞ്ഞെടുപ്പ് ആയുധമാണ് .

നഗരത്തിന്റെ അടിസ്ഥാന വികസനത്തിന് 235 കോടി രൂപയുടെ അമൃത് പദ്ധതി പാലക്കാട് നഗരത്തിനായി നേടിയെടുക്കാനും പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനും കഴിഞ്ഞു. ഇന്ത്യയിലെ ശുചിത്വ നഗരങ്ങളില്‍ കേരളത്തില്‍ ഒന്നാമതാവാന്‍ പാലക്കാടിന് കഴിഞ്ഞവര്‍ഷം സാധിച്ചു. 100 ശതമാനം സിസിടിവി കവറേജ് ഉള്ള ആദ്യത്തെ നഗരമായി പാലക്കാട് മാറാന്‍ പോവുകയാണ്. ഇത്തരത്തിലുള്ള വികസനനേട്ടങ്ങള്‍ ഉയർത്തി പിടിച്ചുകൊണ്ടുള്ള പ്രചാരണമാണ് കൃഷ്ണകുമാറിന്റേത്

..കഴിഞ്ഞ 23 വര്‍ഷമായി ഇടതുപക്ഷത്തിന്റെ എം.പിമാരാണ് പാലക്കാടിനെ പ്രതിനിധീകരിക്കുന്നത്. എടുത്തുപറയത്തക്കതായി ഒരു വികസനവും പാലക്കാടിന് ഈ കാലയളവിൽ ഉണ്ടായിട്ടില്ല ..അതുകൊണ്ട് തന്നെ വികസനമാണ് പാലക്കാട് ബി.ജെ.പിയുടെ അജണ്ട.അത് കൊണ്ടുവരാൻ ബി ജെ പിക്കെ കഴിയൂ എന്ന് ഇപ്പോൾ പാലക്കാടിലെ ജനങ്ങൾക്കും അറിയാം

പാലക്കാട് ലോക്സഭാ മണ്ഡലം ആറ് നഗരസഭകളും 47 പഞ്ചായത്തുകളും ചേര്‍ന്നതാണ് . വള്ളുവനാടിന്റെ ഭാഗമായ പട്ടാമ്പിയും ഷൊര്‍ണൂരും ഒറ്റപ്പാലവും. കേരളത്തിലെ വലിയ ആദിവാസി മേഖലകളിലൊന്നായ അട്ടപ്പാടി ഉള്‍പ്പെടുന്ന മണ്ണാര്‍ക്കാട് മണ്ഡലം.

തൊട്ടടുത്ത് കോങ്ങാട് മണ്ഡലം.കേരളത്തിന്റെ രണ്ടാമത്തെ വലിയ വ്യവസായമേഖലയായ പുതുശ്ശേരി ഉള്‍പ്പെടുന്ന മലമ്പുഴ മണ്ഡലം, പാലക്കാട്. ഇവയൊക്കെ മുന്നോട്ടുവയ്ക്കുന്നത് ഒന്നിനൊന്ന് വ്യത്യസ്തമായ പ്രശ്നങ്ങളാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ തന്നെ ജോലി കിട്ടാനുള്ള തൊഴിൽ സംരംഭങ്ങളും പാലക്കാട് കൊണ്ടുവരുന്നതിന് ബി ജെ പി അധികാരത്തിൽ വരേണ്ടതുണ്ട്. തീർച്ചയായും പാലക്കാടിന്റെ രാഷ്ട്രീയ ചരിത്രം മാറ്റുന്ന ഒരു വിജയം ആയിരിക്കും ഇത്തവണ ഉണ്ടാകുന്നത് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (7 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (8 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (8 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (10 hours ago)

Malayali Vartha Recommends