Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പോരാട്ടത്തിനിറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലേക്ക് , രാഹുലിനൊപ്പം പ്രിയങ്കയും , പത്രിക നല്‍കിശേഷം റോഡ്‌ഷോ

04 APRIL 2019 07:10 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാജ്യം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പോരാട്ടത്തിനിറങ്ങുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കോഴിക്കോെട്ടത്തി. ഒപ്പം സഹോദരിയും എ.െഎ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും എത്തിയിട്ടുണ്ട്. നേരത്തേ 8.50ന് ഡല്‍ഹിയില്‍ നിന്ന് പ്രിയങ്ക കരിപ്പൂരിലെത്തിയിരുന്നു. അസം പര്യടനം കഴിഞ്ഞ് 9.10ന് രാഹുലും കരിപ്പൂരില്‍ എത്തി.

എ.െഎ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, െക.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവരടക്കമുള്ള നേതാക്കള്‍ വിമാനത്താവളത്തില്‍ ഇരുവരെയും സ്വീകരിച്ചു. ഒമ്പതര മണിയോടെ റോഡ് മാര്‍ഗം കോഴിക്കോട്ടേക്ക് തിരിച്ചു. ഇതിനിടയില്‍ കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യാനും രാഹുല്‍ സമയം കണ്ടെത്തി. നിരവധി പ്രവര്‍ത്തകര്‍ ആഭ്യന്തര ടെര്‍മിനലിനരികെ രാഹുലിനെ അഭിവാദ്യം ചെയ്യാനും കാണാനുമെത്തിയിരുന്നു.

കോഴിക്കോട് വെസ്റ്റ്ഹില്ലിലെ പി.ഡബ്ല്യു.ഡി ഗെസ്റ്റ്ഹൗസില്‍ 10.15ഓടെ എത്തിയ രാഹുലിനും സംഘത്തിനും കനത്ത സുരക്ഷയാണ് സ്െപഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്.പി.ജി) നേതൃത്വത്തില്‍ പൊലീസ് ഒരുക്കിയത്. വിമാനത്താവളത്തില്‍നിന്ന് ഗെസ്റ്റ്ഹൗസില്‍ എത്തുന്നതുവരെ വഴിയരികില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാകയുമായി യു.ഡി.എഫ് പ്രവര്‍ത്തകര്‍ അണിനിരന്നു.
21 കോണ്‍ഗ്രസ് നേതാക്കള്‍ക്കാണ് ഗെസ്റ്റ്ഹൗസില്‍ പ്രവേശനം അനുവദിച്ചത്. വയനാട്ടിലെ സ്ഥിതിഗതികള്‍ രാഹുല്‍ നേതാക്കളുമായി അനൗപചാരികമായി സംസാരിച്ചു. ഐ.ജി എം.ആര്‍. അജിത്ത് കുമാറും സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പൊലീസ് സുരക്ഷക്ക് നേതൃത്വം നല്‍കി. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് രാഹുല്‍ കല്‍പറ്റക്ക് തിരിക്കും.


രാവിലെ പത്തോടെ കല്‍പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇറങ്ങും. ഇവിടുന്ന് 400 മീറ്റര്‍ മാത്രമാണ് പത്രിക കൊടുക്കുന്ന വയനാട് കലക്ടറേറ്റിലേക്കുള്ള ദൂരം. കല്‍പറ്റ ടൗണില്‍ റോഡ് ഷോ നടത്തിയാണ് രാഹുല്‍ പത്രിക നല്‍കാനെത്തുക എന്നാണ് സൂചന. സന്ദര്‍ശന ഭാഗമായി കനത്ത സുരക്ഷയാണ് കല്‍പറ്റയിലും പരിസരങ്ങളിലും ഒരുക്കിയിരിക്കുന്നത്. എസ്.പി.ജി നേരിട്ടാണ് സുരക്ഷയും മറ്റും കാര്യങ്ങളും നിയന്ത്രിക്കുന്നത്

എസ്.പി.ജി എ.ഐ.ജി ഗുര്‍മീത് ഡോറ്‌ജെയുടെ നേതൃത്വത്തിലുള്ള നൂറോളം പേരടങ്ങുന്ന സംഘം ഇതിനായി വയനാട്ടിലെത്തിയിട്ടുണ്ട്. കൂടാതെ, പൊലീസിന്റെ വന്‍പടയും സുരക്ഷയൊരുക്കും. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് രാഹുലിന്റെ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പത്രിക സമര്‍പ്പണത്തിന് എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ അനുഗമിക്കും.

രാഹുല്‍ ഗാന്ധിയോടൊപ്പം നാലു പേര്‍ക്ക് മാത്രമേ കലക്ടറുടെ ചേംബറിലേക്ക് കയറാന്‍ അനുമതിയുള്ളൂ. മാധ്യമപ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണമുണ്ട്. പരമാവധി 10 മിനിറ്റിനകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യാഴാഴ്ച കലക്ടറേറ്റ് കോമ്പൗണ്ടിനകത്ത് ജീവനക്കാരുടേത് ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

നോമിനേഷന്‍ കൊടുത്തതിനു ശേഷം രാഹുല്‍ സമീപത്തെ ഏതെങ്കിലും ഓഡിറ്റോറിയത്തില്‍ മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി ആശയവിനിമയം നടത്തും. രാഹുലിന്റെ സന്ദര്‍ശന പരിപാടി തീരുമാനിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുകുള്‍ വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ബുധനാഴ്ച കല്‍പറ്റയിലെത്തും. ഡി.സി.സി ഓഫിസില്‍ നടക്കുന്ന ചര്‍ച്ചക്കു ശേഷമേ പത്രിക സമര്‍പ്പണവും അതിനോട് അനുബന്ധിച്ചുള്ള പരിപാടികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരൂ. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends