Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീണതോടെ ദക്ഷിണേന്ത്യയില്‍ തരംഗമാകാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വയനാട്ടില്‍ പറന്നിറങ്ങി... തെക്കേയിന്ത്യയില്‍ നിന്ന് 50തോളം സീറ്റുകള്‍ ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍ 

04 APRIL 2019 02:59 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് കോട്ടകളില്‍ വിള്ളല്‍ വീണതോടെ ദക്ഷിണേന്ത്യയില്‍ തരംഗമാകാന്‍ പാര്‍ട്ടി അധ്യക്ഷന്‍ വയനാട്ടില്‍ പറന്നിറങ്ങി... കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് കൊടുക്കാറ്റ് സൃഷ്ടിക്കുകയാണ് രാഹുലിന്റെ വയനാടന്‍ അങ്കത്തിന്റെ ലക്ഷ്യം. തെന്നിന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിന്റെയും അവരുടെ മുന്നണികളിലുള്ളവരുടെയും മാത്രമല്ല മറ്റ് പാര്‍ട്ടികളുടെയും മുന്നണികളുടെയും വോട്ട് സമാഹരിക്കാനാകും എന്ന ഉറച്ച വിശ്വാസത്തിലാണ് എ.ഐ.സി.സി നേതൃത്വം. എച്ച്.ഡി ദേവഗൗഡയ്ക്ക് ശേഷം തെക്കേ ഇന്ത്യയില്‍ നിന്നൊരു പ്രധാനമന്ത്രി ഉണ്ടായിട്ടില്ല. 

2009ല്‍ 444 എം.പിമാരുണ്ടായിരുന്ന കോണ്‍ഗ്രസ് 2014ല്‍ 45ലേക്ക് കൂപ്പ് കുത്തിയിരുന്നു. ആ 45ല്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. അതുകൊണ്ടാണ് രാഹുല്‍ ഇവിടെ നിന്ന് മത്സരിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഉള്‍പ്പെടെ തുടക്കംമുതലേ ആവശ്യപ്പെട്ടത്. കേരളത്തില്‍ കോണ്‍ഗ്രസിനും അവരുടെ മുന്നണിയായ യു.ഡി.എഫിനും വ്യക്തമായ മുന്‍തൂക്കം തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് വിവിധ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പ്രവചിച്ചിരുന്നു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണ് ജനതാദള്‍ ഭരിക്കുന്നത്. ബി.ജെ.പിയുടെ കോട്ടയായ ബെല്ലാരി ഉള്‍പ്പെടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ച് പിടിക്കാനായി. അവിടെയും കോണ്‍ഗ്രസിനും മുന്നണിക്കും വ്യക്തമായ ആധിപത്യം ഉറപ്പിക്കാനാകുമെന്ന കണക്കൂട്ടലിലാണ് നേതാക്കള്‍.

തമിഴ്‌നാട്ടില്‍ എഡി.എം.കെ കോണ്‍ഗ്രസിനെ എല്ലാവിധത്തിലും സഹായിക്കുകയാണ്. രാഹുല്‍പ്രധാനമന്ത്രിയാകണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന്‍ ആദ്യമേ ആവശ്യപ്പെട്ടു. കാര്‍ത്തി ചിദംബരത്തിനായി ശിവഗംഗ സീറ്റില്‍ വരെ അവര്‍ വീട്ട് വീഴ്ച ചെയ്തു. സര്‍ക്കാരിനെതിരായ വികാരം അവിടെ ശക്തമാണ്. 18 നിയമസഭാ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പും തമിഴ്‌നാട്ടില്‍ നടക്കുന്നുണ്ട്. എ.ഐ.ഡി.എം.കെ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കണമെങ്കില്‍ 12 സീറ്റില്‍ വിജയിക്കണം. അതിനാല്‍ തമിഴ്‌നാട്ടിലേത് ഇരട്ടപ്പോരാട്ടമാണ്. വിജയിച്ചാല്‍ സംസ്ഥാന ഭരണത്തില്‍ കോണ്‍ഗ്രസിന് പങ്കാളിയാകാം. അതിനൊപ്പം കേന്ദ്രത്തില്‍ വ്യക്തമായ ഭൂരിപക്ഷത്തിനുള്ള എം.പിമാരെയും ലഭിക്കും. 39 ലോക്‌സഭാ സീറ്റുകളാണുള്ളത്. അതില്‍ 20 എണ്ണം ലഭിച്ചാല്‍ തന്നെ വലിയ നേട്ടമാണ്. 

കേരളത്തിലെ 20 സീറ്റുകളില്‍ 16 എണ്ണം വരെ യു.ഡി.എഫിന് ലഭിക്കുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിലെ 28 സീറ്റുകളില്‍ പതിനഞ്ചിലധികം വിജയപ്രതീക്ഷയുളളതാണ്. തെലങ്കാനയില്‍ വലിയ പ്രതീക്ഷയില്ല. എങ്കിലും 17 സീറ്റില്‍ അഞ്ചെണ്ണെങ്കിലും കിട്ടിയാല്‍ തന്നെ വലിയ നേട്ടമാണ്. ആന്ധ്രയില്‍ 25 സീറ്റില്‍ ഒന്നുപോലും കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ലഭിച്ചില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്കാണ് ഇവിടെ ചുമതല. അതിനാല്‍ കുറച്ച് സീറ്റുകളെങ്കിലും ലഭിക്കുമെന്നാണ് കരുതുന്നത്. മാത്രമല്ല ടി.ആര്‍.എസ് കോണ്‍ഗ്രസ് അടങ്ങുന്ന വിശാല സഖ്യത്തിനൊപ്പമാണ്. പുതിച്ചേരിയിലെ ഒരു സീറ്റ് കോണ്‍ഗ്രസിന്റെ ഉറപ്പായ മണ്ഡലമാണ്. അങ്ങനെ നോക്കുമ്പോള്‍ അന്‍പതിലധികം സീറ്റ് കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും തെക്കേഇന്ത്യയില്‍ നിന്ന് നേടാനാകും. വടക്ക് വിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസും സഖ്യകക്ഷികളും 250 തോളം സീറ്റുകള്‍ നേടിയാല്‍ അധികാരത്തില്‍ നിഷ്പ്രയാസം എത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends