Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയാനുള്ള നീക്കംനടത്തിയ പിണറായി സര്‍ക്കാരിന്റെ ശ്രമം പാഴായി, സുരേന്ദ്രന്‍ ഇന്ന് പുതിയ പത്രിക നല്‍കി

04 APRIL 2019 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പത്തനംതിട്ടയിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ നാമനിര്‍ദ്ദേശ പത്രിക തള്ളിക്കളയാനുള്ള നീക്കംനടത്തിയ പിണറായി സര്‍ക്കാരിന്റെ ശ്രമം പാഴായി. സുരേന്ദ്രന്‍ ഇന്ന് പുതിയ പത്രിക നല്‍കി. അഭിഭാഷകന്‍ മുഖേനെയാണ് ജില്ലാ കളക്ടര്‍ക്ക് പുതിയ പത്രിക നല്‍കിയത്. ഇതോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ പുതിയ ഊര്‍ജ്ജത്തിലായി. പുതിയ സത്യവാങ്മൂലത്തില്‍ തനിക്കെതിരെ 240 കേസുകളുണ്ടെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ 20 കേസുകള്‍ ഉണ്ടെന്നാണ് പറഞ്ഞത്. തുടര്‍ന്ന് 243 കേസുകള്‍ സുരേന്ദ്രനെതിരെ നിലവിലുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയായിരുന്നു. ഇത് രാഷ്ട്രീയമായി സുരേന്ദ്രനെ നേരിടാനുള്ളകരുത്തില്ലാത്തതിനാല്‍ സി.പി.എമ്മും സര്‍ക്കാരും നടത്തിയ ഒത്തുകളിയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇക്കാര്യം അവര്‍ പ്രചരണ ആയുധമാക്കുകയാണ്. 

തനിക്ക് ലഭിച്ച സമന്‍സുകളുടെയും വാറന്‍ഡുകളുടെയും അടിസ്ഥാനത്തിലാണ് 20 കേസുകള്‍ എന്ന് ആദ്യത്തെ പത്രികയില്‍ വ്യക്തമാക്കിയതെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കി. മറ്റ് കേസുകളെ കുറിച്ച് അറിയില്ലെന്നായിരുന്നു. പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായി പോയ എന്നെ അറസ്റ്റ് ചെയ്ത ശേഷം ഒരു ദിവസം തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസെടുത്തിട്ടുണ്ടെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ജയിലില്‍ അടച്ച ശേഷം മുമ്പുണ്ടായിരുന്ന കേസുകളെല്ലാം പെട്ടെന്ന് പൊടിതട്ടിയെടുത്തു. ആ കേസുകളില്‍ പലതും പുറത്തു വന്നത് കഴിഞ്ഞദിവസമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. മാര്‍ച്ച് മുപ്പതിനാണ് സുരേന്ദ്രന്‍ ആദ്യം പത്രിക നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ സത്യവാങ്മൂലം കാരണം പത്രിക തള്ളുമെന്ന് ഉറപ്പായതോടെയാണ് വീണ്ടും പുതിയത് സമര്‍പ്പിച്ചത്. 

ശബരിമല യുവതീപ്രവേശനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് കെ.സുരേന്ദ്രന്‍ പത്തനംതിട്ടയിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ ആവേശമായത്. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന യാഥാസ്ഥിതിക ഹിന്ദുക്കളും പാര്‍ട്ടിഭേദമന്യേ സുരേന്ദ്രനെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി കണക്ക്കൂട്ടുന്നത്. നിയമസഭാ മണ്ഡലം കണ്‍വെന്‍ഷനുകളില്‍ വലിയ സ്വീകരണമാണ് സുരേന്ദ്രന് ലഭിക്കുന്നത്. കഴിഞ്ഞ തവണ മത്സരിച്ച എം.ടി രമേശിന് ഒന്നരലക്ഷത്തിലധികം വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അതില്‍ കൂടുതല്‍ നേടുകയല്ല, മണ്ഡലം തിരിച്ച് പിടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. നിലയ്ക്കലില്‍ നിന്ന് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തതില്‍ എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള ഹൈന്ദവ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. അതും തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ബി.ജെ.പി കരുതുന്നു. 

യു.ഡി.എഫിന് അനുകൂലമായ മണ്ഡലമാണ് പത്തനംതിട്ട. കഴിഞ്ഞ രണ്ട് തവണ കോണ്‍ഗ്രസിലെ ആന്റോ ആന്റണിയാണ് വിജയിച്ചത്. എന്നാല്‍ സിറ്റിംഗ് എം.പിക്കെതിരെ ഡി.സി.സി നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യനും ആന്റോയ്ക്ക് എതാരാണെന്നാണ് സൂചന. മാര്‍ത്തോമാസഭയ്ക്ക് വ്യക്തമായ ആധിപത്യമുളള മണ്ഡലമാണ്. കുര്യനും മാര്‍ത്തോമാസഭയും നല്ല ബന്ധത്തിലാണ്. അതൊക്കെ ആന്റോയ്ക്ക് വിനയാകുമോ എന്ന് കാത്തിരുന്ന് കാണാം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ്ജ് ഓര്‍ത്തോഡക്‌സ് സഭ ജനറല്‍ സെക്രട്ടറിയുടെ ഭാര്യയാണ്. സഭാ പിന്തുണയും പാര്‍ട്ടി പിന്തുണയും കൂടിയാകുമ്പോള്‍ ജയിച്ച് കയറാമെന്നാണ് സി.പി.എം കണക്ക് കൂട്ടുന്നത്. എല്ലാവരും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ഇത്തവണ മൂന്ന് മുന്നണികളും ത്രിശങ്കുവിലാണ്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends