മാവോയിസ്റ്റ് അനുഭാവികള്‍ തലസ്ഥാനത്തെ ഒരു ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് സംഘം ചേരുന്നതായി റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളെ സഹായിക്കുന്ന അനുഭാവികള്‍ തലസ്ഥാനത്തെ ഒര ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചുള്ള വിവരം സംസ്ഥാന പോലീസിന് പുറമേ തമിഴ്‌നാട് പോലീസും സര്‍ക്കാരിന് നല്‍കിയതായാണ് സൂചന. ഈ മാസം നടന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ പങ്കെടുത്ത ചില പ്രതിനിധികളെ തമിഴ്‌നാട് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമായ ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവിടെയെത്തി രഹസ്യമായി നിരീക്ഷിച്ചിരുന്നു. ഇതിലെ ഒരു \'ബുദ്ധി ജീവിയുടെ സാന്നിധ്യത്തില്‍ നഗരത്തിലെ ഒരു ഹോസ്റ്റലില്‍ ഏതാനും പേര്‍ ഒത്തുചേര്‍ന്നു മാവോയിസ്റ്റ് അനുകൂല പ്രചാരണം ശക്തമാക്കാന്‍ തീരുമാനിച്ചതായാണ് ക്യൂ റിപ്പോര്‍ട്ട് ചെയ്തത്.
ആറ്റിങ്ങല്‍ കല്ലമ്പലത്തിനു സമീപം താമസിക്കുന്ന ഒരു സ്ത്രീയും പുരുഷനും രഹസ്യാന്വേഷണ ഏജന്‍സികളുടെ ശക്തമായ നിരീക്ഷണത്തിലാണ്. മുന്‍പു ചില ഇടതു തീവ്രവാദ സംഘടനകളില്‍ സജീവമായിരുന്ന ഇരുവരും ഇപ്പോള്‍ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ കാര്യമായി ഇടപെടുന്നതായാണു സൂചന. അഞ്ചു മാസം മുന്‍പു ഛത്തീസ്ഗഡില്‍ നിന്ന് ഒരാള്‍ ഇവരെ കാണാന്‍ എത്തിയിരുന്നു. പിന്നീട് ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് വഴിയില്‍ നിന്നു കിട്ടിയതു പൊലീസിനു ലഭിച്ചു. തുടര്‍ന്നു ഛത്തീസ്ഗഡ് പൊലീസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തില്‍ കാര്‍ഡ് ഉടമയുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ചു വ്യക്തമായ വിവരം കേരള പൊലീസിനു ലഭിച്ചത്.
രഹസ്യയോഗം ചേര്‍ന്നത് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ സുരക്ഷാ കാരണത്താല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ ഉന്നത ഉദ്യോഗസ്ഥര്‍ വിസമ്മതിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ നഗരത്തില്‍ സുരക്ഷാ സംവിധാനവും നിരീക്ഷണവും പൊലീസ് ശക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha