ഹാപ്പി കെഎസ്ആര്‍ടിസി... കേരളത്തിന് കേന്ദ്രത്തിന്റെ പുതുവര്‍ഷ സമ്മാനമായി 400 ലോ ഫ്‌ളോര്‍ ബസുകള്‍

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ മികച്ച യാത്രാ സൗകര്യം അനുവദിക്കാന്‍ കഴിയാത്ത കേരളാ സര്‍ക്കാരിന് കേന്ദ്രത്തിന്റെ വക പുതുവത്സര സമ്മാനം. 400 ലോ ഫ്‌ളോര്‍ ബസുകളാണ് കേന്ദ്രത്തിന്റെ വക സമ്മാനമായി നല്‍കുന്നത്. 110 എസി ബസുകളും 290 നോണ്‍ എസി ബസുകളുമാണു കേരളത്തിന് അനുവദിച്ചിട്ടുള്ളത്. ആദ്യഘട്ടമായി 40 എസി ബസുകള്‍ അടുത്ത മാസം പകുതിയോടെ ലഭിക്കും.
നഗര പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു ബസുകള്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. 196 കോടി രൂപ ചെലവു വരുന്ന പദ്ധതിയില്‍ 40 കോടി രൂപയാണു സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം. രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. 400 ബസുകളും അടുത്ത മാസം തന്നെ ലഭിക്കും.
ജില്ലകളെ അഞ്ചു ക്ലസ്റ്ററുകളാക്കി തിരിച്ചാണു പുതിയ ബസുകള്‍ സര്‍വീസ് നടത്തുക. ബസുകളില്‍ കുറച്ചെണ്ണം ദീര്‍ഘദൂര സര്‍വീസുകളാക്കാന്‍ അനുമതി തേടിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha