അണ്‍ഹാപ്പി ന്യൂ ഇയര്‍... ബിഎസ്എന്‍എല്ലിന്റെ ഇരുട്ടടി; എല്ലാ സ്‌പെഷ്യല്‍ ഓഫറുകളും റദാക്കി

പുതുവത്സരത്തിന് ഒരു മെസേജെങ്കിലും അയക്കാത്തവര്‍ ആരുമില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് ബിഎസ്എന്‍എല്ലിന്റെ ഇരുട്ടടി. ഒറ്റ രാത്രി കൊണ്ട് വാലിഡിറ്റിയുള്ള പത്യേക താരിഫ് വൗച്ചറുകള്‍ എല്ലാം റദാക്കിയാണ് പുതുവത്സര സമ്മാനം ബിഎസ്എന്‍എല്‍ നല്‍കിയിരിക്കുന്നത്. മെസേജ് ഓഫര്‍, നെറ്റ് ഓഫര്‍, പ്രത്യേക താരിഫ് വൗച്ചറായ 135 ഓഫര്‍, അണ്‍ലിമിറ്റഡ് കോള്‍ ഓഫര്‍ തുടങ്ങിയ പ്രത്യേക താരിഫ് വൗച്ചറുകള്‍ എല്ലാം തന്നെ ഒറ്റ രാത്രി കൊണ്ട് റദ്ദായിട്ടുണ്ട്. തങ്ങളുടെ വാലിഡിറ്റിയുള്ള ഓഫറുകള്‍ റദ്ദായ വിവരം ഇന്നു രാവിലെയാണ് ഉപയോക്താക്കള്‍ അറിയുന്നത്.
എന്താണ് ഇതിന്റെ കാരണമെന്ന് അറിയാന്‍ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെട്ടാല്‍ കോള്‍ ഡിസ്‌കണക്ടാകുകയാണ്. 30 ദിവസത്തെ വാലിഡിറ്റിയുള്ള ഓഫറുകള്‍ പോലും ഒരു ദിവസം കൊണ്ട് റദ്ദാക്കി കളഞ്ഞിട്ടുണ്ട്്. 135 രൂപയുടെ സ്‌പെഷ്യല്‍ താരിഫ് വൗച്ചറിന് ഒരു മാസം കാലയളവിന്‍ 335 മിനിറ്റ് ഏത് നെറ്റ് വര്‍ക്കിലേയ്ക്കും സംസാരസമയം ലഭിച്ചിരുന്നു. ഇന്നലെ രാവിലെ ഈ ഓഫര്‍ ചെയ്തവരുടേതു പോലും റദ്ദാക്കിയിട്ടുണ്ട്. പ്രധാന ബാലന്‍സ് അക്കൗണ്ടില്‍ നിന്ന് പണം കുറഞ്ഞു വന്നപ്പോഴാണ് പലരും തങ്ങള്‍ ചെയ്ത ഓഫറുകള്‍ റദ്ദായ വിവരം അറിയുന്നത്.
ബാലസ് ചെക്കു ചെയ്യുമ്പോഴും നെറ്റ് വര്‍ക്ക് തകരാണെന്നു കാണിക്കുന്നു. അടുത്തിടെ ബിഎസ്എന്‍എല്ലിന്റെ സേവനം സംബന്ധിച്ച് വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നത്.
വിളിച്ചു കൊണ്ടിരിക്കുമ്പോള്‍ കോള്‍ ഡിസ്‌കണക്ടാവുക, അപരിചിത കോളുകള്‍ കയറി വരിക, പരിധിക്ക് പുറത്താകുക തുടങ്ങിയ തകരാറുകള്‍ വ്യാപകമായിരുന്നു. ടവറിനു ചുവട്ടില്‍ നിന്നാലും ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ പരിധിക്കു പുറത്താണെന്നും സ്വിച്ച് ഓഫ് ആണെന്നും കോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയു ന്നില്ലെന്നും തിരക്കിലാണെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കായി വിളിക്കുമ്പോള്‍ തിരക്കിലാണെന്നു മറുപടി ലഭിക്കുമെങ്കിലും ഫോണിലേക്ക് കോള്‍ എത്തുകപോലും ചെയ്യാറില്ല. ഇതിനിടെയാണ് ഉപയോക്താക്കളുടെ പണം നഷ്ടപ്പെടുത്തി വാലിഡിറ്റിയുള്ള ഓഫറുകള്‍ റദ്ദായിരിക്കുന്നത്.
അതേസമയം ഉത്സവകാലത്ത് പ്രത്യേക ഓഫറുകള്‍ ലഭിക്കില്ലെന്നാണ് ബിഎസ്എന്‍എല്‍ അധികൃതരുടെ വിശദീകരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha