ടോമിന്‍ ജെ.തച്ചങ്കരിക്ക് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം; ആഭ്യന്തരവകുപ്പിന്റേയും ചീഫ് സെക്രട്ടറിയുടേയും എതിര്‍പ്പ് അവഗണിച്ചാണ് സ്ഥാനക്കയറ്റം

അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതിന്റെ പേരിലും അനധികൃത സ്വത്ത് സമ്പാദന കേസിലുംപെട്ട ടോമിന്‍ ജെ.തച്ചങ്കരിയെ എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കി. തച്ചങ്കരിക്ക് പുറമേ ഐ.ജി ഷേക്ക് ദര്‍വേസ് സാഹിബും എ.ഡി.ജി.പിയാവും. ആഭ്യന്തരവകുപ്പിന്റേയും ചീഫ് സെക്രട്ടറിയുടേയും എതിര്‍പ്പ് അവഗണിച്ചാണ് തച്ചങ്കരിക്ക് സ്ഥാനക്കയറ്റം നല്‍കിയത്.
തച്ചങ്കരിയുടെ സ്ഥാനക്കയറ്റം ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പര്യം എടുത്താണ് തച്ചങ്കരിയുടെ വിഷയം മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവന്നത്. തച്ചങ്കരിയുടെ കാര്യത്തില്‍ കേന്ദ്രത്തോട് അഭിപ്രായം ചോദിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ നടപടി.
അതേസമയം തച്ചങ്കരിയുടെ സ്ഥാനക്കയറ്റത്തെ കുറിച്ച് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയുടെ അജണ്ടയില്‍ ഇക്കാര്യം ഇല്ലായിരുന്നു. മുഖ്യമന്ത്രിയാണ് തീരുമാനം എടുത്തത്. നടപടി നേരിട്ടാലും ചിലപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കേണ്ടി വരും. സ്ഥാനക്കയറ്റം നിയപരമായ നടപടിയാണെന്നും ചെന്നിത്തല വിശദീകരിച്ചു.
ഡി.ഐ.ജിമാരായ എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ്. ഹരിനാഥ് മിശ്ര, വിജയ് ശ്രീകുമാര്‍, വിജയ് സാഖറെ എന്നിവരെ ഐ.ജിമാരായി ഉയര്‍ത്താനും മന്ത്രിസഭ തീരുമാനിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha