ചലച്ചിത്ര നിര്‍മാതാവ് ടി.ഇ. വാസുദേവന്‍ അന്തരിച്ചു

പ്രഥമ ജെ.സി. ഡാനിയല്‍ പുരസ്‌ക്കാര ജേതാവും പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും വിതരണക്കാരനുമായിരുന്ന ടി.ഇ. വാസുദേവന്‍ (97) അന്തരിച്ചു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം പനമ്പള്ളി നഗറിലെ സ്വന്തം വസതിയില്‍ ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു.
1950ല്‍ ജയമാരുതി പിക്‌ചേഴ്‌സിലൂടെ നിര്‍മാണ രംഗത്തെത്തിയ അദ്ദേഹം നിര്‍മ്മിച്ച ആദ്യ ചിത്രം \'അമ്മ\'\' ആയിരുന്നു .കൊച്ചിന്‍ എക്‌സ്പ്രസ്, കണ്ണൂര്‍ ഡീലക്‌സ്, ഡെയ്ഞ്ചര്‍ ബിസ്‌കറ്റ്, ലോട്ടറി ടിക്കറ്റ്, സ്ഥാനാര്‍ഥി സാറാമ്മ, മായ, എല്ലാം നിനക്കുവേണ്ടി, മധുരപ്പതിനേഴ്, കുടുംബം ഒരു ശ്രീകോവില്‍, മൈലാഞ്ചി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി, കാവ്യമേള, ഫുട്‌ബോള്‍ ചാമ്പ്യന്‍, മണിയറ, മൈലാഞ്ചി, മറുനാട്ടില്‍ ഒരു മലയാളി, ജിമ്മി, കല്യാണ ഫോട്ടോ, പാടുന്ന പുഴ തുടങ്ങിയ അമ്പതോളം സിനിമകള്‍ മലയാളത്തില്‍ നിര്‍മിച്ചു.
തൃപ്പൂണിത്തുറയില്‍ ശങ്കരമേനോന്‍-യശോദാമ്മ ദമ്പതികളുടെ മകനായി 1917 ജൂലൈ 17നായിരുന്നു ജനനം.
940ല്‍ അസോസിയേറ്റ് പിക്‌ചേഴ്‌സ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനം ആരംഭിച്ചാണ് സിനിമാമേഖലയില്‍ പ്രവേശിക്കുന്നത്. ആദ്യകാലത്ത് ഹിന്ദി ചിത്രങ്ങള്‍ മാത്രമായിരുന്നു വിതരണം.പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രമാണ് മലയാളത്തില്‍ വിതരണത്തിനെടുത്ത ആദ്യചിത്രം.
വാസുദേവന്റെ വിതരണക്കമ്പനിയാണ് മലയാളത്തിലെ ആദ്യത്തെ കളര്‍ചിത്രമായ കണ്ടംവെച്ച കോട്ട് വിതരണം ചെയ്തത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ആയിരത്തോളം ചിത്രങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.
നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും സിനിമാസംഘടനകളുടെ മാതൃസംഘടനയായ ഫിലിം ചേംബറും കേരളത്തില്‍ തുടങ്ങിയത് ടി.ഇ. വാസുദേവന്റെ നേതൃത്വത്തിലാണ്. ഒടുവില്‍ നിര്‍മിച്ചത് എം.കൃഷ്ണന്‍ നായര്‍ സംവിധാനം ചെയ്ത കാലം മാറി കഥ മാറി എന്ന ചിത്രമാണ്.
സിനിമയുടെ പ്ലാറ്റിനം ജൂബിലി കൊണ്ടാടിയ സമയത്ത് രാഷ്ട്രം ആദരിച്ച 75 പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു വാസുദേവന്‍.
സംസ്‌കാരം ഇന്നു മൂന്നു മണിക്ക് രവിപുരം ശ്മശാനത്തില്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha