ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മോഡിക്ക് മാണിയുടെ കത്ത്

ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കെഎം മാണി പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് കത്തയച്ചു. പ്രധാനമന്ത്രിക്ക് പുതുവത്സരാശംസ നേര്‍ന്ന് കൊണ്ട് തുടങ്ങുന്ന മാണി ഇന്ത്യയുടെ മതേതരത്തെക്കുറിച്ചും രാജ്യം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും കത്തില്‍ പറയുന്നുണ്ട്. ഇന്ത്യയുടെ മതേതര പാരമ്പര്യത്തെക്കുറിച്ച് ഓര്‍മിപ്പിക്കാനും മാണി മറന്നിട്ടില്ല. 2015 കര്‍ഷക സൗഹൃദ വര്‍ഷമായി പ്രഖ്യാപിക്കണമെന്നും കത്തിലുണ്ട്. റബ്ബര്‍ ഇറക്കുമതി നയം പുനപരിശോധിക്കണം. രാജ്യത്തെ മതതീവ്രവാദികളെ നിയന്ത്രിക്കണമെന്നും മാണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഇന്ത്യയുടെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടേയെന്നും മാണി ആശംസിക്കുന്നു.
മാണിയുടെ കത്തില്‍ നിന്ന്
പ്രിയപ്പെട്ട മോഡിജീ താങ്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകള്‍. ഇന്ത്യയെ കൂടുതല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുവാന്‍ ജഗദീശ്വരന്‍ താങ്കള്‍ക്ക് ശക്തി നല്‍കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു. തിരഞ്ഞെടുപ്പ് വിജയം അറിഞ്ഞയുടനെ താങ്കള്‍ സോഷ്യല്‍ മീഡിയയില്‍ രേഖപ്പെടുത്തിയ പ്രതികണം ഞാന്‍ ഓര്‍മ്മിക്കുന്നു- നമുക്കു നല്ല നാളുകള്‍ വരുന്നു.
ഇന്ത്യ വിവിധ മതസ്ഥരും വിശ്വാസികളും വ്യത്യസ്ത താല്‍പര്യക്കാരുമായ ജനവിഭാഗങ്ങള്‍ പരസ്പര സ്‌നേഹത്തിലും സഹകരണത്തിലും കഴിയുന്ന ഒരു ജനാധിപത്യ രാഷ്ട്രമാണ്. ഒരു പ്രധാനമന്ത്രിക്ക് എല്ലാ ജനങ്ങളും ഒരുപോലെയാണ്. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രധാനമന്ത്രി അവരുടെ സ്വന്തമാണ്. ഭഗവത്ഗീതയിലെ വാക്യങ്ങളിലൊന്ന് ഞാന്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുത്തട്ടെ. \'\' മഹാമതികള്‍ എല്ലാവരും ഒരു പോലെ കാണുന്നവരാണ് - ബ്രാഹ്മണനും ചണ്ഡാളനും പശുവും നായ്ക്കുട്ടിയും അവര്‍ക്കു തുല്യം. അങ്ങയുടെ കര്‍മ്മപരിപാടികള്‍ക്ക് ഈ ഗീതാ ചൈതന്യം ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
മതേതരത്വം ഇന്ത്യയുടെ മുഖമുദ്രയാണ്. ഇഷ്ടമുള്ളമതം സ്വീകരിക്കാനും അതു പ്രചരിപ്പിക്കാനും ഇന്ത്യന്‍ ഭരണഘടനയില്‍ പൗരന്മാര്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്. നമ്മുടെ ദേശീയ നേതാക്കന്മാര്‍ വളരെ കരുതലോടെ രൂപപ്പെടുത്തിയ ഈ മതസൗഹൃദത്തിനു കോട്ടം വരുത്തുന്ന പല പ്രവണതകളും രാജ്യത്ത് രൂപപ്പെട്ടിരിക്കുകയാണ്.
തീവ്രവാദത്തിനും രാജ്യാന്താര ഗൂഢാലോചനകള്‍ക്കും എതിരെ കനത്തജാഗ്രത പുലര്‍ത്തേണ്ട ഇന്നത്തെ സാഹചര്യത്തില്‍ രാഷ്ട്രത്തിനുള്ളില്‍ മതതീവ്രവാദികള്‍ ഫണം വിടര്‍ത്തുന്നത് ആത്മഹത്യാപരമാണ്. താങ്കളുടെ ആദര്‍ശ പുരുഷനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നമുക്കു സമ്മാനിച്ച മഹത്തായ പാരമ്പര്യത്തിനു കടകവിരുദ്ധമാണിത്. അദ്ദേഹം രാഷ്ട്രത്തിന്റെ അഖണ്ഡതയും ഐക്യവും ഒന്നിപ്പിക്കാന്‍ കഠിന പ്രയത്‌നം ചെയ്ത മഹാപുരുഷനാണ്. അതു തകര്‍ക്കാനാണ് മത തീവ്രവാദികള്‍ കച്ചകെട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha