ഇത് സ്റ്റൈല്‍ വേറെ... കിടപ്പുരോഗികള്‍ക്ക് സാന്ത്വനവുമായി സന്തോഷ് പണ്ഡിറ്റിന്റെ വിഷു ഇങ്ങനെയാണ്

സ്വന്തമായ സ്റ്റൈലിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് സന്തേഷ് പണ്ഡിറ്റ്. പ്രിയതാരത്തിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. വിശേഷ ദിവസങ്ങളില്‍ സന്തോഷ് പണ്ഡിറ്റ് ചെലവഴിക്കുന്നത് പാവങ്ങളോടൊപ്പമാണ്. ആ പതിവ് ഇത്തവണയും തെറ്റിച്ചില്ല.
അട്ടപ്പാടിയിലേക്ക് സാന്ത്വനവും വിഷുകൈ നീട്ടവുമായാണ് സന്തോഷ് പണ്ഡിറ്റ് എത്തിയത്. പോഷകക്കുറവ് മൂലം ശിശു മരണമുണ്ടായതു മുതല്‍ എല്ലാ വര്‍ഷവും സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലെത്തുന്നുണ്ട്. കയ്യിലാകുന്ന സഹായവുമായാണ് ഊരുകളില്‍ പോകുന്നത്.
ഇത്തവണയും എത്തിയത് വിഷുകൈ നീട്ടവുമായാണ്. കതിരംപതി, തൂവ, ഉറിയന്‍ചാള, ചാവടിയൂര്‍ എന്നീ ഊരുകളില്‍ കിടപ്പുരോഗികളെ സന്ദര്‍ശിച്ചു. ഇവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കി. അഗളിയിലെ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ആശുപത്രി പാലിയേറ്റീവ് വിഭാഗം പ്രവര്‍ത്തകരും കൂടെയുണ്ടായിരുന്നു.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണരൂപം
പതിവു പോലെ എന്റെ വിഷു ഈ വര്‍ഷവും അട്ടപ്പാടിയിലെ പാവങ്ങളോടൊപ്പമാണേ...
ഇത്തവണ ശാരീരികമായ് തീര്‍ത്തും അവശത അനുഭവിക്കുന്ന, തീര്‍ത്തും തളര്‍ന്നു കിടക്കുന്ന നിരവധി ആളുകളെ അവരുടെ കോളനികളില്‍ പോയ് സന്ദര്‍ശിച്ചൂ.
അവര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഉടനെ തന്നെ ചില അത്യാവശ്യങ്ങള്‍ ചെറുതായ് ചെയ്തു കൊടുത്തു. അതോടൊപ്പം വിഷു ആഘോഷിക്കുവാനായ് ചില കുഞ്ഞു സഹായങ്ങളും അവര്‍ ആവശ്യപ്പെടാതെ ചെയ്തു കൊടുത്തു. ഇനിയും നിരവധി ആവശ്യങ്ങള്‍ pending. ആണേ. അത് അടുത്ത തവണ ചെയ്ത് കൊടുക്കുവാന്‍ ശ്രമിക്കും.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410 ാം റാങ്കെന്ന സുവര്‍ണ്ണ നേട്ടം സ്വന്തമാക്കിയ ശ്രീധന്യ സുരേഷിനെ സന്തോഷ് പണ്ഡിറ്റ് അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. ശ്രീധന്യയും കുടുംബവുമൊത്തുള്ള രസകരമായ വിഡിയോയും സന്തോഷ് പണ്ഡിറ്റ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ പങ്കുവച്ചു.
കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും ചുരം കയറിയാണ് വയനാട്ടില്‍ നിന്നുള്ള ഈ ആദിവാസി പെണ്‍കുട്ടി അദ്ഭുത നേട്ടം സ്വന്തമാക്കിയത്. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ രണ്ടാം പരിശ്രമത്തിലാണ് വിജയം കരസ്ഥമാക്കിയത്. പൊഴുതന ഇടിയംവയല്‍ അമ്പലക്കൊല്ലിയിലെ ദ്രവിച്ചുവീഴാറായ കൂരയില്‍ നിന്ന് രാജ്യത്തിന്റെ ഭരണയന്ത്രം തിരിക്കാനുള്ള യാത്ര ഇവിടെത്തുടങ്ങുന്നു.
കൂലിപ്പണിക്കാരായ സുരേഷിന്റെയും കമലയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെയാളാണ് ശ്രീധന്യ. സുഹൃത്തുക്കളില്‍ നിന്നു കടം വാങ്ങിയതും സുമനസ്സുകള്‍ അറിഞ്ഞു നല്‍കിയതുമായ തുകകള്‍ കൂട്ടിവച്ച 40,000 രൂപയുമായാണ് സിവില്‍ സര്‍വീസ് ഇന്റര്‍വ്യൂവിനായി ശ്രീധന്യ ഡല്‍ഹിയിലെത്തിയത്. ആ യാത്ര വെറുതെയായില്ല...
https://www.facebook.com/Malayalivartha

























