Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാം ഓക്കെയായി... എന്റെ അയ്യന്‍ എന്റെ അയ്യപ്പന്‍ പ്രസംഗത്തിന്റെ പേരിലുള്ള സുരേഷ് ഗോപിയുടെ ചട്ടലംഘനം തുടര്‍നടപടിയുണ്ടാകില്ല

15 APRIL 2019 08:08 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയം വീണ്ടും ചര്‍ച്ചയാക്കിയതാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായ സുരേഷ് ഗോപിയുടെ പ്രസംഗം. ശബരിമല പരാമര്‍ശിച്ചു സുരേഷ്‌ഗോപി തെരഞ്ഞെടുപ്പു ചട്ടലംഘനം നടത്തിയെന്ന വിഷയത്തില്‍ തുടര്‍ നടപടികളുണ്ടാകില്ലെന്നാണ് അവസാനത്തെ റിപ്പോര്‍ട്ട്. മുഖ്യതെരഞ്ഞെടുപ്പു ഓഫീസറുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നു ജില്ലാ തെരഞ്ഞെടുപ്പു ഓഫീസര്‍ ടി.വി. അനുപമയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ തീരുമാനിക്കുമെന്നു സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയും വ്യക്തമാക്കിയിരുന്നു. 

അതിനിടെ, സുരേഷ്‌ഗോപി നല്‍കിയ വിശദീകരണക്കുറിപ്പില്‍ താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല എന്നതു സ്ഥലപ്പേരാണെന്നും അയ്ന്‍ എയന്നതിനു പല അര്‍ഥങ്ങളുണ്ടെന്നും വിശദീകരിച്ചു. ശബരിമല തെരഞ്ഞെടുപ്പു വിഷയമായി ഉന്നയിക്കില്ലെന്നു പ്രസംഗത്തിന്റെ അവസാനം പറഞ്ഞതും ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതു കണക്കിലെടുത്താണു നടപടികള്‍ ഉപേക്ഷിക്കുന്നതെന്നാണു സൂചന. അതേസമയം, ശബരിമല വിഷയം തെരഞ്ഞെടുപ്പുവേദികളില്‍ ഉന്നയിക്കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നേരിട്ടു പരാമര്‍ശിച്ചില്ലെങ്കിലും മംഗലാപുരത്തും രാമനാഥപുരത്തും പ്രധാനമന്ത്രി നരേന്ദ്ര മോഡി ശബരിമലയെന്നു പേരെടുത്തു പറഞ്ഞു പ്രസംഗിച്ചിരുന്നു. ശബരിമല എന്ന പേരു പറഞ്ഞാല്‍ പോലും കേരളത്തില്‍ ജയിലിലാകുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഇതോടെ ശബരിമല വിഷയം ദേശീയതലത്തിലും ചര്‍ച്ചയായി. 

ബി.ജെ.പി പ്രകടനപത്രികയില്‍ ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുമെന്ന പ്രഖ്യാപനവും ഉള്‍പ്പെടുത്തിയിരുന്നു. ഇക്കാര്യത്തില്‍ ക്രമവിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ ദേശീയ തെരഞ്ഞെടുപ്പു കമ്മിഷനാണ് നടപടിയെടുക്കേണ്ടതെന്നും ബി.ജെ.പി. സംസ്ഥാന നേതൃത്വം വ്യക്തമാക്കി. കേരളത്തില്‍ മാത്രമായി നടപടിയെടുക്കാന്‍ കഴിയുമോ എന്നും ശ്രീധരന്‍പിള്ള ചോദിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുരേഷ്‌ഗോപി വിശദീകരണം നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനാവശ്യപ്പെട്ട് കഴിഞ്ഞ ആറിനാണ് നോട്ടീസ് നല്‍കിയത്. എല്ലാകാര്യങ്ങളും മാധ്യമങ്ങളോടു വിശദീകരിക്കേണ്ടതില്ലെന്നാണു കലക്ടറുടെ നിലപാട്.

ടിവി അനുപമയ്‌ക്കെതിരെ സുരേഷ് ഗോപിയും ബിജെപി നേതാക്കളും ശക്തമായാണ് രംഗത്ത് വന്നത്. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞത്.

താന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. എല്ലാം പാര്‍ടി പരിശോധിക്കും. നോട്ടീസിന് ഉടന്‍ മറുപടി നല്‍കും. സുരേഷ് ഗോപി ചട്ടലംഘനം നടത്തിയെന്ന കലക്ടറുടെ നിലപാട് അസംബന്ധമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മതിലില്‍ പങ്കെടുത്ത കലക്ടര്‍ പിണറായി സര്‍ക്കാരിന് ഓശാന പാടുകയാണ്. സര്‍ക്കാരിന്റെ ദത്തുപുത്രി ആകാന്‍ ശ്രമിക്കുകയാണ് കലക്ടര്‍.

ശബരിമല വിഷയം ബിജെപിയുടെ പ്രചാരണ വിഷയംതന്നെയാണ്. കലക്ടറോ കമീഷണറോ തടയാന്‍ ശ്രമിച്ചാലും തങ്ങളത് ജനമധ്യത്തില്‍ ഉയര്‍ത്തുമെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

തൃശൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശബരിമല അയ്യപ്പന്റെ പേരില്‍ വോട്ട് ചോദിച്ചതിന് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ടി വി അനുപമ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നോട്ടീസ് നല്‍കിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends