Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൗക്കീദാര്‍ ചോര്‍ഹെ ഇനിയില്ല... കാവല്‍ക്കാരന്‍ കള്ളനെന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ്; മോദി തെറ്റ് ചെയ്‌തെന്ന് കോടതി പറഞ്ഞിട്ടില്ലത്രെ

15 APRIL 2019 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

രാഹുല്‍ ഗാന്ധിയുടെ പ്രശസ്തമായ കാവല്‍ക്കാരന്‍ കള്ളനെന്ന പ്രയോഗത്തിന് കനത്ത തിരിച്ചടി. റാഫേല്‍ വിവാദത്തില്‍ ബിജെപി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതി നോട്ടീസ് അയച്ചു. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം.

സുപ്രീംകോടതി നോട്ടീസ് അനുസരിച്ച് ഏപ്രില്‍ 22ന് മുമ്പ് രാഹുല്‍ മറുപടി നല്‍കണം. ഏപ്രില്‍ 22നാണ് വീണ്ടും ഹര്‍ജി പരിഗണിക്കുക. രാഹുല്‍ പറഞ്ഞ തരത്തില്‍ ഒരു പരാമര്‍ശം കോടതി നടത്തിയിട്ടില്ലെന്നും രേഖകള്‍ പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക മാത്രമാണു ചെയ്തതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.

റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും വിശദീകരണം തേടാന്‍ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്. കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമര്‍ശം. 

ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ഇതിനു എതിരെ കോടതിയെ സമീപിച്ചത്. പറയാത്ത കാര്യം രാഹുല്‍ കോടതിയുടെ പേരില്‍ കെട്ടി വയ്ക്കുന്നതായി മീനാക്ഷി ലേഖിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് എതിരെ സുപ്രീം കോടതി പരാമര്‍ശമൊന്നും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നെ ഏതു സാഹചര്യത്തിലാണ് പ്രസംഗമെന്നു രാഹുല്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

രാഹുല്‍ ഗാന്ധിയുടെ കാവല്‍ക്കാരന്‍ കള്ളനാണെന്ന പരിഹാസത്തിന് എതിരെ മുംബൈ നഗരത്തിലെ സെക്യൂരിറ്റി ഗാര്‍ഡുകളുടെ അസോസിയേഷനും പൊലീസില്‍ പരാതിനല്‍കിയിരുന്നു. പ്രധനമന്ത്രി നരേന്ദ്ര മോദിയെയാണ് രാഹുല്‍ ഗാന്ധി കാവല്‍ക്കാരന്‍ കള്ളനാണെന്ന് അര്‍ഥംവരുന്ന 'ചൗകിദാര്‍ ചോര്‍ഹെ' എന്ന് വിളിച്ചത്.

എന്നാല്‍, ഈ പ്രയോഗം കാവല്‍ക്കാരായ തങ്ങളെ അപമാനിക്കുന്നതാണെന്ന് മഹാരാഷ്ട്ര രാജ്യസുരക്ഷ രക്ഷാ യൂനിയന്‍ പരാതിപ്പെട്ടു. ബാന്ദ്രകുര്‍ള കോംപ്ലക്‌സ് പൊലീസിലാണ് പരാതി നല്‍കിയത്. ദിവസങ്ങള്‍ക്കുമുമ്ബ് മുംബൈ എം.എം.ആര്‍.ഡി.എ മൈതാനത്ത് നടന്ന കോണ്‍ഗ്രസ് റാലിയില്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് രാഹുല്‍ ഗാന്ധി ആക്ഷേപിച്ചതായാണ് പരാതി.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കാവല്‍ക്കാരന്‍ കള്ളനാണെന്ന ആരോപണം ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധി പലതവണയാണ് രംഗത്തെത്തിയത്. കാവല്‍ക്കാരന്‍ നൂറുശതമാനവും കള്ളനാണ്. രാജ്യത്തെ എല്ലാ കള്ളന്‍മാരുടെയും പേര് മോദി എന്നാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു. കോലാറിലും ചിത്രദുര്‍ഗയിലും നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിക്കും ബി.ജെ.പി.ക്കുമെതിരേ രൂക്ഷമായ വിമര്‍ശനമാണ് രാഹുല്‍ നടത്തിയത്. എനിക്കുള്ള ഒരു ചോദ്യമിതാണ്. എന്തുകൊണ്ടാണ് രാജ്യത്തെ എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്ന പേരുവന്നത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... ഇനിയെത്ര മോദിമാര്‍ വരുമെന്ന് നമുക്കറിയില്ല എന്നുമാണ് രാഹുല്‍ഗാന്ധി പരിഹസിച്ചത്. 

റഫാല്‍ യുദ്ധവിമാന ഇടപാടില്‍നിന്ന് കാവല്‍ക്കാരന്‍ നൂറുശതമാനവും കള്ളനാണെന്ന് വ്യക്തമായിരിക്കുകയാണ്. അനില്‍ അംബാനിക്ക് 30,000 കോടി രൂപയാണ് സമ്മാനിച്ചത്. രാജ്യത്തുനിന്ന് 30,000 കോടി മോഷ്ടിച്ച് കള്ളനായ സുഹൃത്തിന് നല്‍കി.

പ്രധാനമന്ത്രി കര്‍ഷകരെക്കുറിച്ചോ തൊഴിലില്ലാത്തവരെക്കുറിച്ചോ ഒന്നും സംസാരിക്കുന്നില്ല. കള്ളം മാത്രമാണ് പറയുന്നത്. എന്നാല്‍ ഞങ്ങള്‍ കള്ളം പറയില്ലെന്നുമാണ് രാഹുല്‍ പറഞ്ഞത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (13 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (16 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (16 hours ago)

Malayali Vartha Recommends