പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും ആളില്ലാത്ത സ്ഥാനാര്‍ഥിക്ക് 38%, ശരണം വിളിക്കാന്‍ മാത്രം ആളുളള സ്ഥാനാര്‍ഥിക്ക് 37%, നവോത്ഥാന നായികയ്ക്ക് വെറും 20% ബാക്കി സകല അലവലാതികള്‍ക്കും നോട്ടയ്ക്കും കൂടി 5% ; സര്‍വ്വേഫലത്തില്‍ ആഞ്ഞടിച്ച് അഡ്വ ജയശങ്കര്‍

മലയാളത്തിലെ പ്രമുഖ ചാനല്‍ അടുത്തിടെ നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വേയില്‍ പത്തനംതിട്ട മണ്ഡലത്തില്‍ സി.പി.എം വളരെയേറെ പിന്നിലാണെന്ന വിവരം പുറത്ത് വിട്ടിരുന്നു. എന്നാല്‍ സര്‍വ്വേ ഫലത്തെ തീര്‍ത്തും അവഗണിച്ചു കൊണ്ട് സി.പി.എം സ്ഥാനാര്‍ത്ഥി 75,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ കുറിപ്പെഴുതിയിരിക്കയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.ജയശങ്കര്‍.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഹൃത്തുക്കളേ, സഖാക്കളേ, നവോത്ഥാന വിശ്വാസം മുറുകെ പിടിക്കുന്ന പത്തനംതിട്ട മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടര്‍മാരേ, നിങ്ങള്‍ ഒരു കാരണവശാലും ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ പറയുന്നത് വിശ്വസിക്കരുത്. ഇവിടെ ഞാനാണ് ജയിക്കാന്‍ പോകുന്നത്; 75,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെ.
ഉത്തര്‍പ്രദേശില്‍ ആജ്തക് ചാനലിനെ വച്ചു കളിച്ച കളിയാണ് ബിജെപി പത്തനംതിട്ടയില്‍ ഏഷ്യാനെറ്റിനെ വച്ചു കളിക്കാന്‍ ശ്രമിക്കുന്നത്. അവരുടെ ഉഡായിപ്പ് ഇവിടെ വിലപ്പോവില്ല. ഇത് യുപിയല്ല, ബിഹാറല്ല, ആന്ധ്രയോ തെലങ്കാനയോ അല്ല. കേരളമാണ്. പത്തര മാറ്റുളള പത്തനംതിട്ടയാണ്. ഇവിടെ പരിശുദ്ധ കാതോലിക്കാ ബാവയുടെ പിന്തുണയും പാവങ്ങളുടെ പാര്‍ട്ടി ചിഹ്നവുമുളള സ്ഥാനാര്‍ഥി മാത്രമേ ജയിക്കത്തൊളളൂ.
പോസ്റ്റര്‍ ഒട്ടിക്കാനും ചുമരെഴുതാനും ആളില്ലാത്ത സ്ഥാനാര്‍ഥിക്ക് 38%, ശരണം വിളിക്കാന്‍ മാത്രം ആളുളള സ്ഥാനാര്‍ഥിക്ക് 37%, നവോത്ഥാന നായികയ്ക്ക് വെറും 20% ബാക്കി സകല അലവലാതികള്‍ക്കും നോട്ടയ്ക്കും കൂടി 5% എന്നാണ് ഏഷ്യാനെറ്റിന്റെ പ്രവചനം. ഇങ്ങനെയൊരു അസംബന്ധം മനോരമയോ മാതൃഭൂമിയോ പോലും പറയത്തില്ല. ഏഷ്യാനെറ്റിന്റെ സാമ്രാജ്യത്വ- ഫാസിസ്റ്റ് അജണ്ട പകല്‍ പോലെ വ്യക്തമാണ്.
ദുഷ്പ്രചരണം ഒരാളും വിശ്വസിക്കത്തില്ല. ഏപ്രില്‍ 23ന് എല്ലാ പുരോഗമന ജനാധിപത്യ നവോത്ഥാന വിശ്വാസികളും ചുറ്റിക അരിവാള്‍ നക്ഷത്രം അടയാളത്തില്‍ തന്നെ വോട്ട് കുത്തും. ഏഷ്യാനെറ്റിനെ ജനങ്ങള്‍ തോല്പിക്കും.
മേയ് 23ന് വോട്ടെണ്ണി തീരുമ്പോള്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ ചെങ്കൊടി പാറും. നവോത്ഥാന നായിക പാട്ടും പാടി ജയിക്കും. ആന്റോ ആന്റണി കോട്ടയത്തേക്കും സുരേന്ദ്രന്‍ വടകരയ്ക്കും മടങ്ങും.
അതോടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പത്തനംതിട്ട ബ്യൂറോ പൂട്ടും. വിനു വി ജോണും പിജി സുരേഷ് കുമാറും പത്തനംതിട്ടയിലെ വീടും പറമ്പും വിറ്റ് നാടുവിട്ടു പോകും.
https://www.facebook.com/Malayalivartha
























